ഓപ്പോ എഫ്5 യൂത്ത് എഡിഷന്‍ കിടിലന്‍ സെല്‍ഫി ക്യാമറയുമായി എത്തി!!

Written By:

അടുത്തൊരു സെല്‍ഫി ക്യാമറയുമായി ഓപ്പോ വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണ സെല്‍ഫി ആരാധകള്‍ക്ക് ഒട്ടനേകം സവിശേഷതകളാണ് ഓപ്പോയുടെ പുതിയ ക്യാമറയില്‍ നല്‍കിയിരിക്കുന്നത്. ഓപ്പോ എഫ്5 യൂത്ത് എന്ന ഈ പുതിയ ഫോണ്‍ ഓപ്പോ എഫ് മോഡലിന്റെ പുതിയ പതിപ്പാണ്. അതിനാല്‍ ഈ ഫോണിന്റെ ഏകദേശ സവിശേഷതകള്‍ നിങ്ങള്‍ക്ക് അറിയാവുന്നതായിരിക്കും.

ഐഫോണിന്റെ നിര്‍മ്മാണ ചിലവും വില്‍പന വിലയും അറിയാമോ? കേട്ടാല്‍ ഞെട്ടും!

ഓപ്പോ എഫ്5 യൂത്ത് എഡിഷന്‍ കിടിലന്‍ സെല്‍ഫി ക്യാമറയുമായി എത്തി!!

പുതിയ ഫോണിനെ കുറിച്ചു പറയുകയാണെങ്കില്‍ ഓപ്പോ എഫ്5 യൂത്തിന് യഥാര്‍ത്ഥ ഫോണിന്റെ മോഡല്‍ തന്നെയാണ് നില നിര്‍ത്തിയിട്ടുളളത്. എന്നാല്‍ സവിശേഷതകളില്‍ മാത്രമാണ് വ്യതിയാനങ്ങള്‍ വരുത്തിയിരിക്കുന്നതും. ഈ പുതിയ ഉപകരണം അടിസ്ഥാപമായി ഡൗണ്‍ഗ്രേഡ് ചെയ്ത ക്യാമറ, റാം, സ്‌റ്റോറേജ് സൈസ് എന്നിവയാണ്.

നിലവില്‍ ഈ ഫോണ്‍ ഫിലിപ്പീന്‍സില്‍ മാത്രമാണ് ലഭിക്കുന്നത്. PHP 13,900 (അതായത് ഏകദേശം 17,835 രൂപ) ആണ് ഈ ഫോണിന്റെ വില. ഓപ്പോ എഫ്5 യൂത്ത് എഡിഷന്‍ ഓപ്പോ എഫ്5 വേരിയന്റിന്റെ വില കുറഞ്ഞ പതിപ്പാണ്. ഓപ്പോ എഫ്5ന്റെ വില 19,990 രൂപയാണ് വിപണിയില്‍.

ഓപ്പോ എഫ്5 യൂത്തിന്റെ സവിശേഷതകളിലേക്കു കടക്കാം...

ഓപ്പോ എഫ്5 യൂത്തിന് ഓപ്പോ എഫ്5ന്റെ അതേ ഡിസൈന്‍ ഭാഷയാണ് നല്‍കിയിരിക്കുന്നത്. അതായത് സ്ലീക്ക് യൂണിബോഡിയോടൊപ്പം റിയര്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയോടൊപ്പം 18:9 റേഷ്യോയും 2160X1080 റിസൊല്യൂഷനുമാണ്.

നിങ്ങള്‍ക്ക് ഈ ഫോണില്‍ മീഡിയാടെക് ഹീലിയോ P23 SoCയും ഇതിനോടൊപ്പം തന്നെ എട്ട് കോര്‍ടെക്‌സ് A53 കോറുളും ARM മാലി G71 MP2 ജിപിയുമാണ്. കൂടാതെ 3ജിബി റാമും 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജും വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. എന്നാല്‍ ഓപ്പോ എഫ്5ന് 4ജിബി റാം ആണ്.

ഓപ്ടിക്‌സിനെ കുറിച്ചു പറയുകയാണെങ്കില്‍ f/2.2 അപാര്‍ച്ചര്‍ ലെന്‍സ് ഉപയോഗിച്ച് 13എംപി റിയര്‍ ക്യാമറയാണ്. മുന്‍ വശത്ത് f/2.0 അപര്‍ച്ചര്‍ ഉളള 16എംപി ക്യാമറയുമാണ്. പിന്‍ വശത്ത് എല്‍ഇഡി ഫ്‌ളാഷ് ഉണ്ട്. സെല്‍ഫിക്കായി നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഫ്‌ളാഷ് ഓപ്ഷന്‍ ഉപയോഗിക്കാം. എന്നാല്‍ ഓപ്പോ എഫ്5ന് 20എപി ക്യാമറയും വീഡിയോ കോളിങ്ങുമാണ്.

വീഡിയോ ഫയലുകളെ എങ്ങനെ എംപി4-ലേക്കും മറ്റു ഫോര്‍മാറ്റിലേക്കും മാറ്റാം?

ഓപ്പോ എഫ്5ന്റെ അതേ ബാറ്ററിയാണ് എഫ്5 യൂത്തിലും ഉപയോഗിച്ചിരിക്കുന്നത്, അതായത് 3200എംഎഎച്ച്. ഈ ഫോണില്‍ ഡ്യുവല്‍ സിം പിന്തുണയ്ക്കുന്നു. ബ്ലൂട്ടൂത്ത് 4.2, വൈഫൈ 802, ജിപിഎസ്, OTG, എന്നിവയോടൊപ്പം ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്. സോഫ്റ്റ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ ഇൗ ഫോണ്‍ ആന്‍ഡ്രോയിഡ് നൗഗട്ടില്‍ പ്രവര്‍ത്തിക്കുന്നു. കറുപ്പിലും ഗോള്‍ഡ് നിറത്തിലുമാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

English summary
Oppo has launched a new variant of its popular F5 smartphone which boasts selfie-centric capabilities.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot