3 ജിബി റാം, എഐ സാങ്കേതികവിദ്യ ഉള്‍പ്പെടെ ഓപ്പോ A71 പുതിയ മോഡല്‍ വിപണിയില്‍

Posted By: Lekshmi S

ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായ ഓപ്പോ, ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ A71-ന്റെ പുതിയ മോഡല്‍ വിപണിയിലിറക്കി. 3 ജിബി റാം, മെച്ചപ്പെടുത്തിയ എഐ സാങ്കേതികവിദ്യ എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ബ്യൂട്ടി ടെക്‌നോളജി അടക്കമുള്ള ഒരുപിടി സവിശേഷതകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3 ജിബി റാം, എഐ സാങ്കേതികവിദ്യ ഉള്‍പ്പെടെ ഓപ്പോ A71 പുതിയ മോഡല്‍ വിപണിയ

'മനോഹരമായ രൂപകല്‍പ്പനയ്‌ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫോട്ടോഗ്രാഫി അനുഭവം പ്രദാനം ചെയ്യുന്നതിന് ഞങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നു. മികച്ച സെല്‍ഫികളുടെ കാര്യത്തില്‍ ഞങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ മുന്നിലാണ്.

യുവാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 3 ജിബി റാമും എഐ സാങ്കേതികവിദ്യയുമുള്ള ഓപ്പോ A71 പുതിയ മോഡല്‍ ഈ യാത്രയില്‍ ഞങ്ങളെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോകും.' ഓപ്പോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ വില്‍ യാങ് പറഞ്ഞു.

ഓപ്പോ A71 പുതിയ മോഡലിനെ അടുത്തറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രൂപകല്‍പ്പന, ഡിസ്‌പ്ലേ, പ്രോസസ്സര്‍, സ്‌റ്റോറേജ്

മെറ്റല്‍ യൂണിബോഡി ഉപയോഗിച്ചിരിക്കുന്ന ഫോണില്‍ 5.2 ഇഞ്ച് എച്ച്ഡി ഡ്‌സ്‌പ്ലേയാണുള്ളത്. മനോഹരമായ രൂപകല്‍പ്പനയും ആകൃതിയും ഫോണിന്റെ ഉപയോഗം അനായാസമാക്കുന്നു. കൈക്കുള്ളില്‍ ഒതുങ്ങിയിരിക്കുമെന്നതാണ് മറ്റൊരു മേന്മ.

1.8 GHz സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ തന്നെ ബാറ്ററി ചാര്‍ജ് സംരക്ഷിക്കുകയും ചെയ്യുന്നു. തടസ്സങ്ങളില്ലാതെ ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനിയും അവകാശപ്പെടുന്നു. സമാനമായ മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരു ആപ്പ് തുറക്കുന്നതിന്റെ 12.5 ശതമാനം വേഗതയില്‍ ഓപ്പോ A71 പുതിയ മോഡലില്‍ ആപ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഫോണിന്റെ ആന്തരിക സംഭരണശേഷി 16 ജിബി ആണ്. ഇത് 256 ജിബി വരെ ഉയര്‍ത്താനാകും.

ക്യാമറകള്‍

ബൊക്കേ ഇഫക്ടോട് കൂടിയ 5MP ക്യാമറയാണ് മുന്നിലുള്ളത്. എക്‌സ്ട്രാ ലാര്‍ജ് 1.4um പിക്‌സല്‍ സവിശേഷതയോട് കൂടിയ ക്യാമറ സെല്‍ഫികള്‍ക്ക് കൂടുതല്‍ സൗന്ദര്യം പകരും. മള്‍ട്ടി-ഫ്രെയിം ഡി നോയിസിങ് സാങ്കേതിക വിദ്യയോട് കൂടിയ 13 MP പിന്‍ ക്യാമറ വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ പോലും മികച്ച ചിത്രങ്ങള്‍ നല്‍കും.

അള്‍ട്രാ എച്ച്ഡി സവിശേഷതയോട് കൂടിയ ക്യാമറ ആപ്പ് ഒന്നിലധികം ഫോട്ടോകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒന്നാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ 13 MP ക്യാമറയില്‍ എടുത്ത ഫോട്ടോകള്‍ കണ്ടാല്‍ 32 MP ക്യാമറയില്‍ എടുത്തതാണെന്ന് തോന്നും.

എഐ ബ്യൂട്ടി ടെക്‌നോളജി

ഓപ്പോ A71 (3GB)-യുടെ ഏറ്റവും വലിയ സവിശേഷത എഐ ബ്യൂട്ടി സാങ്കേതിക വിദ്യയാണ്. മുഖത്തില്‍ 200-ല്‍ അധികം സവിശേഷതകള്‍ പകര്‍ത്തി മികച്ച ഫോട്ടോകള്‍ നല്‍കും. നിറം, സ്‌കിന്‍ ടോണ്‍, പ്രായം, ലിംഗം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എഐ ബ്യൂട്ടി ടെക്‌നോളജി നിങ്ങളുടെ സൗന്ദര്യം ഒട്ടുംചോരാതെ ഒപ്പിയെടുക്കും.

മറ്റൊരു അക്കൗണ്ടിലേക്ക് ജിമെയില്‍ സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി എങ്ങനെ കൈമാറാം?

മറ്റ് സവിശേഷതകള്‍

ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ട് അടിസ്ഥാനമായ Color OS 3.2-ല്‍ ആണ് ഓപ്പോ A71 (3GB) പ്രവര്‍ത്തിക്കുന്നത്. രണ്ട് സിംകാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ 4G VoLTE, Wi-Fi (802.11 b/g/n), ബ്ലൂടൂത്ത് 4.2, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, ആക്‌സിലറേറ്റര്‍ സെന്‍സര്‍, ഇ-കോമ്പാസ്സ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3000 mAh ബാറ്ററിയില്‍ പ്രവര്‍ത്തുക്കുന്ന ഫോണിന്റെ വലുപ്പം 148.1*73.8*7.6 മില്ലീമീറ്റര്‍ ആണ്. ഭാരം വെറും 137 ഗ്രാം.

വിലയും ലഭ്യതയും

ഓപ്പോ A71 (3GB) ഗോള്‍ഡ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. 9990 രൂപ വിലയുള്ള ഫോണ്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങാനാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Oppo, one of the popular Chinese brands in India has now announced a new variant of its recently launched smartphone Oppo A71. As such, the company has launched a new 3GB RAM variant of Oppo A71 in the market and the handset comes equipped with an upgraded A.I. Beauty Technology and some other interesting features as well as specs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot