20എംപി സെല്‍ഫി ക്യാമറയോട്‌ കൂടിയ ഒപ്പോ എ75 ഉം എ75എസും പുറത്തിറക്കി

Posted By: Archana V

തായ്‌വാനില്‍ രണ്ട്‌ പുതിയ സ്‌മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു കൊണ്ടാണ്‌ ചൈനീസ്‌ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളായ ഒപ്പോ ഈ വര്‍ഷം അവസാനിപ്പിക്കുന്നത്‌. ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെയില്‍ ഏറക്കുറെ സമാനമായ സവിശേഷതകളോടെയും ആണ്‌ ഒപ്പോ എ75, എ75എസ്‌ സ്‌മാര്‍ട്‌ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്‌.

20എംപി സെല്‍ഫി ക്യാമറയോട്‌ കൂടിയ ഒപ്പോ എ75 ഉം എ75എസും പുറത്തിറക്കി

ഇരു മോഡലുകളും തമ്മിലുള്ള ഏക വ്യത്യാസം ഇന്റേണല്‍ സ്‌റ്റോറേജ്‌ ശേഷിയില്‍ മാത്രമാണ്‌. ഒപ്പോ എ75 ഉം എ 75എസും ബ്ലാക്‌, ഗോള്‍ഡ്‌ നിറങ്ങളില്‍ ലഭ്യമാകും. എ75ന്റെ വില 10,990 ന്യൂതായ്‌വാന്‍ ഡോളറും (ഏകദേശം 23,500 രൂപ) എ75എസിന്റെ വില 11,990 ന്യൂ തായ്‌വാന്‍ ഡോളറും ( 25,650 രൂപ) ആണ്‌. സ്‌മാര്‍ട്‌ഫോണുകള്‍ തായ്‌വാനില്‍ വില്‍പ്പനയ്‌ക്കെത്തി തുടങ്ങി.അതേസമസയം മറ്റ്‌ രാജ്യങ്ങളില്‍ എപ്പോള്‍ ലഭ്യമായി തുടങ്ങും എന്നത്‌ നിലവില്‍ അവ്യക്തമാണ്‌.

20എംപി സെല്‍ഫി ക്യാമറയോട്‌ കൂടിയ ഒപ്പോ എ75 ഉം എ75എസും പുറത്തിറക്കി

ഒപ്പോ എ75, എ75എസ്‌ സവിശേഷതകള്‍

2,160x1080 പിക്‌സല്‍ റെസല്യൂഷന്‍, 6-ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലെയോട്‌ കൂടിയാണ്‌ ഒപ്പോ എ75 ഉം എ75 പ്ലസും എത്തുന്നത്‌. ഡിസ്‌പ്ലെയ്‌ക്കും ചുറ്റും നേരിയ ബെസെലുകള്‍ മാത്രമായി ഫുള്‍-സ്‌ക്രീന്‍ ഡിസ്‌പ്ലെയിലാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌.

മീഡിയടെക്‌ ഹെലിയോപി23 (എംടി6763ടി) പ്രോസസര്‍ ആണ്‌ ഡിവൈസിനെ പ്രവര്‍ത്തിപ്പിക്കുന്നത്‌. 4ജിബി റാം ആണ്‌ ഇരു സ്‌മാര്‍ട്‌ഫോണുകളിലുമുള്ളത്‌. അതേസമയം ഇന്റേണല്‍ സ്റ്റോറേജ്‌ ഒപ്പൊ എ75 ല്‍ 32 ജിബിയും ഒപ്പോ എ75എസില്‍ 64ജിബിയും ആണ്‌.

എങ്ങനെ വിന്‍ഡോസ് 10ല്‍ പിസിയുടെ പ്രവര്‍ത്തനം ട്രാക്ക് ചെയ്യാം?

സ്‌മാര്‍ട്‌ഫോണുകളില്‍ ഉള്ളത്‌ 16എംപി റിയര്‍ ക്യാമറയും 20 എംപി സെല്‍ഫിക്യാമറയുമാണ്‌. എഐ-അധിഷ്‌ഠിത ഫേസ്‌ റെക്കഗ്നീഷ്യന്‍ ഫീച്ചറോട്‌ കൂടിയാണ്‌ സെല്‍ഫി ക്യാമറ എത്തുന്നത്‌ . സ്‌മാര്‍ട്‌ ഫോണ്‍ അണ്‍ലോക്‌ ചെയ്യാന്‍ പുറകിലായി ഫിംഗര്‍ പ്രിന്‍്‌ സെന്‍സറും സ്ഥാപിച്ചിട്ടുണ്ട്‌.

ഒപ്പോയുടെ രണ്ട്‌ സ്‌മാര്‍ട്‌ഫോണുകളിലും കളര്‍ ഒഎസ്‌ 3.0 അധിഷ്‌ഠിത ആന്‍ഡ്രോയ്‌ഡ്‌ 7.1 ന്യൂഗട്ട്‌ ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ ഉള്ളത്‌. 3,200 എംഎഎച്ച്‌ ബാറ്ററി ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

വൈ-ഫൈ 2.4/5ജിഗഹെട്‌സ്‌ 802.11 എ/ബി/എന്‍ , ജിപിഎസ്‌ സപ്പോര്‍ട്ട്‌, ബ്ലൂടൂത്ത്‌ 4.2, ഒടിജി ഫങ്‌ഷന്‍ എന്നിവയാണ്‌ കണക്ടിവിറ്റി ഫീച്ചറുകള്‍. എ75, എ75എസ്‌ സ്‌മാര്‍ട്‌ഫോണുകളുടെ ഭാരം 152 ഗ്രാമും അളവ്‌ 156.5x76x7.5 എംഎം ആണ്‌.

Read more about:
English summary
The newly launched Oppo smartphones are powered by MediaTek's HelioP23 (MT6763T) processor clubbed with 4GB RAM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot