ഓപ്പോ എഫ്3 ഈ-കൊമേഴ്‌സ് സൈറ്റില്‍ വില്‍പന ആരംഭിച്ചു!

Written By:

ഈയിടെയാണ് ഓപ്പോ എഫ്3 സെല്‍ഫി ക്യാമറ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ രാജ്യത്തെ വിവിധ ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വില്‍പന ആരംഭിക്കുകയും ചെയ്തു.

ചൈനയിലെ നിര്‍മ്മാണ കമ്പനിയായ ഓപ്പോ നേരത്തെ ഇന്ത്യയില്‍ 25 നഗരങ്ങളില്‍ ഈ ഫോണ്‍ ലഭ്യമായിരുന്നെങ്കിലും അത് ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയായിരുന്നു. ഈ-കൊമേഴ് സൈറ്റ് അല്ലാതെ ഓഫ്‌ലൈന്‍ റീട്ടെയിലര്‍ ഷോട്ട് വഴി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയാണെങ്കില്‍ കമ്പനി 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു.

ഓപ്പോ എഫ്3 ഈ-കൊമേഴ്‌സ് സൈറ്റില്‍ വില്‍പന ആരംഭിച്ചു!

ഇപ്പോള്‍ ഓപ്പോ എഫ്3 ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അതായത് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവയില്‍ 19,990 രൂപയില്‍ ലഭിക്കുന്നു.

ഓപ്പോ എഫ്3 യും എഫ്3 പ്ലസും ഡിസൈനിലും ഫീച്ചറുകളിലും വളരെ ഏറെ സാമ്യമുണ്ട്. എന്നാല്‍ ഒരേ ഒരു വ്യത്യാസം അതിന്റെ സ്‌പെസിഫിക്കേഷനില്‍ മാത്രമാണ്. എന്നാല്‍ വീണ്ടും ഒരു നല്ല കാര്യം ഉളളത് ഒപ്പോ എഫ്3 കുറഞ്ഞ വിലയില്‍ നല്‍കുന്നു എന്നതാണ്.

നിങ്ങളൊരു സെല്‍ഫി ഫോണ്‍ ആരാധകരാണെങ്കില്‍ ഈ ഫോണിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്യാമറയാണ് ഇതിലെ പ്രധാന ഹൈലൈറ്റ്

ഓപ്പോ എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസ്സില്‍ ഓടി എത്തുന്നത് അതിലെ ക്യാമറ തന്നെയാണ്. ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഓപ്പോ എഫ്3 യില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. അതായത് ഒന്ന് 16 എംബി മെഗാപിക്‌സല്‍ 1.3 ഇഞ്ച് സെന്‍സര്‍ മറ്റൊന്ന് 8എംബി സെന്‍സറുമാണ്.

ക്യാമറയിലെ മറ്റു സവിശേഷതയാണ് ബ്യൂട്ടിഫൈ 4.0 ആപ്പ്, സെല്‍ഫി പനോരമ, സ്‌ക്രീന്‍ ഫ്‌ളാഷ്, പാം ഷട്ടര്‍. റിയര്‍ ക്യാമറ 13എംബിയും 1.3 ഇഞ്ച് സെന്‍സറുമാണ്.

 

ഡിസ്‌പ്ലേ

ഓപ്പോ എഫ് വന്നിരിക്കുന്നത് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ് ഡിസ്‌പ്ലേയുമായാണ്. കൂടാതെ 401ppi പിക്‌സല്‍ ഡെന്‍സിറ്റിയും ഉണ്ട്.

റാം

4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ് ഓപ്പോ എഫ്3യില്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ ഇന്റേര്‍ണല്‍ മെമ്മറി കൂട്ടാം.

പ്രോസസര്‍

ഓപ്പോ എഫ്3 യ്ക്ക് 1.5GHz മീഡിയാടെക് MT6750T6 ഒക്ടാകോര്‍ SoC മാലി-T860 ജിബിയു ആണ്.

ബാറ്ററി

3200എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഓപ്പോ എഫ്3 യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്. സോഫ്റ്റ്‌വയര്‍ കൂടാതെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഹോം ബട്ടണിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് 0.2 സെക്കന്‍ഡ് ആകുമ്പോള്‍ ലോക്ക് ആകുകയും ചെയ്യുന്നു.

കണക്ടിവിറ്റികള്‍

4ജി വോള്‍ട്ട്, വൈഫൈ 802.11 a/b/g/n/ac, ബ്ലൂട്ടൂത്ത് v4.0, ജിപിഎസ്, 3.5എംഎം ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി എന്നിവയാണ് കണക്ടിവിറ്റികള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Oppo recently launched the Oppo F3 selfie-centric smartphone and the company has now put up the device on sale on various of the e-commerce platforms in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot