ഗൂഗിള്‍ പകര്‍പ്പാവകാശം ലംഘിച്ചുവെന്ന് േകാടതി; ഒറാക്കിളിന് ജയം

Posted By:

ഗൂഗിളിനെതിരെ ഫയല്‍ ചെയ്ത പകര്‍പ്പാവകാശ ലംഘനക്കേസില്‍ ഒറാക്കിളിന് വിജയം. ഗൂഗിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് ഡിസൈന്‍ ചെയ്യുന്നതിനായി ഒറാക്കിളിന്റെ ജാവ പ്രോഗ്രാമിംഗ് ലാംഗ്വേജിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചുവെന്നും ഇത് പകര്‍പ്പാവകാശത്തിന്റെ ലംഘനമായതിനാല്‍ 100 കോടി ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്നുമായിരുന്നു ഒറാക്കിള്‍ ആവശ്യപ്പെട്ടത്.

ഗൂഗിള്‍ പകര്‍പ്പാവകാശം ലംഘിച്ചുവെന്ന് േകാടതി; ഒറാക്കിളിന് ജയം

ആദ്യം കേസ് പരിഗണിച്ച സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ ജഡ്ജിന്റെ വിധി ഗൂഗിളിന് അനുകൂലമായിരുന്നു. ജാവയുടെ ഭാഗങ്ങള്‍ക്ക് പകര്‍പ്പാവകാശം അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു കോടതി പറഞ്ഞത്. എന്നാല്‍ വീണ്ടും കേസ് പരിഗണിച്ച യു.എസ്. അപ്പീല്‍ കോടതി ഒറാക്കിളിന്റെ വാദം അംഗീകരിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക സംബ്‌നധിച്ച് തീര്‍പ്പായിട്ടില്ലെങ്കിലും ഗൂഗിളിന് വിധി കനത്ത തിരിച്ചടിയാണ്.

എന്നാല്‍ ഇവിടം കൊണ്ട് കേസ് അവസാനിക്കുന്നില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഇരുകമ്പനികളും തമ്മില്‍ ഇനിയും നിയമയുദ്ധം തുടര്‍ന്നേക്കും. അതേസമയം കോടതി വിധി ആന്‍ഡ്രോയ്ഡിനെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot