ഇന്റര്‍നെറ്റിലെ അശ്ലീലങ്ങള്‍ കുട്ടികളെ ലൈംഗീക ആക്രമികളാക്കുന്നു

By Super
|
<ul id="pagination-digg"><li class="next"><a href="/news/online-porn-turning-kids-into-sex-attackers-2.html">Next »</a></li></ul>
ഇന്റര്‍നെറ്റിലെ അശ്ലീലങ്ങള്‍ കുട്ടികളെ ലൈംഗീക ആക്രമികളാക്കുന്നു

വീട്ടില്‍ കമ്പ്യൂട്ടറുണ്ട്. അച്ഛനും അമ്മയ്ക്കും രണ്ട് മക്കള്‍ക്കും മൊബൈലുകളുണ്ട്. മൊബൈലില്‍ ഇന്റര്‍നെറ്റ് ആക്‌സസും ലഭിക്കും. അങ്ങനെ ചുരുക്കിപ്പറഞ്ഞാല്‍ നാല് പേരടങ്ങുന്ന ഒരു കുടുംബത്തിലെ നാലോ മൂന്നോ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനാകും. ഇന്റര്‍നെറ്റിലെ അപകടങ്ങളെക്കുറിച്ച് സാമാന്യം ബോധമുള്ള അച്ഛനും അമ്മയും ആണെങ്കില്‍ ജോലിക്ക് പോകും മുമ്പ് ഇന്റര്‍നെറ്റ് കണക്ഷന്‍ വേര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ആദ്യമേ അശ്ലീലസൈറ്റുകളേയും മറ്റും ബ്ലോക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ടാവും. ഈ ആശ്വാസത്തില്‍ ഓഫീസിലിരിക്കുന്ന രക്ഷിതാക്കളോട് ഒരു ചോദ്യം ഇപ്പോള്‍ നിങ്ങളുടെ മകന്‍/മകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഏറെ അകലെയാണോ?

ട്യൂഷനും വോളിബോളിനുമെല്ലാം പോകുന്നതുകൊണ്ട് മക്കളുമായി എപ്പോഴും ബന്ധപ്പെടാന്‍ വേണ്ടി ഇപ്പോള്‍ കേരളത്തിലെന്നല്ല ലോകത്തിന്റെ എല്ലാഭാഗത്തും കുട്ടികളുടെ കയ്യില്‍ മൊബൈല്‍ കാണാം. ഇതിന് രക്ഷിതാക്കള്‍ പറയുന്ന കാരണം ശക്തവുമാണ്. പീഡനങ്ങളും തട്ടിക്കൊണ്ടുപോകലും മറ്റും നടക്കുന്ന ഈ ലോകത്ത് എങ്ങനെ കുട്ടികളെ ഒരു സുരക്ഷാസംവിധാനവും ഇല്ലാതെ പുറത്തുവിടും? എന്തെങ്കിലും ആവശ്യത്തിന് കുട്ടികള്‍ക്ക് തങ്ങളെ വിളിക്കണമെങ്കിലോ അല്ലെങ്കില്‍ കുട്ടികളുമായി തങ്ങള്‍ക്ക് ബന്ധപ്പെടണമെങ്കിലോ ഫോണില്ലാതെ എങ്ങനെ സാധിക്കും എന്നാണ് ആവലാതി. ഈ ആവലാതി വാസ്തവവുമാണ്. എന്നാല്‍ ഇതിനിടയില്‍ നിങ്ങള്‍ ചില കാര്യം മറക്കരുത്. കുട്ടികള്‍ക്ക് വാങ്ങിച്ചുനല്‍കുന്ന മൊബൈല്‍ ഫോണിന്റെ കാര്യം.

 

ഇന്ന് ഇന്റര്‍നെറ്റിലെ അശ്ലീലം കണ്ടുവളരുന്ന കുട്ടികള്‍ അത്തരം സംഭവങ്ങളെ വെറും സാധാരണമായാണത്രെ കാണുന്നത്. മാത്രമല്ല ഇത്തരം അപകടങ്ങളില്‍ എളുപ്പത്തില്‍ ചെന്നുപെടുന്നുമുണ്ടെന്നാണ് ചില പഠനങ്ങള്‍ കണ്ടെത്തിയ ഫലം. ഇത്തരം രംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കണ്ട് മടുക്കുന്ന കുട്ടികള്‍ അത് അവരുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കുന്നതായും പഠനം വിലയിരുത്തുന്നു.

വീട്ടിലുള്ള കമ്പ്യൂട്ടറിനെ ലോക്ക് ചെയ്തിട്ടോ ഇന്റര്‍നെറ്റ് കഫേകളില്‍ ക്യാമറകള്‍ വെച്ചോ ഈ പ്രശ്‌നത്തെ പൂര്‍ണ്ണമായും പരിഹരിക്കാനാകും എന്ന് കരുതരുത്. കാരണം, അപ്പോഴും ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനുള്ള വഴി കുട്ടിയ്ക്ക് മുന്നില്‍ തുറന്നുകിടക്കുകയാണ്. അതെ നിങ്ങള്‍ വാങ്ങിച്ചു നല്‍കിയ മൊബൈല്‍. ഇന്ന് ഏത് ചെറിയ കുട്ടിയും ഫോണില്‍ കോള്‍ ചെയ്യാനും മെസേജ് ചെയ്യാനും അറിയുന്നവരാണ്.

കുഞ്ഞുമക്കളുടെ കാര്യം തത്കാലത്തേക്ക് മറക്കാം, 11 വയസ്സിന് മേലെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങിച്ചു നല്‍കുന്നുണ്ട്. വില കുറഞ്ഞ ഫോണാണെങ്കിലും അതില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടോ എന്നാണ് കുട്ടികള്‍ അപ്പോള്‍ നോക്കുന്നത്. 2,500 രൂപയോളം ചെലവാക്കിയാല്‍ തന്നെ ഇപ്പോള്‍ ഇന്റര്‍നെറ്റ് ആക്‌സസിംഗ് സൗകര്യമുള്ള ഫോണുകള്‍ വിപണിയില്‍ സുലഭമാണ്. അതിനാല്‍ അത്യാവശ്യം സൗകര്യങ്ങളുള്ള ഫോണ്‍ തന്നെ കുട്ടികളുടെ ആവശ്യപ്രകാരം രക്ഷിതാക്കള്‍ വാങ്ങിച്ചുനല്‍കും. മാത്രമല്ല സേവനദാതാക്കള്‍ മികച്ച ഇന്റര്‍നെറ്റ് ഓഫറുകളും നല്‍കുന്നുമുണ്ട്.

<ul id="pagination-digg"><li class="next"><a href="/news/online-porn-turning-kids-into-sex-attackers-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X