ഈ പുതിയ ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത്ബ്രഷ് നിങ്ങളെ അത്ഭുതപ്പെടുത്തും

|

ഇന്ന് നമ്മുടെ എല്ലാ നിത്യപയോഗ സാധനങ്ങളെല്ലാം സ്മാർട്ടായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികത എത്രമാത്രം വളർന്നു കഴിഞ്ഞു എന്നതിനുള്ള തെളിവാണ് നമുക്ക് ചുറ്റുമുള്ള സ്മാർട്ട് ഉപകരണങ്ങൾ. ഇപ്പോഴിതാ, നമ്മുടെ ടൂത്ത്ബ്രഷും സ്മാർട്ടായി കഴിഞ്ഞു. പല്ല് എങ്ങനെ തേയ്ക്കണമെന്നും, ഏതാണ് ശരിയായ രീതിയെന്നതും ഈ പുതിയ സ്മാർട്ബ്രഷ് നിങ്ങൾക്ക് പറഞ്ഞുതരും. ഈ പുതിയ ടൂത്ത് ബ്രഷ് വികസിപ്പിച്ചിരിക്കുന്നത് ഓറൽ-B ആണ് ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത്ബ്രഷ് എന്നാണ് ഇതിന് ഇട്ടിരിക്കുന്ന പേര്.

ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത്ബ്രഷ്
 

ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത്ബ്രഷ്

പല്ല് തേയ്‌ക്കുന്നത് ശരിയായ രീതിയിലാണോ എന്ന് അറിയാന്‍ ടൂത്ത് ബ്രഷ് നിങ്ങൾക്ക് പറഞ്ഞുതരും. ഓറൽ-B ആണ് ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത്ബ്രഷ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുതിയ ടൂത്ത്ബ്രഷ് പുറത്തിറക്കിയിരിക്കുന്നത്. 220 ഡോളറാണ് ബ്രഷിന്റെ വില, അതായത്, ഏകദേശം 15,000 ഇന്ത്യൻ രൂപ വില മതിക്കുന്നതാണിത്. ബ്ലൂടൂത്ത് വഴി ടൂത്ത്ബ്രഷ് മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് ഈ സ്മാർട്ട് ടൂത്ത്ബ്രഷ് പ്രവര്‍ത്തിക്കുക. ബ്രഷ് ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ആപ്പില്‍ ടൈമർ ഉൾപ്പെടെയുള്ള ബ്രഷ് ചെയ്യാനുള്ള നിര്‍ദേശങ്ങൾ ലഭിക്കും. എവിടെയാണ് അടുത്തതായി ബ്രഷ് ചെയ്യേണ്ടതെന്നും ചെയ്യുന്ന രീതി ശരിയാണോ എന്നും പറഞ്ഞുതരും.

 ബ്ലൂടൂത്ത് സവിശേഷതയുള്ള ടൂത്ത്ബ്രഷ്

ബ്ലൂടൂത്ത് സവിശേഷതയുള്ള ടൂത്ത്ബ്രഷ്

കൂടാതെ നിങ്ങൾ കൂടുതൽ ശക്തി പ്രയോഗിച്ച് തെറ്റായ രീതിയില്‍ ബ്രഷ് ചെയ്താല്‍ തിരുത്താനുള്ള നിര്‍ദേശങ്ങളും ഉടന്‍ നിങ്ങളുടെ ബ്ലുടുത്തുമായി ബന്ധപ്പെടുത്തിയ മൊബെെലില്‍ കാണിക്കും. സെൻസറിൽ നിന്നും ആപ്പിലേക്ക് വിവരങ്ങൾ നൽകിയാണ് ഇത് സാധ്യമാക്കുന്നത്. ജീനിയസ് എക്‌സ്‌ എ.ഐ അൽഗരിതം ഉപയോഗിച്ചാണ് ആപ്പ് സെൻസർ ഡാറ്റ അടിസ്ഥാനമാക്കി എവിടെയെല്ലാം കൂടുതൽ നന്നായി ബ്രഷ് ചെയ്യണം എന്ന് നിങ്ങളെ നിർദേശിക്കുന്നത്. അവസാനം ബ്രഷിങ്ങിന്റെ റേറ്റിങ്ങും നല്‍കുന്ന രീതിയിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം സജ്ജമാക്കിയിരിക്കുന്നത്.

എ.ഐ സവിശേഷതയോട് കൂടിയ ടൂത്ത്ബ്രഷ്

എ.ഐ സവിശേഷതയോട് കൂടിയ ടൂത്ത്ബ്രഷ്

ഓറൽ-B യുടെ ആദ്യത്തെ കണക്ടഡ് ടൂത്ത്ബ്രഷ് അല്ല ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത് ബ്രഷ്. 2014-ൽ കമ്പനി ബ്ലൂടൂത്ത് സൗകര്യമുള്ള ടൂത്ത്ബ്രഷ് അവതരിപ്പിച്ചിരുന്നു. പക്ഷെ ഈ ടൂത്ത്ബ്രഷ് ഒരു ഡെന്റിസ്റ്റിന്റെ സഹായത്തോടെ മാത്രമേ ഉപയോഗിക്കാനാവൂ. 2016-ൽ കമ്പനി ജീനിയസ് ശ്രേണിയിലുള്ള ടൂത്ത്ബ്രഷുകൾ പുറത്തിറക്കിയിരുന്നു പക്ഷേ ഈ മോഡലുകളെല്ലാം ഒരു സ്മാർട്ഫോൺ ക്യാമറ ഉപയോഗിച്ചാൽ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇനി പല്ലുതേക്കുമ്പോള്‍ അതിന് മുമ്പായി ബ്രഷും ഫോണും ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കുകയും വേണം.

ഫോണിലെ ആപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്നു
 

ഫോണിലെ ആപ്പുമായി ബന്ധപ്പെടുത്തിയിരിക്കുന്നു

ഇപ്പോൾ നമ്മുടെ മൊബൈൽ ഫോണുകൾ മാത്രമല്ല, ടൂത്ത് ബ്രഷ് വരെ സ്മാർട്ടായി മാറിയ അവസ്ഥയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. ഈ പുതിയ ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത് ബ്രഷ് ഒരു പക്ഷെ വളരെ കൗതുകമുണർത്തുന്നതായിരിക്കാം എന്നുള്ളത് തീർച്ച. എന്തൊക്കെത്തന്നെ ആയാലും ഈ പുതിയ സ്മാർട്ട് ടൂത്ത് ബ്രഷ് നിങ്ങൾക്ക് വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക എന്നുള്ളത് തീർച്ച. നിങ്ങൾ‌ക്ക് ഈ ടൂത്ത് ബ്രഷിനെക്കുറിച്ച് ബന്ധപ്പെട്ട കാര്യങ്ങളറിയുവാനായി ആഴത്തിൽ‌ പോകാൻ‌ താൽ‌പ്പര്യമുണ്ടെങ്കിൽ‌, യൂട്യൂബ് ചാനലിൽ ഇതിനെകുറിച്ച് 25 മിനിറ്റ് അവലോകനമുണ്ട്. ഇത് വീക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ പുതിയ സ്മാർട്ട് ടൂത്ത് ബ്രഷിനെ കുറിച്ച് നല്ലൊരു ധാരണ ലഭിക്കുമെന്നത് തീർച്ചയാണ്. ഈ പുതിയ ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത് ബ്രഷ് ഒരു താരമാകുവാൻ ഇനി അധികം താമസമില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Oral-B says the toothbrush uses sensors to know when you’re applying too much pressure or not brushing long enough in a certain spot, and then sends data from the sensors to the app. The app takes this sensor data and uses the “Genius X AI algorithm” to tell you where you need to brush better and give you a rating on how well you brushed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X