ഇതിനല്ലേ കാത്തിരുന്നത്! ഓപ്പോയുടെ പുത്തൻ റെനോ 13 5G ഇപ്പോൾ 3799 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം
ഓപ്പോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ തങ്ങളുടെ റെനോ 13 സീരീസ് ഫോണുകൾ അവതരിപ്പിക്കുകയുണ്ടായി. ഓപ്പോ റെനോ 13 (OPPO Reno13), ഓപ്പോ റെനോ 13 പ്രോ (OPPO Reno13 Pro) എന്നിങ്ങനെ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉണ്ടായിരുന്നത്. ഇവയുടെ വിൽപ്പന ജനുവരി 11 മുതൽ ഫ്ലിപ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ആരംഭിച്ചിരിക്കുന്നു. വിൽപ്പന ആരംഭിച്ചതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ ഈ ഫോണുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. അതിൽ സ്റ്റാന്റേർഡ് റെനോ 13 5ജിക്ക് 3799 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്.
ഓപ്പോ റെനോ 13 5G സീരീസ് ഫോണുകളിൽ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ആണ് ഓപ്പോ റെനോ 13 5G. ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 37,999 രൂപയും 8GB+ 256GB വേരിയന്റിന് 39,999 രൂപയുമാണ് വില. എന്നാലിപ്പോൾ ലോഞ്ച് ഓഫറിന്റെ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 35000 രൂപയിൽ താഴെ വിലയിൽ പ്രാരംഭ വേരിയന്റ് സ്വന്തമാക്കാനാകും.

ഓപ്പോ വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും അടിസ്ഥാന മോഡൽ 37999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി പരമാവധി 3799 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 34200 രൂപ വിലയിൽ അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ സാധിക്കും. ഓപ്പോ ഉപയോക്താക്കൾക്ക് 3000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.
സൗജന്യമായി 180 ദിവസത്തേക്ക് ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ, വിദ്യാർഥികൾക്ക് എക്സ്ട്രാ ഡിസ്കൗണ്ട് തുടങ്ങി നിരവധി ലോഞ്ച് ഓഫറുകൾ വേറെയും ലഭ്യമാണ്. അതിനാൽ ഓപ്പോ റെനോ സീരീസ് സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്കും 35000 രൂപയിൽ താഴെ വിലയിൽ മികച്ചൊരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

ഓപ്പോ റെനോ 13 5ജിയുടെ പ്രധാന ഫീച്ചറുകൾ: 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED കർവ്ഡ് ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
മാലി - G615 MC6 ജിപിയു, 8GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഓപ്പോ റെനോ 13 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, OV08D സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ-വൈഡ് ക്യാമറ, f/2.4 അപ്പേർച്ചർ, OV02B1B സെൻസർ എന്നിവയുള്ള 2MP മോണോക്രോം ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ സാംസങ് JN5 സെൻസറുള്ള 50MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.4, GPS, QZSS, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും റെനോ 13 5ജി വാഗ്ദാനം ചെയ്യുന്നു.
80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററിയാണ് റെനോ 13 5ജിയിൽ ഉള്ളത്. 157.90×74.73x 7.24mm വലിപ്പവും 181 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഐവറി വൈറ്റ്, ലുമിനസ് ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു. പ്രധാന ഫീച്ചറുകൾക്ക് പുറമേ ഒട്ടനവധി എഐ ഫീച്ചറുകളും ഈ റെനോ സീരീസ് ഫോണിലുണ്ട്.


Click it and Unblock the Notifications








