ഡ്യുവല്‍ സെല്‍ഫി ക്യാമറയോട് കൂടിയ ഒപ്പോ എഫ്5 ഓക്ടോബര്‍ 26ന് എത്തുന്നു!

By Archana V
|

ഒപ്പോ പുതിയ സ്മാര്‍ട്ട്‌ഫോണായ ഒപ്പോ എഫ്5 ഉടന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഡിവൈസിന്റെ പ്രൊമോഷണല്‍ ഇമേജുകളും വീഡിയോകളും ഓണ്‍ലൈനില്‍ അടുത്തിടെ എത്തിയിരുന്നു.

ഡ്യുവല്‍ സെല്‍ഫി ക്യാമറയോട് കൂടിയ ഒപ്പോ എഫ്5 ഓക്ടോബര്‍ 26ന്  എത്തുന്നു

അടുത്ത തലമുറ എഫ് സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഒക്ടോബര്‍ 26 ന് പുറത്തിറക്കുമെന്ന് ഫിലിപ്പീന്‍സില്‍ നടന്ന ഒരു ചടങ്ങില്‍ ഒപ്പോ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫുള്‍സ്‌ക്രീന്‍ ഡിസൈനിലായിരിക്കും ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍
എത്തുക എന്നാണ് ഒപ്പോയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന സൂചന. ഡിസപ്ലെയ്ക്ക് 18: 9 ആസ്‌പെക്ട് റേഷ്യോ ഉണ്ടായിരിക്കും, ഇപ്പോഴത്തെ ഒരു പ്രവണത ഇതാണ്.

പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഫിംഗര്‍ പ്രിന്റ് സെന്‍സര്‍,ഒരു പിന്‍ ക്യാമറ, സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന രണ്ട് മുന്‍ ക്യാമറകള്‍ എന്നീ സവിശേഷതകളോടെ ആയിരിക്കും ഒപ്പോ എഫ് 5 എത്തുക എന്നാണ് ലഭ്യമാകുന്ന മറ്റൊരു സൂചന.

18:9 ആസ്‌പെക്ട് റേഷ്യോടുകൂടി 6-ഇഞ്ച് എഫ്എച്ചഡി+ ഡിസ്‌പ്ലെയോടു കൂടിയായിരിക്കും ഒപ്പോ എഫ് 5 എത്തുക എന്നാണ് നിലവിലെ അഭ്യൂഹം . എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 20 എംപി പിന്‍ ക്യാമറയും സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന 12 എംപി അല്ലെങ്കില്‍ 16 എംപി ഡ്യുവല്‍ ക്യാമറകളും ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്.

എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍

സ്‌നാപ്ഡ്രാഗണ്‍ 625 , സ്‌നാപ് ഡ്രാഗണ്‍ 630 , സ്‌നാപ് ഡ്രാഗണ്‍ 660 എസ്ഒസി എന്നിവയിലേതെങ്കിലും ആയിരിക്കും ഒപ്പോ എഫ് 5 സ്മാര്‍ട് ഫോണിനെ പ്രവര്‍ത്തിപ്പിക്കുക എന്നാണ് വിശ്വാസം. എന്നാല്‍ ഇതില്‍ ഏതായിരിക്കും എന്ന് കൃത്യമായി പറയാനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

4ജിബി/6ജിബി റാം , 64ജിബി ഡീഫോള്‍ട്ട് മെമ്മറി എന്നിവയും പ്രോസസറന് ഒപ്പം പ്രതീക്ഷിക്കുന്നുണ്ട്.

ഒപ്പോ എഫ് 5 പുറത്തിറങ്ങാന്‍ ഏതാനം ആഴ്ചകള്‍ മാത്രം ആണ് ഇനി അവശേഷിക്കുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ ഡിവൈസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവിരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ഈ വര്‍ഷം ആദ്യം ഇന്ത്യ ഉള്‍പ്പടെ കുറച്ച് രാജ്യങ്ങളില്‍ ഒപ്പോ എഫ്3 പ്ലസ് അവതരിപ്പിച്ചതു പോലെ ഈ സ്മാര്‍ട്ട് ഫോണും ഏഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യത കാണുന്നുണ്ട്.

Best Mobiles in India

Read more about:
English summary
Oppo F5, the smartphone with dual selfie cameras is all set to be launched on October 26. The company's invite for the launch event tips at the specs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X