ഇതാ പിടിച്ചോ ഓജസ്സും തേജസുമുള്ള രണ്ട് മിടുക്കന്മാരെ! ഓപ്പോ റെനോ 13 5G സീരീസ് ഇന്ത്യയിൽ എത്തി
ഇന്ത്യയിലെ ആരാധകർക്ക് പുതുവർഷ സമ്മാനമായി കിടിലൻ രണ്ട് ഫോണുകളടങ്ങുന്ന റെനോ 13 സീരീസ് ലോഞ്ച് ചെയ്ത് ഓപ്പോ. തങ്ങളുടെ ഏറ്റവും പ്രശ്സതമായ സ്മാർട്ട്ഫോൺ സീരീസുകളിലൊന്നായ റെനോ സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി ഓപ്പോ റെനോ 13 (OPPO Reno13), ഓപ്പോ റെനോ 13 പ്രോ (OPPO Reno13 Pro) എന്നിങ്ങനെ രണ്ട് ഫോണുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. റെനോ13 ന് 6.59 ഇഞ്ച് ഫ്ലാറ്റ് സ്‌ക്രീനും പ്രോ മോഡലിന് 6.83 ഇഞ്ച് ക്വാഡ് കർവ്ഡ് സ്‌ക്രീനുമാണ് ഉള്ളത്. പ്രധാന ഫീച്ചറുകൾക്ക് പുറമേ ഒട്ടനവധി എഐ ഫീച്ചറുകളും ഈ റെനോ 13 സീരീസ് ഫോണുകളിലുണ്ട്.
ഓപ്പോ റെനോ 13 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.59 ഇഞ്ച് (2760 × 1256 പിക്സലുകൾ) 1.5K ഫ്ലാറ്റ് OLED കർവ്ഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി -G615 MC6 ജിപിയു, 8GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും റെനോ 13 വാഗ്ദാനം ചെയ്യുന്നു. 157.90×74.73x 7.24mm വലിപ്പവും 181 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഐവറി വൈറ്റ്, ലുമിനസ് ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റെനോ 13 5ജിയിലുള്ളത്. അതിൽ f/1.8 അപ്പേർച്ചർ, OIS, 1/1.95″ സോണി LYT-600 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, OV08D സെൻസർ, ƒ/2.2 അപ്പേർച്ചർ എന്നിവയുള്ള 8MP 112º അൾട്രാ-വൈഡ് ക്യാമറ, f/2.4 അപ്പേർച്ചർ, OV02B1B സെൻസർ എന്നിവയുള്ള 2MP മോണോക്രോം ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവയുൾപ്പെടുന്നു. ഫ്രണ്ടിൽ 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം
സാംസങ് JN5 സെൻസറുള്ള 50MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഓപ്പോ റെനോ 13 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2800 x 1272 പിക്സലുകൾ) 1.5K കർവ്ഡ് OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.
3.35GHz ഒക്ട കോർ ഡൈമെൻസിറ്റി 8350 4nm പ്രൊസസർ ആണ് റെനോ 13 പ്രോയുടെ കരുത്ത്. Mali-G615 MC6 ജിപിയു, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും പ്രോ മോഡൽ വാഗ്ദാനം ചെയ്യുന്നു. ഗ്രാഫൈറ്റ് ഗ്രേ, മിസ്റ്റ് ലാവെൻഡർ നിറങ്ങളിൽ ആണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.
ഓപ്പോ റെനോ 13 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ, f/1.8 അപ്പേർച്ചർ, OIS സഹിതം 1/1.56″ സോണി IMX890 സെൻസറുള്ള 50MP മെയിൻ ക്യാമറ, ƒ/2.2 അപ്പേർച്ചറും OV08D10 സെൻസറുമുള്ള 8MP 112º അൾട്രാ-വൈഡ് ക്യാമറ, f/2.8 അപ്പേർച്ചറും സാംസങ് JN5 സെൻസറുമുള്ള 50MP 3.5X പെരിസ്‌കോപ്പ് ക്യാമറ, 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ ഇടം പിടിച്ചിരിക്കുന്നു.

ഓപ്പോ റെനോ 13 പ്രോയുടെ ഫ്രണ്ടിൽ സെൽഫിക്കും മറ്റുമായി സാംസങ് JN5 സെൻസറുള്ള 50MP ക്യാമറയാണ് നൽകിയിരിക്കുന്നത്. ഇത് f/2.0 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ് സഹിതം എത്തുന്നു. എഐ പിന്തുണയോടെ നവീകരിച്ച ഫോട്ടോഗ്രാഫി ഫീച്ചറുകളാണ് ഓപ്പോ റെനോ 13 സീരീസിന്റെ ഹൈലൈറ്റ്.
മറ്റു ഫീച്ചറുകളെല്ലാം റെനോ 13 സീരീസിൽ ഏതാണ്ട് ഒരുപോലെയാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15ൽ ആണ് ഈ ഫോണുകളുടെ പ്രവർത്തനം. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66 + IP68 + IP69 റേറ്റിങ് എന്നീ ഫീച്ചറുകൾ ഇവയിലുണ്ട്.

5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.4, GPS, QZSS, യുഎസ്ബി ടൈപ്പ്-സി എന്നീ ഫീച്ചറുകളും റെനോ 13 സീരീസ് വാഗ്ദാനം ചെയ്യുന്നു. ബാറ്ററിയുടെ കാര്യത്തിൽ ഇരുമോഡലുകളും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. സ്റ്റാന്റേർഡ് മോഡലിൽ 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5600mAh ബാറ്ററിയും പ്രോ മോഡലിൽ 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററിയുമാണുള്ളത്.
ഓപ്പോ റെനോ 13 5ജിയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 37,999 രൂപയും 8GB+ 256GB വേരിയന്റിന് 39,999 രൂപയുമാണ് വില. ഓപ്പോ റെനോ 13 പ്രോ 5ജിയുടെ 12GB+ 256GB വേരിയന്റിന് 49,999 രൂപയും 12GB+ 512GB വേരിയന്റിന് 54,999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. ഇവ ഇന്നുമുതൽ പ്രീ-ഓഡർ ചെയ്യാം. ജനുവരി 11 മുതൽ ഫ്ലിപ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയാരംഭിക്കും.


Click it and Unblock the Notifications








