ഓപ്പോ R11 FC ബാഴ്‌സലോണ പതിപ്പ് ഇപ്പോൾ ലഭ്യമാണ്

By: Jibi Deen

2017 ജൂണിൽ ചൈനയിൽ നടന്ന ഒരു ചടങ്ങിൽ Oppo R11 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. കറുപ്പ്, ഗോൾഡ്, റോസ് ഗോൾഡ് മോഡലുകളായാണ് സ്മാർട്ട്ഫോണിന്റെ വരവ്. സ്റ്റാൻഡേർഡ് കളർ വേരിയന്റുകളാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓപ്പോ R11 FC ബാഴ്‌സലോണ പതിപ്പ് ഇപ്പോൾ ലഭ്യമാണ്

Oppo R11 FC ബാഴ്സലോണാ എഡിഷൻ പ്രഖ്യാപിച്ചു. അതോടൊപ്പം സ്മാർട്ട്ഫോൺ കമ്പനി ഔദ്യോഗികമായി ചൈന വെബ്സൈറ്റിൽ വിൽക്കുകയും ചെയ്തു. സ്മാർട്ട്ഫോൺ സിഎൻവൈ 3,499 (ഏതാണ്ട് 33,580 രൂപ) ആണ്. ഒപ്പം നിങ്ങൾക്ക് ഈ ഹാൻഡ്സെറ്റ് വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ വേഗത്തിലാകട്ടെ , പരിമിതമായ അളവിലാണ് സ്റ്റോക്കുള്ളത്.

ഈ പുതിയ വേരിയന്റിലെ പ്രധാന ഹൈലൈറ്റ് പിൻഭാഗത്തെ എഫ്.സി. ബാഡ്ജ് പൂശിയത് 18 കിലോ സ്വർണത്തിലാണ്. സാധാരണ ചുവപ്പും നീലയും ചേർന്ന നിറത്തിലും ബാർസലോണ സ്മാർട്ട്ഫോണ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. FC ബാഴ്സലോണ തീമിലെ UI ഈ സ്മാർട്ട്ഫോണിനും ലഭിക്കുന്നു.

ഓപ്പോ R11 FC ബാഴ്‌സലോണ പതിപ്പ് ഇപ്പോൾ ലഭ്യമാണ്

ഓപൊ R11 ൽ 5.5 ഇഞ്ച് ഫുൾ HD (1920 x 1080 പിക്സൽ) എഎംഒഎൽഇഡി സ്ക്രീനും 401ppi പിക്സൽ സാന്ദ്രതയുമുള്ളതാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രോസസർ, 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. മൈക്രോഎസ്ഡി കാർഡ് വഴി വിപുലപ്പെടുത്താവുന്നതാണ്.

ഗള്‍ഫിലേക്കുളള ഓണ്‍ലെെന്‍ ടിക്കറ്റില്‍ വന്‍ വര്‍ദ്ധനവ്!

16 മെഗാപിക്സൽ ക്യാമറ വൈഡ് ആംഗിൾ ലെൻസ് സംയോജിതമായ ഡ്യുവൽ റിയർ ക്യാമറ സംവിധാനമുണ്ട്. എഫ് / 1.7 അപ്പെർച്ചർ, പിഎഫ്എഫ്, 20 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, അപ്പേർച്ചർ എഫ് / 2.6 എന്നിവയുമുണ്ട്. 2x ഒപ്റ്റിക്കൽ സൂം, ക്വാൽകോം സ്പെക്ട്ര ISP എന്നിവയുണ്ട്. മുന്നിൽ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഷൂട്ടർ ഉണ്ട്.

Oppo R11 3000mAh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. VOOC ഫ്ലാഷ് ചാർജിംഗും ഇതിലുണ്ട്. സ്മാർട്ട്ഫോൺ ആൻഡ്രോയ്ഡ് 7.1.1 നോഗറ്റ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

കണക്റ്റിവിറ്റി ഫ്രണ്ടിനായി , 4 ജി VoLTE പിന്തുണയ്ക്കുന്നു, വൈഫൈ 802.11 AC, ബ്ലൂടൂത്ത് 4.2, ജിപിഎസ്, GLONASS, ഡ്യുവൽ-സിം. Oppo R11 154.5 × 74.8 × 6.8 മില്ലീമീറ്ററും 150 ഗ്രാം ഭാരവുമുണ്ട്.

അടുത്തിടെ കമ്പനി അടുത്തിടെ Oppo F3 ദീപിക പദുക്കോൺ ലിമിറ്റഡ് എഡിഷൻ വിപണിയിലെത്തിച്ചു.

Read more about:
English summary
Good news for Barcelona fans, Oppo has just launched Oppo R11 FC Barcelona Edition smartphone for consumers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot