Home
News

108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി

108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി

ഇന്ത്യയിൽ വിവിധ ടെലിക്കോം കമ്പനികളുടെ 5ജി സേവനങ്ങൾ ആരംഭിച്ചുതുടങ്ങിയതോടെ മൊ​ബൈൽ വിപണിയിൽ 5ജി സ്മാർട്ട്ഫോണുകളുടെ ഒരു കുത്തൊഴുക്കു തന്നെയാണ് കാണാൻ കഴിയുന്നത്. 2023 തുടങ്ങി ദിവസങ്ങൾക്കകം തന്നെ ഏതാണ്ട് എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും നിരവധി 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ മൊ​ബൈൽ വിപണികളിലേക്ക് എത്തുന്നത് നാം കണ്ടു. ഫെബ്രുവരിയിലും ഈ സ്മാർട്ട്ഫോണുകളുടെ കുത്തൊഴുക്കിൽ കുറവുണ്ടാകില്ല എന്നാണ് വിവിധ സ്മാർട്ട്ഫോണുകളുടെ ലോഞ്ചിങ് തീയതികൾ കാണുമ്പോൾ മനസിലാകുന്നത്.

ഓപ്പോയ്ക്ക് ആരാധകരേറെ

ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ നിർ​മാതാക്കളാണ് ഓപ്പോ. അ‌ടുത്തമാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ ഓപ്പോയുടെ ഏറ്റവും പുതിയ റെനോ 8ടി മോഡലും ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ഫെബ്രുവരി 6 ന് ഇന്തോനേഷ്യയിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യം പുറത്തിറങ്ങുക. അ‌തിന് പിന്നാലെയാകും ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് എത്തുക. ഏ​റെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ഈ ഓപ്പോ ഫോണിന്റെ ലോഞ്ചിനെ നോക്കുന്നത്.

108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി

ഇന്ത്യയിൽ എത്തും

അ‌ധികം ​വൈകാതെ ഇന്ത്യയിലും എത്തും എന്നതിനാൽ എന്തൊക്കെയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളടങ്ങിയിരിക്കുന്നത് എന്ന് അ‌റിയാനുള്ള ആകാംക്ഷയാണ് ഇന്ത്യക്കാരെയും ഈ ലോഞ്ചിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഓപ്പോ റെനോ 8ടിയുടെ ഫീച്ചറുകൾ സംബന്ധിച്ച് അ‌ധികം വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഓൺ​ലൈനിൽ ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച് നിരവധി വിവരങ്ങൾ പ്രചരിക്കുന്നുമുണ്ട്.

കുറഞ്ഞ വിലയ്ക്ക് കിടിലനൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന മികച്ചൊരു മോഡൽ എന്ന നിലയ്ക്കാണ് ഓപ്പോ റെനോ 8ടിയെ ഇന്ത്യക്കാർ ഉറ്റുനോക്കുന്നത്. പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഈ ഓപ്പോ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്ന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

മികച്ച ഫീച്ചറുകൾ പ്രതീക്ഷിക്കാം

ഓപ്പോ റെനോ 8ടിയുടെ 4ജി, 5ജി വേരിയന്റുകൾ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്. ഓപ്പോ റെനോ 9 സീരീസിനു സമാനമായ ഡി​സൈനിലാകും ഓപ്പോ റെനോ 8ടി 4ജി, ഓപ്പോ റെനോ 8ടി 5ജി സ്മാർട്ട്ഫോണുകൾ എത്തുക. സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ് കരുത്തും 108 എംപി ക്യാമറ മികവുമാണ് ഓപ്പോ റെനോ 8ടിയുടെ പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഓപ്പോ റെനോ 8ടി സ്മാർട്ട്‌ഫോണിൽ ഉണ്ടാകുക. 90 Hz റിഫ്രഷ് റേറ്റ്, 240 Hz ടച്ച് സാംപ്ലിങ് റേറ്റ്, ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയുടെ പിന്തുണയും ഉള്ളതിനാൽ മികച്ച സ്ക്രീൻ അ‌നുഭവമാകും ഈ ഓപ്പോ ഫോൺ നൽകുക എന്ന് കരുതപ്പെടുന്നു.

108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി

108 എംപിയുടെ ​പ്രൈമറി ക്യാമറ

ഓപ്പോ ഫോണുകളുടെ ഏറ്റവും സവിശേഷ ഘടകമായ ക്യാമറ വിഭാത്തിലേക്ക് വന്നാൽ 108 എംപിയുടെ ​പ്രൈമറി ക്യാമറയാണ് ഏറ്റവുമാദ്യം ശ്രദ്ധയിൽപ്പെടുക. ഇതോടൊപ്പം തന്നെ 2MP മാക്രോ ക്യാമറ + 2MP മോണോ ലെൻസ് എന്നിവയും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. മികവാർന്ന സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32എംപി ഫ്രണ്ട് ക്യാമറയും ഉണ്ടാകും. എന്നാൽ ഓപ്പോ റെനോ 9 ലെ ക്യാമറമൊഡ്യൂളിൽനിന്ന് വ്യത്യസ്തമായി ക്യാപ്സ്യൂൾ ഷെയ്പ്ഡ് ക്യാമറ ഐലൻഡ് ആയിരിക്കും റെനോ 8 ടിയിൽ ഉണ്ടായിരിക്കുകയെന്നാണ് അറിയാൻ കഴിയുന്നത്.

4800 എംഎഎച്ച് ബാറ്ററി...

ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാകും റെനോ 8ടിയുടെ പ്രവർത്തനം. 67 വാട്ട്സ് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 4800 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 6ജിബി/8ജിബി റാമും 128ജിബി/256ജിബി സ്റ്റോറേജ് വേരിയന്റുകൾ ഓപ്പോ റെനോ 8ടിയ്ക്ക് പ്രതീക്ഷിക്കാം. കൂടാതെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് പിന്തുണയുമുണ്ടാകും.

വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയുൾപ്പെടെ വിവിധ കണക്ടിവിറ്റി സൗകര്യങ്ങളുടെ പിന്തുണ, IPX54 ജല പ്രതിരോധ റേറ്റിങ്, ഫാസ്റ്റ് ചാർജിങ് സൗകര്യം, ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങി നിരവധി സവിശേഷതകളും ഓപ്പോ റെനോ 8ടിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 27,000 രൂപയ്ക്കും 29,000 രൂപയ്ക്കും ഇടയിലാകും ഓപ്പോ റെനോ 8ടിയുടെ ഇന്ത്യയിലെ വില എന്നാണ് കണക്കുകൂട്ടൽ.

More from GizBot

Best Mobiles in India

English summary
Oppo's Reno 8T model is also among the upcoming smartphones. The smartphone will be released first in Indonesia on February 6. It will come to India later. Reports say that 4G and 5G variants of the Oppo Reno 8T will be launched in the market. The main feature of this smartphone is the primary camera, which has a resolution of 108 MP.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X