കുട്ടി മാമാ ഞാൻ ഞെട്ടി മാമാ; കിടിലൻ ഫീച്ചറുമായി ചാറ്റ് ജിപിടി
ഓപ്പൺ എഐ നിരവധി പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ചാറ്റ് ജിപിടി (ChatGPT) അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഇത്തവണ, ഓപ്പൺ എഐ അതിൻ്റെ സിഗ്നേച്ചർ ലാർജ് ലാംഗ്വേജ് മോഡൽ (എൽഎൽഎം) ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിക്കായി ഒരു പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് വൺഡ്രൈവ്, ഗൂഗിൾ ഡ്രൈവ് എന്നിവ ഉൾപ്പെടെയുള്ള എക്സ്റ്റേണൽ ക്ലൗഡ് ഡ്രൈവുകളിൽ നിന്ന് നേരിട്ട് ഫയലുകൾ ഇമ്പോർട്ട് ചെയ്യാൻ ഈ പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളെ സഹായിക്കും.
ഡാറ്റ മനസ്സിലാക്കാൻ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ അഥവാ ഡോക്യുമെൻ്റുകളുടെ പൈത്തൺ കോഡുകൾ ചാറ്റ് ജിപിടി വിശകലനം ചെയ്യും. ഉപയോക്താക്കൾക്ക് അവരുടെ ഡെസ്‌ക്‌ടോപ്പിൽ ഫയലുകൾ ഡൗൺലോഡ് ചെയ്തതിന് ശേഷം ചാറ്റ് ജിപിടിയിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടി വരാറുണ്ട്. ഈ അപ്‌ഡേറ്റ് വരുന്നതോടെ ഇത്തരം പ്രശ്നത്തിന് പരിഹാരമാകും.

നിങ്ങളുടെ ഗൂഗിൾ ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ, മൈക്രോസോഫ്ട് വെർഡ്, എക്സൽ, പവർപോയിന്റ് ഫയലുകൾ എന്നിവ കൂടുതൽ വേഗത്തിൽ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഇത് ചാറ്റ് ജിപിടിയെ അനുവദിക്കും. ഈ ആഴ്ച ആദ്യം ഓപ്പൺ എഐ ജിപിടി-4ഒ അവതരിപ്പിച്ചതിന് ശേഷമാണ് ഈ അപ്‌ഡേറ്റ് വരുന്നത്.
ഈ അപ്‌ഡേറ്റ് ചാറ്റ് ജിപിടി പ്ലസ്, ടീം, എൻ്റർപ്രൈസ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എന്ന് വ്യക്തമാക്കി. GPT 4o ഉം പഴയ മോഡലുകളും ഉൾപ്പെടെ എല്ലാ വരിക്കാർക്കും വരും ആഴ്‌ചകളിൽ ഈ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. ഒരു എക്സ്റ്റേണൽ ഡ്രൈവിൽ നിന്ന് ഫയലുകൾ എങ്ങനെ ഇമ്പോർട്ട് ചെയ്യാമെന്ന് നോക്കാം.
ഓപ്പൺ എഐ അതിൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വീഡിയോ ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള വിവരം നൽകുന്നുണ്ട്. ബാറിൻ്റെ ഇടതുവശത്ത്, ഒരു പേപ്പർ ക്ലിപ്പ് ചിഹ്നമുണ്ടായിരിക്കും. അത് അറ്റാച്ച്മെന്റ് ആഡ് ആകാനുള്ളതാണ്. ഉപയോക്താക്കൾ അതിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ഗൂഗിൾ ഡ്രൈവിലേക്ക് കണക്റ്റ് ആകുന്നതാണ്.
Connect to Google Drive, connect to Microsoft OneDrive, Upload from the computer എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ഉള്ള ഒരു ലിസ്റ്റ് ഓപ്പൺ ആകും. ആക്‌സസ് അനുവദിച്ച് കഴിഞ്ഞാൽ, ഇമ്പോർട്ട് ചെയ്യുന്നതിനായി ഉപയോക്താവിന് ഫയലുകൾ തിരഞ്ഞെടുക്കാനാകും.ഈ പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് എഐ സൃഷ്ടിച്ച ചാറ്റ്ബോട്ടിന് അതിൻ്റെ ഉപയോക്താക്കൾക്കായി വൈവിധ്യമാർന്ന ജോലികൾ ചെയ്യാൻ കഴിയും.
നിങ്ങൾക്ക് ഇപ്പോൾ സംഭാഷണത്തിലെ ബാർ, ലൈൻ, പൈ, സ്‌കാറ്റർ പ്ലോട്ട് ചാർട്ടുകൾ എന്നിവ കസ്റ്റമൈസ് ചെയ്യുവാനും സംവദിക്കാനും കഴിയും. ഇമ്പോർട്ട് ഫീച്ചറിന് പുറമെ, ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ ഉടനീളമുള്ള ചാറ്റ് ജിപിടിയുമായുള്ള കണ്ടെന്റുകൾ മെച്ചപ്പെടുത്തുന്നതിന് റെഡിറ്റുമായി ഓപ്പൺ എഐ ഒരു പുതിയ പാർട്ണർഷിപ്പ് പ്രഖ്യാപിച്ചു.
ചാറ്റ് ജിപിടിക്ക് മെമ്മറി എന്നൊരു പുതിയ ഫീച്ചർ കുറച്ച് നാൾ മുന്നേ ഓപ്പൺ എഐ കൊണ്ട് വന്നിരുന്നു. നിങ്ങൾ ചാറ്റുകളിൽ ചർച്ച ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്റ്റോർ ചെയ്യാൻ വേണ്ടി ഉള്ള ഫീച്ചർ ആണിത്. നിങ്ങൾ ചാറ്റ് ജിപിടിയോട് ചോദിച്ച ചോദ്യങ്ങളും നിങ്ങൾക്ക് നൽകിയ ഉത്തരങ്ങളും വീണ്ടും ചോദിക്കാതെ ഭാവിയിൽ ഉപയോഗിക്കാം എന്നത്കൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ടുമായി സംവദിക്കാൻ ഈ ഫീച്ചർ കൂടുതൽ സഹായകരമാകുന്നു.
ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി സ്റ്റോർ ചെയ്യുന്ന മെമ്മറികളുടെ പൂർണ്ണ നിയന്ത്രണം ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കും. കാര്യങ്ങൾ വ്യക്തമായി സ്റ്റോർ ചെയ്യാനോ ഡിലീറ്റ് ആക്കാനോ നിങ്ങൾക്ക് എഐ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെടാം എന്നാണ് ഇതിനർത്ഥം. 'മെമ്മറി' ഫീച്ചർ ഓഫാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ടോഗിളും ഇതിൽ ഉണ്ട്.
ചാറ്റ് ജിപിടിക്ക് മെമ്മറി ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? ചാറ്റ് ജിപിടിയുമായി ഒരു സംഭാഷണം നടത്തുമ്പോൾ, നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ ഭാവിയിലേക്കായി ഓർത്തുവയ്ക്കാൻ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെടാം. അല്ലെങ്കിൽ നിങ്ങളുടെ ചാറ്റുകളിൽ നിന്ന് വിശദാംശങ്ങൾ ഓട്ടോമാറ്റിക്കായി സ്റ്റോർ ചെയ്യാനും സാധിക്കും. ഈ ഫീച്ചറുകൾ ഉപയോക്താക്കളുടെ എണ്ണം കൂട്ടുമെന്നാണ് ഓപ്പൺ എഐ വിശ്വസിക്കുന്നത്.
ഓപ്പൺ എഐ പറയുന്നതനുസരിച്ച്, ചാറ്റ് ജിപിടി ചാറ്റുകൾ ആണ് സേവ് ചെയ്യുന്നത്. ഒരു പ്രത്യേക സംഭാഷണം മാത്രമായിട്ട് അല്ല. അതുകൊണ്ട് തന്നെ ചാറ്റിൽ നിന്ന് നിങ്ങൾ ഒരു മെസ്സേജ് ഡിലീറ്റ് ആക്കിയാലും ആ ചാറ്റ് മൊത്തമായി സേവ് ആയത്കൊണ്ട് ആ മെസ്സേജും മെമ്മറിയിൽ ഉണ്ടാകും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








