ഐ.ഒ.എസിനുള്ള ഒപേറ മിനി 8 ബ്രൗസര്‍; പ്രത്യേകതകള്‍ എന്തെല്ലാം

Posted By:

ഒപേറ ബ്രൗസറിനെ കുറിച്ച് കേള്‍ക്കാത്തവര്‍ അധികമുണ്ടാകില്ല. ഗൂഗിള്‍ ക്രോം, മോസില ഫയര്‍ഫോക്‌സ് തുടങ്ങിയവയെ പോലെ പ്രശസ്തമായ ഇന്റര്‍നെറ്റ് ബ്രൗസര്‍ ആണ് ഇത്. മിക്ക ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സ്മാര്‍ട്‌ഫോണുകളിലും ഒപേറ ബ്രൗസര്‍ ആണ് ഉപയോഗിക്കുന്നത്.

ഇപ്പോള്‍ ഐ.ഒ.എസ് ഉപകരണങ്ങള്‍ക്കായുള്ള പരിഷ്‌കരിച്ച ബ്രൗസര്‍ ഒപേറ പുറത്തിറക്കി. ഒപേറ മിനി 8 മൊബൈല്‍ വെബ് ബ്രൗസര്‍. തീര്‍ത്തും വ്യത്യസ്തമായ ഡിസൈനിലാണ് ഈ ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത മോഡുകള്‍ ഉണ്ട് എന്നതാണ് ഒപേറ മിനി 8-ന്റെ പ്രധാന സവിശേഷത. സ്ലോ നെറ്റ്‌വര്‍ക്കുകളിലും കണക്റ്റ് ചെയ്യാന്‍ ഇത് സഹായിക്കും. പഴയ വേര്‍ഷനില്‍ നിന്ന് ഒപേറ അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്ക് മിനി മോഡ് ആണ് ആദ്യം ലഭ്യമാവുക. ആദ്യമായി ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കാവട്ടെ ടര്‍ബോ മോഡ് ലഭിക്കും.

എന്തായാലും പുതിയ ഒപേറ ബ്രൗസറിന്റെ പ്രധാന പ്രത്യേകതകള്‍ എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കണ്ടന്റുകള്‍ 90 ശതമാനം വരെ കംപ്രസ് ചെയ്താണ് ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ് മിനി മോഡിന്റെ പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ വേഗതയും കൂടുതലാണ്. റോമിഗിലാവുമ്പോള്‍ ഡാറ്റാ ഉപയോഗം കുറയ്ക്കാനും ഇത് സഹായിക്കും.

 

മിനിമോഡില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് ടര്‍ബോ മോഡ്. ചില ചിത്രങ്ങളും വീഡിയോകളും മാത്രം കംപ്രസ് ചെയ്ത് അവതരിപ്പിക്കുകയാണ് ഈ മോഡില്‍ ചെയ്യുന്നത്. മാത്രമല്ല, ചിത്രങ്ങളുടെ ക്വാളിറ്റി നിലനിര്‍ത്താനുള്ള സെറ്റിംഗ്‌സും ഉണ്ട്.

 

പേരുപോലെതന്നെ കണ്ടന്റുകള്‍ ഒട്ടും കംപ്രസ് ചെയ്യാതെയാണ് ഈ മോഡില്‍ അവതരിപ്പിക്കുന്നത്. വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സ്ഥലങ്ങളില്‍ ഈ മോഡ് ഉപയോഗിക്കാം.

 

QR കോഡ് റീഡര്‍ ഉണ്ട് എന്നതാണ് ഒപേറ മിനി 8 ന്റെ മറ്റൊരു പ്രത്യേകത. വാങ്ങുന്ന ഉത്പന്നങ്ങളുടെ QR കോഡ് ഫോണ്‍ ക്യാമറയില്‍ സ്‌കാന്‍ ചെയ്താല്‍ അതുസംബന്ധിച്ച വിവരങ്ങള്‍ അഡ്രസ് ടൈപ് ചെയ്യാശത തന്നെ ലഭിക്കും.

 

ഒന്നിലധികം ടാബുകള്‍ ക്ലോസ് ചെയ്യണമെങ്കില്‍ അവ ഒരുമിച്ച് മുകളിലേക്ക് സൈ്വപ് ചെയ്താല്‍ മതി. അതുപോലെ 'പ്ലസ്' സൈന്‍ അമര്‍ത്തിയാല്‍ അവസാനമായി ക്ലോസ് ചെയ്ത ടാബുകള്‍ ഏതെല്ലാമാണെന്നും കാണാന്‍ സാധിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

<center><iframe width="100%" height="360" src="//www.youtube.com/embed/dclbahWOrIM?feature=player_detailpage" frameborder="0" allowfullscreen></iframe></center>

English summary
Opera Discusses New Data Compression Mode in Opera Mini 8 for iOS and More, Opera mini 8 for iOs launched, Features of Opera mini 8 for iOs, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot