Home
News

ഓപ്പോ ഫെന്റാസ്റ്റിക്ക് സെയിൽ; ഓപ്പോ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ

ഓപ്പോ ഫന്റാസ്റ്റിക് സെയിൽ ഇപ്പോൾ ആമസോണിൽ നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ ചൈനീസ് നിർമ്മാതാവ് ഒരു കൂട്ടം ബജറ്റ്, പ്രീമിയം സെഗ്മെന്റ് ഓപ്പോ ബ്രാൻഡഡ് സ്മാർട്ഫോണുകളിൽ ആകർഷകമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു. ആമസോണുമായി ചേർന്ന് നടത്തുന്ന ഈ സ്മാർട്ഫോണുകൾക്ക് ഒരുക്കുന്നത് വൻ വിലക്കിഴിവുകളാണ്. ഓപ്പോ ഫന്റാസ്റ്റിക് സെയിൽ എന്ന പേരിൽ നടക്കുന്ന സെയിലിൽ ഓപ്പോ A7, ഓപ്പോ റെനോ 2, ഓപ്പോ A9 2020, ഓപ്പോ A5 2020, ഓപ്പോ F11, ഓപ്പോ റെനോ തുടങ്ങി ഒരുപാട് ഹാൻഡ്സെറ്റുകൾക്ക് വില കിഴിവുണ്ട്.

ഓപ്പോ ഫന്റാസ്റ്റിക് ഡേയ്സ് സെയിൽ ഓഫറുകൾ

ഓപ്പോ ഫന്റാസ്റ്റിക് ഡേയ്സ് സെയിൽ ഓഫറുകൾ

ആമസോൺ ഓപ്പോ ഫന്റാസ്റ്റിക് ഡേയ്സ് സെയിലിൽ ഓപ്പോ റെനോ 10x സൂം എഡിഷൻ 39,990 രൂപയ്ക്ക് ലഭിക്കും. 8 ജിബി + 256 ജിബി പതിപ്പിനാണ് ഈ വില. ലോഞ്ച് ചെയ്തപ്പോൾ ഈ ഹാൻഡ്‌സെറ്റിന്റെ വില 49,990 രൂപയായിരുന്നു. അതായത് ഇപ്പോൾ ഫോണിന് ലഭിച്ചിരിക്കുന്നത് ഏകദേശം 10,000 രൂപയുടെ വിലക്കിഴിവാണ്. ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനും ലഭിക്കും.

oppo

ഇതിനുപുറമെ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനും, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും പല സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോഴും ലഭിക്കുന്നതാണ്.ജനുവരി പത്ത് വരെ ആമസോൺ ഇന്ത്യൻ വെബ്സൈറ്റിൽ നടക്കുന്ന സെയിലിൽ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഇഎംഐ ഓപ്‌ഷനിലൂടെ സ്മാർട്ഫോണുകൾ വാങ്ങുന്നവർക്ക് 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും നേടാം. 5,000 രൂപയുടെ കിഴിവാണ് എക്സ്ചേഞ്ചിൽ ലഭിക്കുക.

ഓപ്പോ റെനോ 2F

ഓപ്പോ റെനോ 2F

ഓപ്പോയുടെ റെനോ 2Z സ്മാർട്ഫോണിന് 2,000 രൂപയുടെ വിലക്കിഴിവാണ് ലഭിച്ചിരിക്കുന്നത്. 25,990 രൂപയ്ക്കാണ് ഈ ഫോൺ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2,500 രൂപ വരെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും. 23,990 രൂപ വിലയുള്ള ഓപ്പോ റെനോ 2F സ്മാർട്ഫോണിന് വിലക്കിഴിവില്ല പക്ഷേ എക്സ്ചേഞ്ചിൽ 2,800 അധിക വിലക്കിഴിവാണ് സെയിലിൽ ലഭിക്കുന്നത്. 1,129 രൂപ മുതലാണ് ഹാൻഡ്‌സെറ്റിന്റെ ഇഎംഐ ആരംഭിക്കുന്നത്.

ഓപ്പോ A7

ഓപ്പോ A7

8,990 രൂപ വിലയുള്ള ഓപ്പോയുടെ ബജറ്റ് ഹാൻഡ്‌സെറ്റായ ഓപ്പോ A7 ഇപ്പോൾ മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനിൽ വാങ്ങാൻ കഴിയും. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് ഇഎംഐ ട്രാൻസാക്ഷൻ വഴി ഈ ഫോൺ വാങ്ങുമ്പോൾ 1500 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും.

ഓപ്പോ A5

ഓപ്പോ A5

11,490 രൂപ യഥാർത്ഥ വിലയുള്ള ഓപ്പോ A5 2020 ഹാൻഡ്‌സെറ്റ് ഇപ്പോൾ എക്സ്ചേഞ്ച് ഓഫറിൽ 9,450 രൂപ വരെ വിലക്കുറവിൽ വാങ്ങാം. 611 രൂപ മുതൽ ഇഎംഐ ഓപ്‌ഷനിലൂടെ ലഭ്യമാണ്.

ഓപ്പോ A9

ഓപ്പോ A9

11,990 രൂപ വിലയുള്ള ഓപ്പോയുടെ A9 ഹാൻഡ്‌സെറ്റിന്റെ 4 ജിബി +128 ജിബി സ്റ്റോറേജ് പതിപ്പ് ഇപ്പോൾ 11,990 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഫന്റാസ്റ്റിക് സെയിലിൽ 7,450 രൂപ വരെ വിലക്കിഴിവും എക്സ്ചേഞ്ചിൽ ലഭിക്കും.

ഓപ്പോ F11 പ്രോ

ഓപ്പോ F11 പ്രോ

13,990 രൂപ യഥാർത്ഥ വിലയുള്ള ഓപ്പോ F11 സ്മാർട്ഫോണിന്റെ 6 ജിബി 128 ജിബി പതിപ്പ് ഇപ്പോൾ 13,990 രൂപയ്ക്ക് ആമസോണിലൂടെ വാങ്ങാനാവും. പ്രീപെയ്ഡ് ട്രാൻസാക്ഷനിലുള്ള ആയിരം രൂപ കിഴിവ് അടക്കമാണ് ഈ വില.

Best Mobiles in India

English summary
During the Fantastic Days sale, buyers can get up to 12 months of no-cost EMI option and up to Rs 5,000 off on exchange. In addition to this, they can avail up to Rs 1,500 instant discount on ICICI credit/debit card EMI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X