5.7 ഇഞ്ച്‌ ഡിസ്‌പ്ലെയോട്‌ കൂടിയ ഒപ്പോ എ83 പുറത്തിറക്കി

By: Archana V

അടുത്തിടെയായി ഒപ്പോ എ സീരീസില്‍ എ79, എ75, എ75എസ്‌ ഉള്‍പ്പടെ നിരവധി സ്‌മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. ഈ ചൈനീസ്‌ ഫോണ്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ ചൈനയില്‍ മറ്റൊരു സ്‌മാര്‍ട്‌ഫോണ്‍ ആയ ഒപ്പോ എ83 പുറത്തിറക്കിയിരിക്കുകയാണ്‌.

5.7 ഇഞ്ച്‌ ഡിസ്‌പ്ലെയോട്‌ കൂടിയ ഒപ്പോ എ83 പുറത്തിറക്കി

ബജറ്റ്‌ സ്‌മാര്‍ട്‌ഫോണായ ഒപ്പോ എ83 യുടെ വില 1,399 യുവാന്‍ ആണ്‌ അതായത്‌ ഏകദേശം 13,500 രൂപ. കറുപ്പ്‌ , ഷാമ്പെയ്‌ന്‍ ഗോള്‍ഡ്‌ എന്നിങ്ങനെ രണ്ട്‌ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഹാന്‍ഡ്‌സെറ്റിന്റെ പ്രീ-ബുക്കിങ്‌ ചൈനയില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മറ്റ്‌ രാജ്യങ്ങളില്‍ എന്ന്‌ ലഭ്യമായി തുടങ്ങും എന്നത്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

1,440x 720 പിക്‌സല്‍സ്‌ സ്‌ക്രീന്‍ റെസല്യൂഷന്‍, 18: 9 ആസ്‌പെക്ട്‌ റേഷ്യോ എന്നിവയോട്‌ കൂടിയ 5.7 ഇഞ്ച്‌ ഫുള്‍എച്ച്‌ഡി പ്ലസ്‌ ഡിസ്‌പ്ലെയിലാണ്‌ ഒപ്പോ എ83 എത്തുന്നത്‌. ഡിസ്‌പ്ലെ മള്‍ട്ടി-ടച്ച്‌ ഫങ്‌ഷണാലിറ്റി സപ്പോര്‍ട്ട്‌ ചെയ്യും. 2.5 ജിഗാഹെട്‌സ്‌ ഒക്ടകോര്‍ പ്രോസസര്‍ ആണ്‌ സ്‌മാര്‍ട്‌ഫോണിനെ പ്രവര്‍ത്തിപ്പിക്കുന്നത്‌. എന്നാല്‍ ചിപ്‌സെറ്റിന്റെ പേര്‌ കമ്പനി വ്യക്തമാക്കിയിട്ടില്ല.

4ജിബി റാം, മൈക്രോ എസ്‌ഡികാര്‍ഡ്‌ വഴി 128 ജിബി വരെ നീട്ടാവുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ ഒപ്പോ എ83യുടെ മറ്റ്‌ സവിശേഷതകള്‍.

ഓട്ടോ ഫോക്കസ്‌, 720പി റെക്കോഡിങ്‌ ശേഷി , എല്‍ഇഡി ഫ്‌്‌ളാഷ്‌ എന്നിവയോട്‌ കൂടിയ 13 എംപി റിയര്‍ ക്യാമറ, 8എംപി സെല്‍ഫി ക്യാമറ എന്നിവയാണ്‌ സ്‌മാര്‍ട്‌ഫോണിലുള്ളത്‌. ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ഫീച്ചറും ഉണ്ട്‌.

ഒപ്പോ എ83 എത്തുന്നത്‌ 3,180 എംഎഎച്ച്‌ ബാറ്ററി , ആന്‍ഡ്രോയ്‌ഡ്‌ 7.1.1 ന്യുഗട്ട്‌, ഒപ്പോയുടെ സ്വന്തം കളര്‍ ഒഎസ്‌ 3.2 എന്നിവയോട്‌ കൂടിയാണ്‌.

4ജിവോള്‍ട്ടി , വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത്‌ 4.2, യുഎസ്‌ബി ടൈപ്പ്‌ -സി, ജിപിഎസ്‌ , ഗ്ലൊനാസ്സ്‌ , ഡ്യുവല്‍-സിം സപ്പോര്‍ട്ട്‌ എന്നിവയാണ്‌ സ്‌മാര്‍ട്‌ഫോണിലെ കണക്ടിവിറ്റികള്‍. ആംബിയന്റ്‌ ലൈറ്റ്‌, ഡിസ്‌റ്റന്‍സ്‌, , ഗ്രാവിറ്റി സെന്‍സറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 143 ഗ്രാം ഭാരമുള്ള ഹാന്‍ഡ്‌സെറ്റിന്റെ അളവ്‌ 150.5x73.1x7.7 എംഎം ആണ്‌.

ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കാന്‍ ഇനി പുതിയ മാര്‍ഗ്ഗം

അതേസമയം ഒപ്പോ എ83 യില്‍ ഫിംഗര്‍പ്രിന്റ്‌ സ്‌കാനര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫോണിന്റെ മുന്‍വശത്ത്‌ ഫുള്‍സ്‌ക്രീന്‍ ഡിസൈന്‍ ആയതിനാല്‍ ഫിംഗര്‍പ്രിന്റ്‌ സ്‌കാനറിന്‌ ഉള്ള സ്ഥലമില്ല. എന്നാല്‍, പുറക്‌ വശത്ത്‌ എന്തുകൊണ്ടാണ്‌ ഒപ്പൊ ഇത്‌ ഉള്‍പ്പെടുത്താതിരുന്നത്‌ എന്ന്‌ വ്യക്തമല്ല.Read more about:
English summary
Oppo A83 sports a 5.7-inch Full HD+ display with a screen resolution of 1,440×720 pixels and an aspect ratio of 18:9.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot