ബെഞ്ച്മാര്‍ക്കില്‍ കൃത്രിമം കാട്ടി ഓപ്പോ; ഫൈന്‍ഡ് X-ഉം F7-നും യുഎല്‍ ബെഞ്ച്മാര്‍ക്കിസില്‍ നിന്ന് പുറത്ത്

|

ഉയര്‍ന്ന ബെഞ്ച്മാര്‍ക്ക് സ്‌കോര്‍ കൃത്രിമമായി ഉണ്ടാക്കിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഓപ്പോ ഫൈന്‍ഡ് X, F7 എന്നീ സ്മാര്‍ട്ട്‌ഫോണുകളെ യുഎല്‍ ബെഞ്ച്മാര്‍ക്ക്‌സ് 3D മാര്‍ക്ക് ആപ്പ് പട്ടികയില്‍ നിന്നൊഴിവാക്കി. സ്മാര്‍ട്ട്‌ഫോണുകളുടെ പ്രകടനം വിലയിരുത്തി സ്‌കോര്‍ നല്‍കുന്ന 3D മാര്‍ക്ക് ആപ്പിന്റെ നിര്‍മ്മാതാക്കളാണ് യുഎല്‍ ബെഞ്ച്മാര്‍ക്ക്‌സ്.

 

ഓപ്പോ

ഓപ്പോ


3D മാര്‍ക്കിന്റെ പബ്ലിക്, പ്രൈവറ്റ് പതിപ്പുകളില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും പ്രകടനം വിലയിരുത്തിയാണ് യുഎല്‍ ബെഞ്ച്മാര്‍ക്ക്‌സ് തീരുമാനത്തിലെത്തിയത്. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ലഭ്യമാക്കിയിട്ടുള്ള 3D മാര്‍ക്ക് പബ്ലിക് പതിപ്പില്‍ ഫോണുകള്‍ 41 ശതമാനം മികച്ച പ്രകടനം നടത്തി സ്‌കോര്‍ മെച്ചുപ്പെടുത്തുന്നതായി തെളിഞ്ഞു. എന്നാല്‍ ഇതേ ആപ്പിന്റെ പ്രൈവറ്റ് പതിപ്പില്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ ഫോണുകള്‍ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് ഓപ്പോ കൃത്രിമമായി സ്‌കോര്‍ മെച്ചപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായത്.

3D മാര്‍ക്ക് പ്രൈവറ്റ്

3D മാര്‍ക്ക് പ്രൈവറ്റ്

ഫോണിന്റെ മെച്ചപ്പെട്ട പ്രകടനം ആവശ്യപ്പെടുന്ന ഗെയിമുകള്‍, 3D മാര്‍ക്ക് ആപ്പുകള്‍ എന്നിവ ഉപഭോക്താവ് ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഫോണ്‍ ഇക്കാര്യം സ്വയം മനസ്സിലാക്കി പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് ഓപ്പോ ഇതിന് നല്‍കിയിരിക്കുന്ന മറുപടി. ഉപഭോക്താക്കള്‍ക്ക് മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ഉറപ്പുനല്‍കുന്നതിനായാണ് ഇത് ചെയ്യുന്നതെന്നും അവര്‍ പറയുന്നു. 3D മാര്‍ക്ക് പ്രൈവറ്റ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ പ്രവര്‍ത്തനശേഷി 70-80 ശതമാനമായി പരിമിതപ്പെടുത്തുമെന്നും ഓപ്പോ വിശദീകരിക്കുന്നു.

ഓപ്പോ ഫൈന്‍ഡ് X
 

ഓപ്പോ ഫൈന്‍ഡ് X

യുഎല്‍ ബെഞ്ച്മാര്‍ക്കിന്റെ നടപടി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഓപ്പോ ഫൈന്‍ഡ് X-ന് ആണ്. 3D മാര്‍ക്കില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തില്‍ നാലാം സ്ഥാനമായിരുന്നു ഇതിനുണ്ടായിരുന്നത്.

വ്യക്തമാക്കിയിട്ടുണ്ട്

വ്യക്തമാക്കിയിട്ടുണ്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് കമ്പനിയെന്ന് ഓപ്പോ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ആപ്പുകളുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഓപ്പോ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനോട് പ്രതികരിച്ചത്

ഇതിനോട് പ്രതികരിച്ചത്

സമാനമായ കുറ്റം ചുമത്തി ഹാവായുടെ ഹുവായ് P20, P20 പ്രോ, നോവ 3, ഓണര്‍ പ്ലേ എന്നീ ഫോണുകളെയും പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. EMUI 9.0-ല്‍ പെര്‍ഫോമന്‍സ് മോഡില്‍ ഓപ്പണ്‍ ആക്‌സസ് നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് ഹുവായ് ഇതിനോട് പ്രതികരിച്ചത്. ഇതുവഴി ഫോണിന്റെ പ്രകടനം എപ്പോള്‍ മെച്ചപ്പെടുത്തണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ കഴിയും.

14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!


Best Mobiles in India

Read more about:
English summary
Oppo Gets Caught Cheating on Benchmark Scores

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X