വണ്‍പ്ലസ് 5ടി ഇന്ന് ഇന്ത്യയില്‍ ഒരു മണിക്കൂര്‍ മാത്രം വില്‍പന: വേഗമാകട്ടേ!

Written By:

വണ്‍പ്ലസ് 5ടി ഇന്ന് ഇന്ത്യയില്‍ വില്‍പന നടക്കുന്നു, അതും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കു മാത്രമല്ല ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നത്, എല്ലാവര്‍ക്കുമായി ഇത്തവണ ലഭ്യമാകും. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളായ ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റിലും OnePlusstore.in ലും മാത്രമാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്. വണ്‍പ്ലസ് 5ടി ഫോണ്‍ 32,999 രൂപയ്ക്ക് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കിള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെ നിങ്ങള്‍ക്ക് സമയമുണ്ട്.

സാംസങ്ങ് ഗാലക്‌സി എസ്8, എസ്8 പ്ലസ് പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നു, സുരക്ഷ പരിഹാരങ്ങള്‍ കൂടുതല്‍

വണ്‍പ്ലസ് 5ടി ഇന്ന് ഇന്ത്യയില്‍ ഒരു മണിക്കൂര്‍ മാത്രം വില്‍പന

വണ്‍പ്ലസ് തുടര്‍ച്ചയായി ഫോണുകള്‍ അവതരിപ്പിക്കുന്നു. വണ്‍പ്ലസ് 5ന്റെ പുതുക്കിയ പതിപ്പാണ് കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്കില്‍ ഇറങ്ങിയ വണ്‍പ്ലസ് 5ടി. ഗ്ലോബലില്‍ ആദ്യമായാണ് നവംബര്‍ 21ന് വണ്‍പ്ലസ് ആദ്യമായി വില്‍പന നടത്തിയത്. അന്ന് കുറച്ച് തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കു മാത്രമായിരുന്നു. അതായത് ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രം. എന്നാല്‍ ഇന്നത്തെ ഈ ഒരു മണിക്കൂര്‍ വില്‍പനയില്‍ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ഈ ഫോണ്‍ വാങ്ങാം.

ഇന്നത്തെ വില്‍പനയില്‍ വണ്‍പ്ലസ് 5ടിയുടെ രണ്ടു വേരിയന്റുകളായ 6ജിബി റാം (വില 32,999 രൂപ), 8ജിബി റാം (വില 37,999 രൂപ) എന്നിവ നിങ്ങള്‍ക്കു വാങ്ങാം.

ടിവി വാങ്ങുന്നതിന്‌ മുമ്പ്‌ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

വണ്‍പ്ലസ് 5ടി സവിശേഷതകള്‍

6.01 ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ, പിന്നില് ഡ്യുവല്‍ ക്യാമറ അതായത് 20എംപിയും 16എംപിയും, മുന്‍ ക്യാമറ 16എംപിയാണ്. ഹാര്‍ഡ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ 2.45GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ അഡ്രിനോ 540 ജിപിയു. ആന്‍ഡ്രോയിഡ് ന്യുഗട്ട് ഓക്‌സിജന്‍ ഒഎസിലാണ് വണ്‍പ്ലസ് 5ടി റണ്‍ ചെയ്യുന്നത്. 3,300എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
OnePlus 5T has seen a record-breaking sale in its first sale, i.e on Nov 21, claims the company co-founder Carl Pei.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot