Home
News

ലുക്കിൽ നൂറിൽ നൂറ് മാർക്ക്, വിലയും കുറയും! വൺപ്ലസ് വാച്ച് 3 മിനി ഇന്ത്യൻ മാർക്കറ്റിലേക്ക്

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഇന്ത്യയിലെ വില കുറഞ്ഞ സ്മാർട്ട് വാച്ചുകളുടെ വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമായി വൺപ്ലസ് വാച്ച് 3 മിനി അവതരിപ്പിക്കും. പുതിയ സ്മാർട്ട് വാച്ച് വരുമ്പോൾ ഇന്ത്യയിലെ സാധാരണക്കാർക്ക് പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്. വൺപ്ലസ് വാച്ച് 3യുടെ ലോഞ്ച് ഇന്ത്യയിൽ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ നീക്കം. വാച്ച് 3യുടെ മിനി വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ വാച്ച് പുറത്തിറക്കുന്ന തീയ്യതി ബന്ധപ്പെട്ട വിവരങ്ങളൊന്നും വൺപ്ലസ് പുറത്തുവിട്ടിട്ടില്ല.

വാച്ച് 3യുടേതു പോലെ തന്നെ വൃത്താകൃതിയിലുള്ള ഡയലും വലതുഭാഗത്ത് ഒരു ബമ്പും ഉള്ള ഡിസൈനായിരിക്കും വാച്ചിന് എന്നാണ് വൺപ്ലസ് പങ്കുവെച്ച ചിത്രം നൽകുന്ന സൂചന. ഈ ബമ്പിൽ രണ്ട് ബട്ടനുകളുണ്ടാവും. ബമ്പിന്റെ എതിർ വശത്ത് സ്പീക്കർ ആയിരിക്കും. പിൻഭാഗത്തുള്ള സെൻസറുകൾ ഹെൽത്ത് ട്രാക്കിങിന് ഉപയോഗിക്കും.

ലുക്കിൽ നൂറിൽ നൂറ് മാർക്ക്, വിലയും കുറയും!

വിവിധങ്ങളായ അനലോഗ്, ഡിജിറ്റൽ വാച്ച് ഫേസുകൾ ഇതിലുണ്ടാവും. വൺപ്ലസ് വാച്ച് 3 മിനി വേരിയന്റിന് 43 എംഎം വലുപ്പവും 18 എംഎം സ്ട്രാപ്പും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. ഒരു വലുപ്പത്തിൽ മാത്രം വരുന്നതിനാൽ വൺപ്ലസ് വാച്ച് 3 യുടെ ആദ്യത്തെ മിനി മോഡൽ കൂടിയാണിത്. 42mm കേസ് ഉണ്ടെന്ന് പറയപ്പെടുന്ന OPPO വാച്ച് X2 മിനിയുടെ റീബ്രാൻഡ് കൂടിയാകാം വൺപ്ലസ് വാച്ച് 3 മിനിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വലുപ്പത്തിലുള്ള മാറ്റത്തിന് പുറമെ, വൺപ്ലസ് വാച്ച് 3 മിനിയും അതേ സവിശേഷതകളും സ്പെസിഫിക്കേഷനുകളും വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. ചുരുക്കത്തിൽ, വൺപ്ലസ് വാച്ച് 3യിൽ 1.5 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ 2,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ടാവാം. 32 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ W5 ആണ് ഇതിന് കരുത്ത് പകരുന്നത്.

സ്മാർട്ട് വാച്ചിന് 5 ATM/IP68 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും മിലിട്ടറി-ഗ്രേഡ് MIL-STD-810H ഡ്യൂറബിലിറ്റിയും ഉണ്ടാവാനാണ് സാധ്യത. 105 ഫിറ്റ്നസ് മോഡുകൾ വൺപ്ലസ് വാച്ച് 3 മിനിയും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇൻഡോർ-ഔട്ട്ഡോർ നടത്തം, ഓട്ടം, യോഗ, ക്രിക്കറ്റ് തുടങ്ങിയവയെല്ലാമാണ് വാച്ചിൽ ഉണ്ടായിരിക്കുക. ബാറ്ററിയെപ്പറ്റിയോ മറ്റ് ഫീച്ചറുകളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ലുക്കിൽ നൂറിൽ നൂറ് മാർക്ക്, വിലയും കുറയും!

നോർഡ് വിഭാഗത്തിൽ വരുന്നതിനാൽ തന്നെ വില കുറവായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വൺപ്ലസ് വാച്ച് 3 മിനിക്ക് 16 ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് നൽകാൻ സാധിക്കും. സ്ത്രീകളുടെ ആരോഗ്യം ട്രാക്ക് ചെയ്യാനുള്ള സംവിധാനം, സ്ട്രെസ് ട്രാക്കിങ് എന്നിവയും വൺപ്ലസ് നോർഡ് സ്മാർട്ട് വാച്ചിൽ ഉണ്ടായിരിക്കും.

ഐഒഎസിലും ആൻഡ്രോയിഡിലും കണക്റ്റ് ചെയ്യാനുള്ള സംവിധാനത്തോടൊപ്പം തന്നെ ഈ വാച്ച് വൺപ്ലസ് ഹെൽത്ത് ആപ്പും സപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28,700 രൂപയാണ് വൺപ്ലസ് വാച്ച് 3ക്ക്. എന്നാൽ ഈ വിലയേക്കാൾ താഴെ തന്നെയായിരിക്കും വൺപ്ലസ് മിനി വാച്ച് 3യുടെ വിലയെന്ന് ലീക്ക് റിപ്പോർട്ടിൽ പറയുന്നു. ഇത് ശരിയാണെങ്കിൽ മികച്ച സവിശേഷതകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ആകർഷകമായ ഒരു വാച്ചായിരിക്കും വൺപ്ലസ് വാച്ച് 3 മിനി. ഈ മാസം അവസാനം തന്നെ വൺപ്ലസ് വാച്ച് 3 മിനി വിപണിയിലെത്തുമെന്നാണ് സൂചനകൾ.

More from GizBot

Best Mobiles in India

English summary
Although the OnePlus Watch 3 launch in India has been cancelled, a leak suggests that the company may introduce a mini variant of the smartwatch. The OnePlus Watch 3 Mini will feature a 43mm size with an 18mm strap, offering a smaller alternative to the original 46mm model. This could also be a rebranded version of the OPPO Watch X2 Mini, although no official confirmation has been provided by OnePlus yet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X