ഒപ്‌ടോമ WU336 പ്രൊജക്ടര്‍ റിവ്യൂ: പണത്തിനൊത്ത മൂല്യം ഉറപ്പുനല്‍കുന്ന പ്രൊജക്ടര്‍

|

ആകര്‍ഷകമായ രൂപകല്‍പ്പനയോട് കൂടിയ ഒപ്‌ടോമയുടെ ഏറ്റവും പുതിയ പ്രൊജക്ടറാണ് WU336. വീടുകളിലും ഓഫീസിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന പ്രൊജക്ടറിന് 1920X1200 റെസല്യൂഷനുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ആമസോണ്‍ വഴി വില്‍ക്കുന്ന പ്രൊജക്ടറിന്റെ വില 92779 രൂപയാണ്.

 

ഗുണങ്ങള്‍

ഗുണങ്ങള്‍

രൂപകല്‍പ്പന

ബില്‍റ്റ് ഇന്‍ സ്പീക്കര്‍

ദോഷങ്ങള്‍

നിറങ്ങളുടെ വ്യാപനം

 

പ്രധാന സവിശേഷതകള്‍

പ്രധാന സവിശേഷതകള്‍

റെസല്യൂഷന്‍- WUXGA 1920X1200

ബ്രൈറ്റ്‌നസ്സ്- 3400 ANSI ലൂമെന്‍സ്

കോണ്‍ട്രാസ്റ്റ്- 20000:1

പ്രകാശ സ്രോതസ്സ്- ലാമ്പ്

ലാമ്പ് ലൈഫാ- 3500/10000/12000/15000 മണിക്കൂര്‍

(ബ്രൈറ്റ്/ഇക്കോ/ഡൈനാമിക്/ഇക്കോ+മോഡ്)

ത്രോ റേഷ്യോ- 1.58-2.06:1

I/O കണക്ടറുകള്‍- HDMI v1.4ax1, HDMI/MHLx1, VGA-inx1, കോമ്പോസിറ്റ് x1, USB ടൈപ്പ് Ax1, ഓഡിയോ-ഇന്‍ x1, ഓഡിയോ-ഔട്ട് x1, RS232x1, RJ45x1

സ്പീക്കര്‍ (വാട്‌സ്)- 10W

കീസ്റ്റോണ്‍ കറക്ഷന്‍- 40 ഡിഗ്രി വെര്‍ട്ടിക്കല്‍

ഭാരം- 2.9 കിലോഗ്രാം

3D സപ്പോര്‍ട്ട്

നോയ്‌സ് ലെവല്‍- 27dB (ഇക്കോ മോഡ്)

രൂപകല്‍പ്പന
 

രൂപകല്‍പ്പന

ഒപ്‌ടോമ WU336 പ്രൊജക്ടറിന്റേത് പ്ലാസ്റ്റിക് യൂണീബോഡി രൂപകല്‍പ്പനയാണ്. വെളുപ്പ് നിറം പ്രൊജക്ടറിനെ സുന്ദരമാക്കുന്നു. രൂപകല്‍പ്പനയുടെയും ഭംഗിയുടെയും കാര്യത്തില്‍ കാര്യമായ പോരായ്മകളൊന്നും ഇല്ലെന്ന് തന്നെ പറയാം.

തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ പോലും പ്രൊജക്ടര്‍ ചൂടാവുകയോ ശബ്ദം ഉണ്ടാവുകയോ ചെയ്യുന്നില്ലെന്നത് എടുത്തുപറയേണ്ട ഗുണമാണ്. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിച്ചിട്ട് പോലും പ്രൊജക്ടര്‍ ചൂടായില്ല. ഇതിനിടെ പ്രൊജക്ടറിന്റെ ശബ്ദം അല്‍പ്പം ഉയര്‍ന്നിരുന്നു. സമാനമായ ശ്രേണിയിലുള്ള എല്ലാ പ്രൊജക്ടറുകളിലും ഈ പ്രശ്‌നം സാധാരണയാണ്. മികച്ച രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രൊജക്ടര്‍ ദീര്‍ഘകാലം നിലനില്‍ക്കും.

ശബ്ദം

ശബ്ദം

10W ബില്‍റ്റ് ഇന്‍ സ്പീക്കറോട് കൂടിയ പ്രൊജക്ടറാണിത്. ചെറിയ മുറിയില്‍ ഉപയോഗിക്കാന്‍ ഇത് ധാരാളമാണ്. മികച്ച ശബ്ദം നല്‍കുന്ന സ്പീക്കര്‍ ശബ്ദനില 80 ശതമാനം വരെ ഉയര്‍ത്തിയാലും ഒരുവിധ അപശബ്ദവും പുറപ്പെടുവിക്കുന്നില്ല. എന്നാല്‍ ശബ്ദം 100 ശതമാനത്തിലെത്തുമ്പോള്‍ ചെറിയ പതര്‍ച്ച അനുഭവപ്പെടുന്നു.

