ഓപ്പോ R11S, 20എംപി സെല്‍ഫി ക്യാമറ എത്തുന്നു!

Written By:

ഓപ്പോ തങ്ങളുടെ അടുത്ത സെല്‍ഫി ക്യാമറ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. സെല്‍ഫി ക്യാമറ ഫോണ്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടേയും മനസ്സില്‍ ഓടി എത്തുന്നത് ഓപ്പോ തന്നെയാണ്.

ഓപ്പോ R11S, 20എംപി സെല്‍ഫി ക്യാമറ എത്തുന്നു!

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് ഓപ്പോ നവംബര്‍ 2ന് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ നടക്കുന്ന ഇവന്റില്‍ അവതരിപ്പിക്കും. ഓപ്പോ R11എസ് എന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ R11ന്റെ പിന്‍ഗാമിയാണ്.

അവതരിപ്പിക്കാന്‍ പോകുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന് 20എംപി റിയര്‍ ക്യാമറയും 20എംപി മുന്‍ ക്യാമറയുമാണ്. ഏറ്റവും മികച്ച രീതിയില്‍ എത്തുന്ന ക്യാമറ ഫോണുകളായ ഓപ്പോയുടെ വിജയവും ഇതു തന്നെയാണ്.

ഓപ്പോ R11 ന്റെ പിന്‍ഗാമിയായ ഓപ്പോ R11S ന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

AnTuTu ലിസ്റ്റിങ്ങ് ചെയ്തിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വരാന്‍ പോകുന്ന ഓപ്പോ R11Sന്റെ ഡിസ്‌പ്ലേ 6ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ആണ്. 1080X2160 പിക്‌സല്‍ റസൊല്യൂഷന്‍, 18:9 റേഷ്യോ എന്നിവ മറ്റു ഡിസ്‌പ്ലേ സവിശേഷതകള്‍.

ഓപ്പറേറ്റിങ്ങ് സിസ്റ്റം/ ബാറ്ററി

ഓപ്പോ R11Sന് ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍ എന്നിവയാണ്. 3205എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തുന്നതെന്നും റിപ്പോര്‍ വ്യക്തമാക്കുന്നു.

സ്‌റ്റോറേജ്

ഓപ്പോ R11S എത്തുന്നത് 4ജിബി റാമോടു കൂടിയാണ്. 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം. ഹൈബ്രിഡ് ഡ്യുവല്‍ സിം സവിശേഷതയുളള ഈ ഫോണിന് ഡ്യുവല്‍ റിയര്‍ ക്യാമറയായ 16എംപി+20എംപി മോഡ്യൂള്‍ ആണ്. സെല്‍ഫി ക്യാമറ 20എംപിയും.

ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ എഫ്5

മുന്‍പു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പോ എഫ്5 എന്ന ഫ്‌ളാഗ്ഷിപ്പ് ഫോണിന് 6 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, 12എംപി/16എംപി ഡ്യുവല്‍ മുന്‍ ക്യാമറ, 20എംപി റിയര്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. നവംബര്‍ 2ന് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Oppo has announced that will launch its R11s smartphone at an event in China on November 2.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot