Home
News

ബൈബിൾ എഴുതിയത് മനുഷ്യരല്ലെന്നതിന് തെളിവ്..? ലോകത്തിന് മുന്നിൽ വലിയൊരു ചോദ്യവുമായി എഐ ടൂൾ

ലോകത്താകെ തരംഗം സൃഷ്ടിച്ച് മുന്നോട്ട് പോകുന്ന എഐ ടൂളാണ് ചാറ്റ്ജിപിറ്റി. എന്ത് ചോദിച്ചാലും ഉത്തരം നൽകുന്ന, ആവശ്യപ്പെട്ടാൽ കഥയും കവിതയുമെഴുതി കൈയ്യിൽ തരാൻ ശേഷിയുള്ള എഐ ടൂൾ, ലോഞ്ച് ചെയ്ത് അഞ്ചാം ദിവസം ഒരു മില്യൺ യൂസേഴ്സ് ഡൌൺലോഡ് ചെയ്യുന്ന വിധത്തിലേക്ക് വളർന്ന് കയറിയിട്ടുമുണ്ട്. ലോകത്താകെയുള്ള അധ്യാപകരുടെ കണ്ണിലെ കരടും കൂടിയാണ് ചാറ്റ്ജിപിറ്റി. ചാറ്റ്ജിപിറ്റിയെ നല്ല വിധത്തിലല്ല നമ്മൾ ഉപയോഗപ്പെടുത്തുന്നത് എന്നതാണ് ഇതിന് കാരണം. അസൈൻമെന്റുകളും പ്രോജക്റ്റുകളും തയ്യാറാക്കാനും ഹോം വർക്ക് ചെയ്യാനുമെല്ലാം വിദ്യാർഥികൾ ചാറ്റ്ജിപിറ്റി ഉപയോഗപ്പെടുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരൂ യൂണിവേഴ്സിറ്റിയടക്കം ലോകത്തെ പല യൂണിവേഴ്സിറ്റികളും സ്കൂളുകളും ChatGPT ഉപയോഗം നിരോധിച്ചിട്ടുമുണ്ട്.

ബൈബിൾ എഴുതിയത് മനുഷ്യരല്ലെന്നതിന് തെളിവ്..?

കുപ്പീന്ന് തുറന്ന് വിട്ട ഭൂതം

എന്തായാലും തങ്ങൾ തുറന്ന് വിട്ട ഭൂതത്തെ തിരികെ കുപ്പിയിലാക്കണമെന്ന ബോധ്യം വന്ന ഓപ്പൺ എഐ ( ചാറ്റ്ജിപിറ്റി പുറത്തിറക്കിയ കമ്പനി ) ഇതിനായി എഐ ടെക്സ്റ്റ് ക്ലാസിഫയർ എന്ന പേരിൽ പുതിയൊരു ടൂൾ കൂടി പുറത്തിറക്കിയിട്ടുണ്ട്. എഐ ടൂൾ ഉപയോഗിച്ച് തയ്യാറാക്കിയ കണ്ടന്റ്, അത് എന്ത് തന്നെയായാലും തിരിച്ചറിയാൻ സഹായിക്കുന്ന ടൂൾ എന്ന പേരിലാണ് കമ്പനി AI Text Classifier Tool അവതരിപ്പിച്ചത്. എന്തായാലും കടിച്ചതിലും വലുതാണ് മാളത്തിൽ എന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ ഓപ്പൺ എഐ ചെന്നെത്തിയിരിക്കുന്നതെന്നതാണ് രസകരം.

നേരത്തെ പറഞ്ഞത് പോലെ സ്കൂൾ ടീച്ചർമാർ മുതൽ സർവകലാശാല പ്രൊഫസർമാർ വരെ ചാറ്റ്ജിപിറ്റി ഉയർത്തുന്ന പ്രതിസന്ധിക്കെതിരെ ശബ്ദമുയർത്തി ആഴ്ചകൾക്കിപ്പുറമാണ് എഐ ടെക്സ്റ്റ് ക്ലാസിഫയർ പുറത്തിറങ്ങിയത്. എഴുതിയിരിക്കുന്ന കണ്ടന്റ് മനുഷ്യൻ സ്വന്തം സർഗ ശേഷിയുപയോഗിച്ചാണോ അതോ സ്മാർട്ട് എഐ ഉപയോഗിച്ചാണോ തയ്യാറാക്കിയിരിക്കുന്നത് എന്ന് കണ്ടെത്താൻ എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ സഹായിക്കുമെന്നായിരുന്നു ഓപ്പൺ എഐ അവകാശപ്പെട്ടത്.

ബൈബിൾ എഴുതിയതും എഐ?

എന്നാൽ ദൌർഭാഗ്യകരമെന്ന് പറയട്ടെ, എഴുതപ്പെട്ട പല പുസ്തകങ്ങളും എഐ ഉപയോഗിച്ച് തയ്യാറാക്കിയതാവാം ( "possibly AI-generated" ) എന്ന നിലയിലാണ് എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ വിലയിരുത്തുന്നത്. സാക്ഷാൽ " ബെബിൾ " പോലും ഇത്തരത്തിൽ എഐ എഴുതിയതാകാമെന്നും ഈ ടൂൾ പറയുന്നു. കലാപത്തിനും കത്തിക്കുത്തിനും വേറെന്ത് വേണമല്ലേ... എന്തായാലും എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂളിന്റെ പോരായ്മ തെളിയിക്കുന്നതാണ് ഈ റിസൽട്ട് എന്ന് കണ്ണുമടച്ച് പറയാൻ കഴിയുമെന്ന് ആദ്യം തന്നെ വ്യക്തമാക്കുകയാണ്.

ഇന്ത്യ ടുഡേ ആണ് എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ ബൈബിളിനെ ഇത്തരത്തിൽ വിലയിരുത്തുന്നതായി റിപ്പോർട്ട് ചെയ്ത്. ബൈബിളിലെ ജെനിസിസ് 1 ( ഉത്പത്തി-1 ) ഭാഗത്തിലെ പാരഗ്രാഫുകളാണ് ഇത്തരത്തിൽ ഓപ്പൺ എഐയുടെ എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ ഉപയോഗിച്ച് പരിശോധിച്ചത്. സമാനമായ പരിശോധന വിവിധ ട്വിറ്റർ യൂസേഴ്സും നടത്തിയിരുന്നു. എല്ലാവർക്കും "the classifier considers the text to be possibly AI-generated." എന്ന മറുപടിയാണ് ലഭിച്ചതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. വിശ്വാസികൾക്ക് അൽപ്പം കലിപ്പ് തോന്നാം. പക്ഷെ ഇത് മറ്റൊരു രീതിയിലും ചിന്തിച്ച് നോക്കാമല്ലോ..?

ബൈബിൾ സാധാരണ മനുഷ്യർ എഴുതിയത് അല്ല

ബൈബിൾ സാധാരണ മനുഷ്യർ എഴുതിയത് അല്ലെന്നാണ് ഓപ്പൺ എഐയുടെ എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ അവകാശപ്പെടുന്നത്. "എഐ ജെനറേറ്റഡ്" എന്ന് പറയുന്ന ബൈബിൾ ഏത് കാലത്തെ പുസ്തകമാണെന്നും നമ്മുക്ക് അറിയാം. അങ്ങനെയെങ്കിൽ ബൈബിൾ എഴുതിയിരിക്കുന്നത് മനുഷ്യനെക്കാളും ബൌദ്ധിക നിലവാരവും ചിന്താശേഷിയും അറിവുമെല്ലാമുള്ള "മറ്റാരോ" ആണെന്നല്ലേ എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ പറയുന്നത്? ആ വ്യക്തിയെ അല്ലെങ്കിൽ ശക്തിയെ ദൈവികം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ ( ഇത് ഓപ്പൺ എഐയുടെ എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ പറയുന്നത് വിശ്വസിക്കുന്നവർക്ക് വേണ്ടി മാത്രം ).


എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ

എന്തായാലും ചർച്ചകൾ ഞങ്ങൾ നിങ്ങൾക്ക് വിടുന്നു. OpenAI പറയുന്നത് അനുസരിച്ച് എഐ ടെക്സ്റ്റ് ക്ലാസിഫയർ ടൂൾ നൽകുന്ന റിസൽട്ടുകൾ എഐ ഉപയോഗിച്ച് തയ്യാറാക്കിയ കണ്ടന്റ് വെരിഫൈ ചെയ്യാൻ സഹായിക്കും. പക്ഷെ ഇത് മാത്രം തെളിവായി എടുക്കരുതെന്നും കമ്പനി പറയുന്നുണ്ട്. വിവിധ സോഴ്സുകളിൽ നിന്നും ശേഖരിച്ച, മനുഷ്യർ എഴുതിയ വാചകങ്ങൾ ഉപയോഗിച്ചാണ് മോഡലിന് പരിശീലനം നൽകിയിരിക്കുന്നത്. ഇതിൽ എല്ലാത്തരം മനുഷ്യരുടെയും എഴുത്തുകൾ ഉൾപ്പെടാൻ സാധ്യതയില്ലെന്നും കമ്പനി പറഞ്ഞ് വയ്ക്കുന്നു.

Best Mobiles in India

English summary
OpenAI (the company that launched ChatGPT) has come to the realization that they need to put the genie they have released back into the bottle, and for this purpose they have released a new tool called AI Text Classifier. The company introduced the AI Text Classifier as a tool that helps identify content prepared using AI tools.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X