ഓണ്‍ലൈനിലൂടെയും ആഘോഷിക്കാം... രക്ഷാബന്ധന്‍ മഹോത്സവം

Posted By:

നാളെ രക്ഷാബന്ധന്‍. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന മേഹാത്സവം. സ്ത്രീപീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ രക്ഷാബന്ധന് ഏറെ പ്രാധാന്യമുണ്ട്.

സാഹോദര്യത്തിന്റെ മഹത്വം മനസിലാക്കാനും സമൂഹത്തില്‍ സ്‌നേഹത്തിന്റെ വിത്തുവിതയ്ക്കാനും ഈ ഉത്സവം സഹായകരമാണ്. സ്ത്രീകള്‍ പുരുഷന്‍മാരുടെ കൈയില്‍ രാഖി കെട്ടിയാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. വെറും ഒരു ചരടുമാത്രമല്ല രാഖി.

സഹോദരന്റെ ദീര്‍ഘായുസിനും ഐശ്വര്യത്തിനുമായി സഹോദരി മനസുകൊണ്ട് നടത്തുന്ന അര്‍പണവും തിരിച്ച് സഹോദരിയെ സംരക്ഷിക്കാമെന്ന പുരുഷന്റെ പ്രതിജ്ഞയുമാണ്.

ആധുനിക യുഗത്തില്‍ രക്ഷാബന്ധന്‍ പോലുള്ള ഉത്സവങ്ങള്‍ക്ക്് എല്ലാവര്‍ക്കും ഒത്തുചേരാന്‍ കഴിയാറില്ല. എങ്കിലും സാങ്കേതിക വിദ്യ വിരല്‍ത്തുമ്പിലുള്ളപ്പോള്‍ അകലങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ രക്ഷാബന്ധന്‍ ഉത്സവമാക്കാന്‍ വിവിധ ഇ കൊമേഴ്‌സ് സൈറ്റുകളും ഒരുങ്ങിക്കഴിഞ്ഞു.

ദൂരസ്ഥലങ്ങളിലുള്ള സഹോദരന്‍മാര്‍ക്ക് ഓണ്‍ലൈനിലൂടെ രാഖിയും സമ്മാനങ്ങളും മധുരവും അയയ്ക്കാനുള്ള സംവിധാനമാണ് ഈ വെബ്‌സൈറ്റുകള്‍ ഒരുക്കുന്നത്.

അത്തരത്തിലുള്ള ഏതാനും വെബ്‌സൈറ്റുകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Indiangiftportal.com

ഏതു ആഘോഷവേളയിലും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ അയയ്ക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റാണ് ഇന്ത്യന്‍ ഗിഫ്റ്റ്് പോര്‍ട്ടല്‍. രക്ഷാബന്ധനോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യോജിച്ച വ്യത്യസ്തമായ രാഖികളും അനുബന്ധ സമ്മാനങ്ങളും ഈ സൈറ്റ് ഒരുക്കിയിട്ടുണ്ട്. ലോകത്തെവിടെയുള്ളവര്‍ക്കും ഇത് ഓണ്‍ലൈനിലൂടെ അയയ്ക്കാം.

വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

rakhigiftsinsia.net

ഇന്ത്യയിലും വിദേശത്തുമുള്ളവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും രാഖികള്‍ അയയ്ക്കാനുള്ള സംവിധാനമാണ് രാഖി ഗിഫ്റ്റ്‌സ് ഇന്ത്യ ഒരുക്കുന്നത്. വൈവിധ്യമാര്‍ന്ന നൂറുകണക്കിനു രാഖികള്‍ സൈറ്റില്‍ നിന്ന് തെരഞ്ഞെടുക്കാം. ഒപ്പം സമ്മാനങ്ങളും മധുര പലഹാരങ്ങളും അയയ്ക്കാനും സാധിക്കും.

വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

infibeam.com

ഇ-കൊമേഴ്‌സ് സൈറ്റായ ഇന്‍ഫി ബീം രക്ഷാബന്ധനോടനുബന്ധിച്ച് രാഖികളുടെ പ്രത്യേക കലക്ഷന്‍തന്നെ ഒരുക്കിയിട്ടുണ്ട്. വിവിധ രുപത്തിലും നിറത്തിലുമുള്ള നൂറുകണക്കിനു രാഖികളും സമ്മാനങ്ങളും അയയ്ക്കാന്‍ ഈ സൈറ്റിലൂടെ സാധിക്കും.

വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

rediff.com

വിവിധോദേശ്യ വെബ്‌സൈറ്റായ റെഡിഫും രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ലോകത്തെവിടെയുമുള്ള പ്രിയപ്പെട്ടവര്‍ക്ക് ഈ സൈറ്റിലൂടെ രാഖിയും മധുരവും കൈമാറാം.

വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

indiatimes.com

ഇന്ത്യാടൈംസ് ഷോപ്പിംഗ് സൈറ്റും വൈവിധ്യമാര്‍ന്ന നൂറുകണക്കിന് രാഖികള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. മധുരപലഹാരങ്ങളും അയയ്ക്കാം.

വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഓണ്‍ലൈനിലൂടെയും ആഘോഷിക്കാം... രക്ഷാബന്ധന്‍ മഹോത്സവം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot