Home
News

സൂക്ഷിക്കുക, മാട്രിമോണിയൽ സൈറ്റുകളിലും തട്ടിപ്പ് പെരുകുന്നു; യുവാവിന് നഷ്ടമായത് ഒരു കോടിയോളം രൂപ

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങളിൽ ഒന്നാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ. ദിവസവും നൂറ് കണക്കിന് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കെ ഇത്തരം നിരവധി വെല്ലുവിളികളാണ് നാം നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

അഹമ്മദാബാദിൽ മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയെ പരിജയപ്പെട്ട സോഫ്റ്റുവെയൽ എഞ്ചിനീയറായ യുവാവിന് ഒരുകോടിയോളം രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. യുവതിയെ പരിജയപ്പെട്ടതിന് ശേഷം ഇവളുടെ നിർദേശപ്രകാരം യുവാവ് തന്റെ പക്കലുള്ള പണം ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ ഈ യുവതി തട്ടിപ്പ് സ്വഭാവം പുറത്തെടുത്തതോടെ യുവാവിന് നിക്ഷേപിച്ച പണം എല്ലാം തന്നെ നഷ്ടമായി എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് തട്ടിപ്പിനിരയായ യുവാവ് പൊലീസിന് പരാതി നൽകി.

സൂക്ഷിക്കുക, മാട്രിമോണിയൽ സൈറ്റുകളിലും തട്ടിപ്പ് പെരുകുന്നു

കുൽദീപ് പട്ടേൽ എന്ന യുവാവിനാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത് എന്ന് ഒരു പ്രമുഖ നാഷണൽ മീഡിയ റിപ്പോർ‌ട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു മാട്രിമോണിയൽ സൈറ്റ് വഴി അദിതി എന്ന പെൺകുട്ടിയെ കുൽദീപ് പരിജയപ്പെടുന്നത്. പിന്നീട് അദിതിയുടെ നിർദേശ പ്രാകാരമാണ് കുൽ​ദീപ് 'ബാനോകോയിൻ' എന്നതിൽ പണം നിക്ഷേപിച്ചത്. മികച്ച പ്രതിഫലം ലഭിക്കും എന്നാണ് അദിതി കുൽദീപിനെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് കുൽദീപ് ബാനോകോയിൻ കസ്റ്റമർ കെയറിൽ വിളിച്ച് കാര്യങ്ങൾ തിരക്കി.

വിശ്വാസ യോ​ഗ്യമാണെന്ന് കരുതി പിന്നീട് ഇവരുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പണം നിക്ഷേപിച്ചു. ആ​ദ്യം ഒരു ലക്ഷം രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചത്. ഇതിൽ നിന്ന് 78 യുഎസ് ഡോളർ കുൽദീപിന് ലാഭം കിട്ടി. തുടർന്ന് കൂടുതൽ പണം നിക്ഷേപിക്കാൻ കുൽദീപ് തയ്യാറാകുകയായിരുന്നു. മൊത്തം 18 ഇടപാടുകളിലായി 1.34 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

സൂക്ഷിക്കുക, മാട്രിമോണിയൽ സൈറ്റുകളിലും തട്ടിപ്പ് പെരുകുന്നു

സെപ്തംബർ മൂന്നിന് ഇയാൾ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു എന്ന തരത്തിലുള്ള സന്ദേശമാണ് ഇയാൾക്ക് ലഭിച്ചത്. ജൂലൈ 20നും ഓഗസ്റ്റ് 31നും ഇടയിലാണ് എല്ലാ ഇടപാടുകളും നടന്നതെന്നും ഇയാൾ വെളിപ്പെടുത്തുന്നു. അക്കൗണ്ട് മരവിപ്പിച്ചകാര്യം ബാനോകോയിൻ കസ്റ്റമർ കെയറിൽ അറിയിച്ചപ്പോൾ ഇത് മാറ്റാനായി 35 ലക്ഷം രൂപ ഇവർ ആവിശ്യപ്പെട്ടെന്നും ഈ സംഭവത്തിന് ശേഷം അദിതി പ്രതികരിക്കുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ഇതേ തുടർന്നാണ് താൻ പറ്റിക്കപ്പെട്ട കാര്യം കുൽദീപ് മനസിലാക്കിയത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഓൺലൈൻ സ്കാമിന് വിധേയമായ ബം​ഗാളി സിനിമാ നടി ശ്രീലേഖ മിത്രയുടെ വാർത്തയും ജനശ്രദ്ധ നേടിയിരുന്നു. ഇലക്ട്രിസിറ്റി ബില്ലിന്റെ പേരിൽ നടത്തിയ തട്ടിപ്പിൽ ആയിരുന്നു ശ്രീലേഖ ഇരയായത്. നടിയുടെ പക്കൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ തട്ടിപ്പുകാർ കവർന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിയ്ക്ക് പനി പിടിച്ചിരിക്കുന്ന സമയം ഫോണിൽ ഒരു ആഞ്ജാത ഫോൺ കോൾ ലഭിച്ചെന്നും ഇവരുമായി സംസാരിക്കുന്നതിനിടെ ഇലക്ട്രിസിറ്റി ബില്ലുകൾ ഓൺലൈനായി അടയ്ക്കാനായി ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനായി ഇവർ നിർബന്ധിച്ചെന്നും നടി പറയുന്നു. ഇതേ തുടർന്ന് താൻ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷമാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത് എന്നായിരുന്നു നടിയുടെ വാക്കുകൾ. പനി ആയതിൽ താൻ അർത്ഥ ബോധത്തിലായിരുന്നെന്നും ഇവർ കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ലോകത്ത് അപരിചിതരുമായി അകലം പാലിക്കുക എന്നത് തന്നെയാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള പ്രധാനമാർ​ഗം. അപരിചിതമായി വരുന്ന മെയിലുകൾ സന്ദേശങ്ങൾ എന്നിവയിൽ തന്നിരിക്കുന്ന ലിങ്കുകളിലും ക്ലിക്ക് ചെയ്യാതെ ഇരിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുമായി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ പോലുള്ള സ്വകാര്യ കാര്യങ്ങൾ പങ്കുവെയ്ക്കാതെ ഇരിക്കുക. നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്.

Best Mobiles in India

English summary
Last June, Kuldeep met a girl named Aditi through a matrimonial site. Later, Kuldeep invested money in 'BanoCoin' as per Aditi's suggestion. Kuldeep called BanoCoin customer care and checked things out. I thought it was trustworthy and later registered on their website and deposited money.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X