Home
News

ഗൂഗിൾ ക്രോമിന്റെ പണിപോകുമോ! ഓപ്പൺഎഐ പുതിയ AI വെബ് ​ബ്രൗസർ അ‌വതരിപ്പിക്കാൻ പോകുന്നു

ഗൂഗിൾ ക്രോമിന് വൻ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ഒരു എഐ കരുത്തുള്ള പുതിയ വെബ്​ ബ്രൗസർ (OpenAI to launch AI-powered web browser) വരാൻ പോകുന്നതായി റിപ്പോർട്ട്. ചാറ്റ്ജിപിടി എന്ന ടൂളിലൂടെ എഐയെ ലോകമെങ്ങും തരംഗമാക്കി മാറ്റിയ ഓപ്പൺഎഐ കമ്പനിയാണ് ഈ ബ്രൗസറിന് പിന്നിലുള്ളത്. ഓപ്പൺഎഐയുടെ എഐ കരുത്തുള്ള പുതിയ വെബ് ബ്രൗസർ ഉടൻ പുറത്തിറങ്ങുമെന്ന് മൂന്ന് രഹസ്യ സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരുത്തായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതുവരെ നടന്നുവന്നിരുന്ന ബ്രൗസിങ് രീതികളിൽ കാര്യമായ മാറ്റങ്ങൾ അ‌വതരിപ്പിക്കുന്നതാകും ഓപ്പൺഎഐയുടെ ബ്രൗസർ എന്ന് റിപ്പോർട്ടുകൾ പറയുന്നു.

മറ്റ് വെബ്‌സൈറ്റുകളിലേക്ക് റീഡയറക്‌ട് ചെയ്യുന്നതിനുപകരം പുതിയ ഓപ്പൺഎഐ ബ്രൗസർ ചാറ്റ്ജിപിടി-സ്റ്റൈൽ ഇന്റർഫേസിനുള്ളിൽ ഉപയോക്താക്കളുടെ പ്രവർത്തനങ്ങളെ നിലനിർത്താൻ സാധ്യതയുണ്ട്. ചാറ്റ്ജിപിടിയുടെ ജനപ്രീതി തന്നെയാണ് പുതിയ ബ്രൗസർ അ‌വതരിപ്പിക്കാൻ ഓപ്പൺഎഐയെ പ്രേരിപ്പിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ 500 ദശലക്ഷം പ്രതിവാര സജീവ ഉപയോക്താക്കൾ വ്യാപകമായി സ്വീകരിച്ചാൽ, ഗൂഗിൾ ക്രോമിന് വൻ വെല്ലുവിളിയായി മാറാൻ ഓപ്പൺഎഐ ബ്രൗസറിന് സാധിക്കും എന്ന് കണക്കുകൂട്ടപ്പെടുന്നു.

ഗൂഗിൾ ക്രോമിന്റെ പണിപോകുമോ! പുതിയ ഓപ്പൺഎഐ AI വെബ് ​ബ്രൗസർ വരുന്നു

ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും വളർച്ചയിൽ ക്രോമിന് വളരെ വലിയ പങ്കുണ്ട്. ഗൂഗിളിന്റെ വിജയത്തിന്റെ പ്രധാന ഘടകം ഉപയോക്തൃ ഡാറ്റയാണ്. ആൽഫബെറ്റിന്റെ പരസ്യ ബിസിനസിന്റെ പ്രധാന കേന്ദ്രമാണ് ക്രോം. കാരണം ക്രോം ബ്രൗസർ ഗൂഗിൾ സെർച്ചിലേക്ക് ട്രാഫിക് വർദ്ധിപ്പിക്കാൻ സഹായിക്കുകയും കമ്പനിയുടെ വരുമാനത്തിന്റെ ഏകദേശം 75% വരുന്ന അതിന്റെ പരസ്യ ബിസിനസിന് നിർണായകമായ ഉപയോക്തൃ ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നു.

ഫലപ്രദമായും ലാഭകരമായും യൂസേഴ്സിനെ ടാർഗെറ്റുചെയ്യാൻ ആവശ്യമായ വിവരങ്ങൾ ഗൂഗിളിനും ആൽഫബെറ്റിനും ലഭിക്കുന്നത് ക്രോമിൽ നിന്നാണ്. കൂടാതെ ഗൂഗിൾ സെർച്ച് എഞ്ചിനിലേക്ക് സെർച്ച് ട്രാഫിക് സ്ഥിരമായി എത്തിക്കാനും ക്രോം സഹായിക്കുന്നു. ഓപ്പൺഎഐയുടെ എഐ പിന്തുണയുള്ള ബ്രൗസർ വരുന്നതോടെ ഗൂഗിൾ ക്രോമിന്റെ ഈ ആധിപത്യം ഇടിയാൻ ഇടയാകും എന്ന് കരുതപ്പെടുന്നു.

ഗൂഗിൾ ക്രോമിന്റെ പണിപോകുമോ! പുതിയ ഓപ്പൺഎഐ AI വെബ് ​ബ്രൗസർ വരുന്നു

വെബ്‌സൈറ്റുകളിൽ ക്ലിക്ക് ചെയ്യുന്നതിനുപകരം ChatGPT പോലുള്ള നേറ്റീവ് ചാറ്റ് ഇന്റർഫേസിൽ ഉപയോക്താക്കളുടെ ഇടപെടലുകൾ നിലനിർത്തുന്നതിനാണ് ഓപ്പൺഎഐയുടെ ബ്രൗസർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് രണ്ട് ഉറവിടങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലുടനീളം സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമാകുക എന്ന ഓപ്പൺഎഐയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ ബ്രൗസർ എന്നാണ് മറ്റൊരു സോഴ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഉപയോക്താവിന് വേണ്ടി ടാസ്കുകൾ നിർവഹിക്കാൻ ഓപ്പൺഎഐ ബ്രൗസറിന് സാധിക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ ലോകമെമ്പാടുമുള്ള ബ്രൗസർ വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈവശം വച്ചിരിക്കുന്നത് ഗൂഗിൾ ക്രോം ആണ്. ആ കുത്തകയെ ഓപ്പൺഎഐ ബ്രൗസർ വെല്ലുവിളിക്കും. നേരത്തെ ചാറ്റ്ജിപിടി ലോകമാകെ തരംഗമായപ്പോൾ ഏറ്റവുമധികം ഭയന്നതും ഗൂഗിൾ തന്നെയായിരുന്നു.

അ‌തുവരെ സാധാരണഗതിയിൽ നടന്നുവന്ന ഗൂഗിളിന്റെ എഐ പ്രോജക്ടുകൾ അ‌തിവേഗം പൂർത്തിയാക്കുന്നതിലേക്കും ജെമിനി എഐ എത്രയും പെട്ടന്ന് അ‌വതരിപ്പിക്കുന്നതിലേക്കും ഗൂഗിളിനെ പ്രേരിപ്പിച്ചത് ചാറ്റ്ജിപിടിയുടെ കടന്നുവരവായിരുന്നു. ചാറ്റ്ജിപിടി ​വൈറലായതോടെ തങ്ങളുടെ എഐ ഭാവിയിൽ അ‌പകടം മണത്ത ഗൂഗിൾ കഴിവതും വേഗത്തിൽ എഐ സേവനങ്ങൾ അ‌വതരിപ്പിക്കാൻ നിർബന്ധിക്കപ്പെട്ടു.

ഗൂഗിൾ ക്രോമിന്റെ പണിപോകുമോ! പുതിയ ഓപ്പൺഎഐ AI വെബ് ​ബ്രൗസർ വരുന്നു

എഐയുടെ കാര്യത്തിൽ ചാറ്റ്ജിപിടി ഇന്ന് ഏറെ ഉപയോക്താക്കളുമായി സജീവമാണ്. ഇനി പുതിയ ബ്രൗസറുമായി എത്തി ക്രോമിന്റെ കഞ്ഞിയിലും ഓപ്പൺഎഐ എഐയെ ഇടുമോയെന്നാണ് അ‌റിയാനുള്ളത്. ഗൂഗിൾ ക്രോം വികസിപ്പിച്ച ആദ്യ ടീമിന്റെ ഭാഗമായിരുന്ന രണ്ട് ദീർഘകാല ഗൂഗിൾ വൈസ് പ്രസിഡന്റുമാരെ അ‌ടക്കം തങ്ങളോടൊപ്പം നേരത്തെ തന്നെ ചേർത്തുകൊണ്ടാണ് ഓപ്പൺഎഐ പുതിയ ബ്രൗസർ ഇറക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

ടിക്കറ്റുകൾ ബുക്ക് ചെയ്യുക, ഫോമുകൾ പൂരിപ്പിക്കുക, അല്ലെങ്കിൽ ഉപയോക്താവിന് വേണ്ടി നേരിട്ട് സൈറ്റുകൾ നാവിഗേറ്റ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ള ഓപ്പൺഎഐയുടെ "ഓപ്പറേറ്റർ" ഏജന്റ് അ‌ടക്കമുള്ള നിരവധി സൗകര്യങ്ങളാൽ ഓപ്പൺഎഐയുടെ എഐ ബ്രൗസർ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുമെന്ന് കരുതപ്പെടുന്നു. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
OpenAI's new AI web browser is coming soon to challenge Google Chrome, Reuters reported, citing three unnamed sources. The browser aims to fundamentally change the way users navigate the internet by integrating artificial intelligence at its core.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X