സിനിമാ ഹാള്‍ പോലുള്ളവയ്ക്കായി ഒപ്‌ടോമ WU336 വാങ്ങുന്നവര്‍ എക്‌സ്‌റ്റേണല്‍ സ്പീക്കര്‍ കൂടി വാങ്ങുന്നത് ഉചിതമായിരിക്കും.

പ്രൊജക്ഷന്റെ ഗുണമേന്മ

പ്രൊജക്ഷന്റെ ഗുണമേന്മ

1920X1200p റെസല്യൂഷനോട് കൂടിയ പ്രൊജക്ടറിന് സിനിമാ ഹാളിലേതിന് സമാനമായ വിശാലമായ സ്‌ക്രീന്‍ പ്രദാനം ചെയ്യാന്‍ കഴിയുന്നു. ഇക്കാര്യത്തില്‍ ഇത് FHD പ്രൊജക്ടറിന് സമാനമാണ്.

ലാമ്പ് പ്രൊജക്ടറായ ഒപ്‌ടോമ WU336-ലെ ലാമ്പിന്റെ ആയുസ്സ് ഇക്കോ+ മോഡില്‍ 15000 മണിക്കൂറാണ്. ഏറ്റവും കുറഞ്ഞ ബ്രൈറ്റ്‌നസ്സാണ് ഈ മോഡിന്റെ പ്രത്യേകത. ബ്രൈറ്റ്‌നസ്സ് ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തിയാല്‍ ലാമ്പിന്റെ ആയുസ്സ് 3500 മണിക്കൂറായി കുറയും.

നന്നായി അടച്ച് പ്രകാശം കടക്കാത്ത മുറികളില്‍ ഇക്കോ+ മോഡ് മികച്ച ഫലം നല്‍കുന്നു. ജനലുകളും വാതിലുകളുമുള്ള മുറികളില്‍ ഉപയോഗിക്കുമ്പോള്‍ ബ്രൈറ്റ് അല്ലെങ്കില്‍ ഇക്കോ മോഡ് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. HDMI പോര്‍ട്ട് വഴി ശബ്ദം ഉള്‍പ്പെടെ 1080p ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതിന് കഴിയും. ദൃശ്യമികവില്‍ ഒരുവിധ പോരായ്മയും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ നിറങ്ങളുടെ സാചുറേഷന്‍ അല്‍പ്പം കൂടുതലാണ്.

USB പോര്‍ട്ടില്‍ പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് മുതലായവ ഘടിപ്പിച്ച് പ്രൊജക്ടറില്‍ നിന്ന് നേരിട്ട് സിനിമകള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. എല്ലാ വീഡിയോ ഫോര്‍മാറ്റുകളും ഒപ്‌ടോമ WU336 പ്രൊജക്ടര്‍ പിന്തുണയ്ക്കുന്നില്ലെന്നത് ഒരു പോരായ്മയാണ്. 1.3x സൂം വളരെ പ്രയോജനപ്രദമാണ്. 100 ഇഞ്ച് ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലും ഗുണമേന്മയില്‍ ഒരു കുറവും വന്നില്ല.

 

വീട്ടില്‍ ഉപയോഗിക്കാന്‍

വീട്ടില്‍ ഉപയോഗിക്കാന്‍

പണത്തിനൊത്ത മൂല്യം ഉറപ്പുനല്‍കുന്ന പ്രൊജക്ടര്‍ തന്നെയാണ് ഒപ്‌ടോമ WU336. പ്രീമിയം രൂപകല്‍പ്പന, ആധുനിക കണക്ടിവിറ്റി ഫീച്ചറുകള്‍, ബില്‍റ്റ് ഇന്‍ സ്പീക്കര്‍ എന്നിവ ഇതിന്റെ ഗുണങ്ങളാണ്. വീട്ടില്‍ ഉപയോഗിക്കാന്‍ ആവശ്യമായ പ്രൊജക്ടര്‍ നോക്കുന്നവര്‍ ധൈര്യമായി ഇത് വാങ്ങുക.

ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാന്‍ അകുല ക്ലാസ് ആണവ മുങ്ങിക്കപ്പല്‍ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാന്‍ അകുല ക്ലാസ് ആണവ മുങ്ങിക്കപ്പല്‍

Best Mobiles in India

Read more about:
English summary
Optoma WU336 projector review: Value for money projector

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X