സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായ റെസ്‌പോണ്‍സിസിനെ ഒറാക്കിള്‍ ഏറ്റെടുത്തു

Posted By:

ലോകത്തിലെ രണ്ടാമത്തെ ബിസിനസ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ഒറാക്കിള്‍ വെബ് ബേസ്ഡ് മാര്‍ക്കറ്റിംഗ് സോഫ്റ്റ് വെയര്‍ നിര്‍മാണ കമ്പനിയായ റെസ്‌പോണ്‍സിസ് വാങ്ങുന്നു. 1.39 ബില്ല്യന്‍ ഡോളറനാണ് ഇടപാട്. ഒറാക്കിളിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വെയര്‍ മേഘല വികസിപ്പിക്കുന്നതിനു വേണ്ടിയാണ് റെസ്‌പോണ്‍സിസ് ഏറ്റെടുത്തത്.

റെസ്‌പോണ്‍സിസിനെ ഒറാക്കിള്‍ ഏറ്റെടുത്തു

നിലവില്‍ വെബ് ബേസ്ഡ് സോഫ്റ്റ്‌വെയറുകള്‍ ഒറാക്കിളിനെക്കാള്‍ ചെലവു കുറച്ചാണ് എതിരാളികളായ സേല്‍സ് ഫോഴ്‌സ്, വര്‍ക്‌ഡെ എന്നീ കമ്പനികള്‍ നിര്‍മിക്കുന്നത്. ഈ സാഹചര്യത്തില്‍ പിന്നോട്ടു പോകാതിരിക്കാന്‍ ഒറാക്കിള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഏറ്റെടുക്കല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡാറ്റ സെന്ററില്‍ നിന്ന് ഇന്റര്‍നെറ്റ് വഴി സേവനങ്ങള്‍ ലഭ്യമാക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങ് അടുത്തകാലത്തായി കോര്‍പറേറ്റ് മേഘലയില്‍ കൂടുതല്‍ കമ്പനികള്‍ ആശ്രയിക്കുന്നുണ്ട്. ചെലവു കുറവും ഇംപ്ലിമെന്റ് ചെയ്യാന്‍ എളുപ്പമാണെന്നതുമാണ് ഇതിനു കാരണം.

ഈ വര്‍ഷം ഒറാക്കിള്‍ ഏറ്റെടുക്കുന്ന ഏഴാമത്തെ കമ്പനിയാണ് ഇത്. അടുത്ത വര്‍ഷം ആദ്യപാദത്തോടെ നടപടികള്‍ പൂര്‍ണമാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot