മൊബൈൽ ഫോട്ടോഗ്രഫിയുടെ തലവര മാറ്റും! ഓപ്പോ പുറത്തിറക്കാൻ പോകുന്നത് പുതിയ ഇമേജിംഗ് ബ്രാൻഡായ Lumo
പുതിയൊരു മൊബൈൽ ഫോൺ വാങ്ങുമ്പോൾ പലർക്കും പല പ്രയോരിറ്റികളാകും ഉണ്ടായിരിക്കുക. പലരും ഫോണിന്റെ പ്രൊസസറും പെർഫോമൻസും അനുസരിച്ച് ഫോണുകൾ വാങ്ങും. ചിലർക്ക് ഫോണിന്റെ ബാറ്ററി ആയിരിക്കും മാനദണ്ഡം. എന്നാൽ സെൻസറുകളുടെയും സ്പെസിഫിക്കേഷനുകളുടെയും മൊത്തം പ്രൊഡക്ട് അല്ല മൊബൈൽ ഫോട്ടോഗ്രഫി. ഫോണിന്റെ ക്യാമറ സെൻസർ നോക്കിയും ചിലർ ഫോണുകൾ വാങ്ങാറുണ്ട്. ചില മുൻനിര ക്യാമറ ഫോണുകൾ ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ നമ്മളെ അനുവദിക്കുന്നു. അത്തരത്തിൽ പോർട്രെയിറ്റ് ഷോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വിപുലമായ ഒപ്റ്റിക്കൽ ഡിസൈൻ, കമ്പ്യൂട്ടേഷണൽ കഴിവുകൾ എന്നിവ പ്രയോജനപ്പെടുത്തി മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഓപ്പോ.
ഓപ്പോ തങ്ങളുടെ പുതിയ ഇമേജിംഗ് ബ്രാൻഡായ Lumo ലോഞ്ച് ചെയ്യുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 10 ന് ചൈനയിൽ നടക്കുന്ന ഇവന്റിൽ പുതിയ ഫൈൻഡ് X8 സീരീസ് പുറത്തിറിക്കുമെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതിനോടൊപ്പമാണ് ലൂമോയും അവതരിപ്പിക്കുന്നത്Lumo ഇമേജിംഗ് പോർട്രെയിറ്റ് ഫോട്ടോഗ്രാഫിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.

ഓപ്പോയുടെ മൊബൈൽ ഇമേജിംഗ് യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ലൂമോ ഇമേജിംഗ് സിസ്റ്റം. വരാനിരിക്കുന്ന ഫൈൻഡ് X8 സീരീസിനൊപ്പം ഈ പുതിയ സാങ്കേതികവിദ്യ അരങ്ങേറ്റം കുറിക്കും. പുതിയ അൾട്രാ-ലൈറ്റ്-സെൻസിറ്റീവ് ഒപ്റ്റിക്കൽ സിസ്റ്റം, ഡാനിയൻ ഒറിജിനൽ കളർ ലെൻസുകൾ, കൃത്യമായ കളർ റെൻഡറിംഗിനായുള്ള നൂതനമായ പ്രോഎക്സ്ഡിആർ സാങ്കേതികവിദ്യകൾ അടങ്ങിയതാണ് ലൂമോ ഇമേജിംഗ് സിസ്റ്റം.
ചിത്രത്തിന്റെ ഗുണനിലവാരം, ക്യാമറ പ്രകടനം, ലെൻസ് നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് ശക്തമായ പിന്തുണ നൽകാനാണ് ഓപ്പോ ലക്ഷ്യമിടുന്നത്. പരമ്പരാഗത ക്യാമറ, ലെൻസ് ഡിസൈൻ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓപ്പോ പുതിയ ലൂമോ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ പുതിയ രൂപകൽപ്പന ക്യാമറയുടെ പ്രകടനത്തിൽ വലിയൊരു വഴിത്തിരിവിന് കാരണമാകുമെന്ന് ഓപ്പോ വാഗ്ദാനം ചെയ്യുന്നു.
പോർട്രെയിറ്റ് ഫോട്ടോഗ്രഫി, നൈറ്റ് ഫോട്ടോഗ്രഫി എന്നിവയിൽ നിലവിൽ ഉപയോഗിക്കുന്ന ക്യാമറ ഘടനകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാണിക്കാനും ലൂമോ ഇമേജിങ് സിസ്റ്റം സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. ഓപ്പോ സ്മാർട്ട്‌ഫോണിലെ ലൂമോ ഇമേജിങ് സിസ്റ്റത്തിന്റെ യഥാർത്ഥ പ്രകടനം എന്തായിരിക്കുമെന്നത് കാണാനിരിക്കുന്നതേയുള്ളു.

എന്നാൽ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ പുതിയ ഇമേജിങ് സിസ്റ്റം ഉപയോഗിക്കാൻ ഓപ്പോ ഉദ്ദേശിക്കുന്നു. ഇമേജ് ടെക്‌നോളജി മെച്ചപ്പെടുത്തലുകളുടെ വിപുലീകരിക്കുന്ന പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് പ്രൊഫഷണൽ ഫോട്ടോഗ്രാഫി എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഓപ്പോയുടെ ഏറ്റവും പുതിയ ഫൈൻഡ് X8 അൾട്രാ മോഡലായിരിക്കും ലുമോ ഇമേജിംഗ് സിസ്റ്റം ആദ്യമായി അവതരിപ്പിക്കുക.
ലുമോ ഇമേജിംഗ് സിസ്റ്റത്തിലൂടെ രാത്രിയിലും മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ കഴിയും. കുറഞ്ഞ വെളിച്ചത്തിൽ പോലും ഒറിജിനൽ ഫോട്ടോ ലഭിക്കും. പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള ലൈറ്റിംഗ് സാഹചര്യങ്ങളിൽ പോലും കൃത്യവും സ്വാഭാവികവുമായ പോർട്രെയ്റ്റുകൾ ലഭിക്കുമെന്നർത്ഥം. ഓപ്പോ ഫൈൻഡ് X8 അൾട്രയിൽ വലിയ 50MP 1/1.56' സോണി IMX906 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും 50MP 1/2' സോണി LYT600 6x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ടെലിഫോട്ടോ മാക്രോയും ഉണ്ടാകുമെന്നാണ്. കൂടാതെ ഫൈൻഡ് X7 അൾട്രയിൽ നിന്നുള്ള 1' സോണി LYT900 സെൻസറും 50MP അൾട്രാ-വൈഡ് ക്യാമറയും ഉള്ള 50MP ക്യാമറ ഫൈൻഡ് X8 അൾട്രയിലും നിലനിർത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

കൂടാതെ ലൂമോ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് OPPO ഫൈൻഡ് X8 അൾട്രയ്ക്കായി ലൈറ്റ് സെൻസറിന് മുകളിൽ ഒരു സൂപ്പർക്രിസ്റ്റലിൻ ബ്ലൂ ഗ്ലാസ് ഘടിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പെരിസ്‌കോപ്പ് സജ്ജീകരണത്തിനായുള്ള രണ്ട് ഗ്രൂപ്പ് ഫ്ലോട്ടിംഗ് ഡിസൈൻ ക്യാമറ സിസ്റ്റത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു, ഇത് 30% വേഗത്തിലുള്ള ഫോക്കസ് വേഗതയും 10cm കുറഞ്ഞ ഫോക്കസിംഗ് ദൂരവും വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








