ഒപേറ മിനി 7 ബ്രൗസര്‍ ആന്‍ഡ്രോയിഡിലെത്തി

Posted By: Super

ഒപേറ മിനി 7 ബ്രൗസര്‍ ആന്‍ഡ്രോയിഡിലെത്തി

ഒപേറ മിനി 7 ബ്രൗസര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യാം. വെബ് പേജുകള്‍ വേഗതയില്‍ ലോഡ് ചെയ്യാന്‍ പുതിയ ബ്രൗസറിന്  സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി പുതിയ ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒപേറ വെബ്‌സൈറ്റില്‍ നിന്നും ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

ഒപേറ മിനി 7ന്റെ ഫീച്ചര്‍ ഫോണ്‍ വേര്‍ഷനില്‍ വരുന്ന പുതിയ ഹോംസ്‌ക്രീന്‍ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ ഉണ്ടാകില്ല. ഇത് വരെ മൊത്തം 16 കോടി ഒപേറ ബ്രൗസറുകള്‍ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് പുതിയ ബ്രൗസറിനെ അവതരിപ്പിക്കവെ ഒപേറ വ്യക്തമാക്കി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot