Home
News

പിൻഗാമി! ഓപ്പോ A5 പ്രോ ലോഞ്ച് ചെയ്തു; സ്ട്രോങ്ങെന്ന് പറഞ്ഞാൽ ഡബിൾ സ്ട്രോങ്ങ്

ഓപ്പോ തങ്ങളുടെ A സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കിയിരിക്കുന്നു. ഈ വർഷം ആദ്യം പുറത്തിറക്കിയ ഓപ്പോ A3 പ്രോയുടെ പിൻഗാമിയായി ഓപ്പോ A5 പ്രോ (OPPO A5 Pro) എന്ന സ്മാർട്ട്ഫോണാണ് പുതിയതായി ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. അ‌ധികം ​വൈകാതെ ഇത് ​ഇന്ത്യയിലും അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒരുപാട് മികച്ച ഫീച്ചറുകൾ ഉണ്ടെങ്കിലും, വീഴ്ചകൾ, ജലം, പൊടി എന്നിവയെയൊക്കെ പ്രതിരോധിക്കാനുള്ള മികച്ച ശേഷിയോടെ എത്തുന്നു എന്നതാണ് ഈ ​ഓപ്പോ 5ജി ഫോണിന്റെ പ്രധാന സവിശേഷത.

പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഓപ്പോ എ5 പ്രോ 5ജിയിൽ IP69, IP68, IP66 റേറ്റിംഗുകൾ ഉണ്ട്. ഇത് 18 തരം വെള്ളം, കുമിളകൾ, സ്പ്രേകൾ, ചൂട് എന്നിവയെ പ്രതിരോധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ വൺ- ബട്ടൺ ഡ്രെയിനേജ് ഫംഗ്‌ഷനുമുണ്ട്.

പിൻഗാമി! ഓപ്പോ A5 പ്രോ ലോഞ്ച് ചെയ്തു; ഡബിൾ സ്ട്രോങ്ങ്!

14 സമഗ്ര മിലിട്ടറി ഗ്രേഡ് സ്റ്റാന്റേർഡിലുള്ള പരിസ്ഥിതി പരിശോധനകൾ വിജയിച്ച സ്മാർട്ട്ഫോൺ വ്യവസായത്തിലെ ആദ്യ മൊബൈൽ ഫോൺ എന്ന പ്രത്യേകതയും ഓപ്പോ എ5 പ്രോയ്ക്ക് ഉണ്ട് കമ്പനി പറയുന്നു. ഇത് സാധാരണയായി -35℃ മുതൽ 47℃ വരെയുള്ള തീവ്രമായ താപനിലയിൽ ഉപയോഗിക്കാം, കൂടാതെ ഫ്രീസിജ്, പൊടി, ഉപ്പ് സ്പ്രേ, മറ്റ് കഠിനമായ സാഹചര്യങ്ങളെ നേരിടാനും ഈ ഫോണിന് കഴിയുമെന്ന് കമ്പനി അ‌വകാശപ്പെടുന്നു.

OPPO A5 Pro 5G -യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്‌ക്രീൻ, 1200 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

പിൻഗാമി! ഓപ്പോ A5 പ്രോ ലോഞ്ച് ചെയ്തു; ഡബിൾ സ്ട്രോങ്ങ്!

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഓപ്പോ എ5 പ്രോ 5ജിയുടെ കരുത്ത്. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, ഒഐഎസ്, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മോണോക്രോം ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവയാണ് ഇതിന്റെ റിയർ ക്യാമറ മൊഡ്യൂളിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, പൊടി, ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (GJB 150A-2009) എന്നിവയും ​ഓപ്പോ എ5 പ്രോ 5ജിയുടെ ഫീച്ചറുകളിൽ ഇടംപിടിച്ചിരിക്കുന്നു.

പിൻഗാമി! ഓപ്പോ A5 പ്രോ ലോഞ്ച് ചെയ്തു; ഡബിൾ സ്ട്രോങ്ങ്!

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 5 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, NFC, 80W SUPERVOOC ഫാസ്റ്റ് ചാർജിംഗ് ഉള്ള 6000mAh ബാറ്ററി എന്നിവയാണ് ഓപ്പോ എ5 പ്രോയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

ഓപ്പോ എ5 പ്രോയുടെ 8GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,330 രൂപ) ആണ് വില. ഇതിന്റെ 8GB+ 512GB / 12GB+256GB വേരിയന്റുകൾ 2199 യുവാൻ (ഏകദേശം 25,670 രൂപ) വിലയിലും 12GB+ 512GB വേരിയന്റ് 2499 യുവാൻ (ഏകദേശം 29,170 രൂപ) വിലയിലും എത്തിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
OPPO A5 Pro launched with Dimensity 7300 chipset and 6000mAh battery. Its 8GB+256GB base variant is priced at 1999 Yuan (approx. Rs. 23,330). The 8GB+512GB/12GB+256GB variants are priced at 2199 Yuan (approx. Rs. 25,670) and the 12GB+512GB variant is priced at 2499 Yuan (approx. Rs. 29,170).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X