Home
News

OTT Releases: ഫഹദ് മുതൽ സൽമാൻ വരെ; ഒടിടിയിൽ തരംഗമായ പുത്തൻ സിനിമകൾ

ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യപ്പെടുന്ന സിനിമകളുടെ എണ്ണം വർധിച്ച് വരികയാണ്. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ പോലും നാളുകൾക്കുള്ളിൽ ഒടിടിയിൽ എത്തുന്നു. എല്ലാ ആഴ്ചകളിലും പുതിയ പുതിയ സിനിമകൾ റിലീസ് ചെയ്യാനും അത് വഴി യൂസർ ബേസ് വളർത്താനും ഒടിടി പ്ലാറ്റ്ഫോമുകൾ തമ്മിൽ വലിയ മത്സരവും നടക്കുന്നുണ്ട്.

കമ്പനികൾ തമ്മിലുള്ള മത്സരം കനക്കുന്നത് യൂസേഴ്സിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യം തന്നെയാണ്. പുതിയ പുതിയ സിനിമകളും സീരീസുകളുമൊക്കെ വളരെപ്പെട്ടെന്ന് ഒടിടിയിൽ എത്തുന്നുവെന്നതാണ് മെച്ചം. ചില സിനിമകൾ തിയേറ്റർ റിലീസ് പോലുമില്ലാതെയാണ് OTT റിലീസിന് എത്തുന്നത്. ഒരുപാട് സിനിമകളും സീരിസുകളുമൊക്കെ ഒരുമിച്ച് റിലീസ് ചെയ്യപ്പെടുന്നതോടെ ഏത് സെലക്റ്റ് ചെയ്യണമെന്ന കൺഫ്യൂഷനും സ്വാഭാവികമാണ്. ഈ ആഴ്ച ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തിയ ഏറ്റവും പുതിയ സിനിമകളിൽ ചിലത് പരിചയപ്പെടുത്തുകയാണ് ഇവിടെ. കൂടുതലറിയാൻ തുടർന്ന് വായിക്കുക.

ഫഹദ് മുതൽ സൽമാൻ വരെ; ഒടിടിയിൽ തരംഗമായ പുത്തൻ സിനിമകൾ

പാച്ചുവും അത്ഭുത വിളക്കും (Pachuvum Athbutha Vilakkum)
റിലീസ് : മെയ് 26
പ്ലാറ്റ്ഫോം : ആമസോൺ പ്രൈം വീഡിയോ
മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ഫഹദ് ഫാസിൽ, അഞ്ജന ജയപ്രകാശ്, മോഹൻ ആഗാഷെ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന പ്രശാന്ത് രാജനെയാണ് ( പാച്ചു ) ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം നേടിയിരുന്നു.

ആലീസ്, ഡാർലിങ് (Alice, Darling)
റിലീസ് : മെയ് 26
പ്ലാറ്റ്ഫോം : ലയൺസ്ഗേറ്റ് പ്ലേ
സൈക്കോളജിക്കൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് അന്ന കെൻഡ്രിക്ക് മുഖ്യവേഷത്തിലെത്തുന്ന ആലിസ്, ഡാർലിങ് മികച്ച എക്സ്പീരിയൻസ് നൽകുമെന്നുറപ്പാണ്. മോശം ബന്ധത്തിൽ പെട്ടുപോകുന്ന ഒരു യുവതിയുടെ ജീവിത യാഥാർഥ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ആലീസിന്റെ ജീവിതത്തിൽ പങ്കാളി പിടിമുറുക്കന്നതിലൂടെ ഉരിത്തിരിയുന്ന വികാരങ്ങളും സിനിമയുടെ ട്രെയിലറിൽ എടുത്ത് കാണിക്കുന്നുണ്ട്. മേരി നൈഗിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കിസി കാ ഭായ് കിസി കി ജാൻ (Kisi Ka Bhai Kisi Ki Jaan)
റിലീസ് : മെയ് 26
പ്ലാറ്റ്ഫോം : സി5
സൽമാൻ ഖാൻ നായകനാകുന്ന ഹിന്ദി ആക്ഷൻ ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. വെങ്കിടേഷ്, പൂജ ഹെഗ്‌ഡെ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സൽമാൻ ഖാൻ സിനിമകളുടെ സ്ഥിരം ഫ്ലേവറുകളെല്ലാമുള്ള സിനിമ സി5 -ൽ സ്ട്രീം ചെയ്യുന്നുണ്ട്. പതിവ് പോലെ അടിയുടെ ഇടിയുടെ പൊടിപൂരം തന്നയാണ് സിനിമ.

സിർഫ് ഏക് ബന്ദാ കാഫി (Sirf Ek Bandaa Kaafi)
റിലീസ് : മെയ് 26
പ്ലാറ്റ്ഫോം : സി5
മനോജ് ബാജ്പെയ് ശക്തമായ വക്കീൽ വേഷവുമായെത്തുന്ന സി5 ഒറിജിനൽ സിനിമ ആൾദൈവം പീഡനത്തിന് ഇരയാക്കുന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. പെൺകുട്ടിയ്ക്ക് നീതി നേടിക്കൊടുക്കാനായി ബാജ്പെയുടെ കഥാപാത്രം പിസി സോളങ്കി നടത്തുന്ന പോരാട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ആൾദൈവവും സാധാരണക്കാരനും തമ്മിൽ നടക്കുന്ന ബലപരീക്ഷണമാണ് സിനിമയുടെ പേരിൽ പോലും പ്രതിഫലിക്കുന്നത്.

ടിൻ & ടീന
റിലീസ് : മെയ് 26
പ്ലാറ്റ്ഫോം : നെറ്റ്ഫ്ലിക്സ്
റൂബിൻ സ്റ്റെയിൻ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറിൽ മിലേന സ്മിറ്റ്, ജെയിം ലോറന്റെ, കാർലോസ് ഗോൺസാലസ് മൊറോളോൺ, അനസ്താസിയ റൂസോ എന്നിവരാണ് വേഷമിടുന്നത്. കുട്ടികളില്ലാത്ത കുടുംബം ഒരു കോൺവെന്റിൽ നിന്ന് രണ്ട് കുട്ടികളെ ദത്തെടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

More from GizBot

Best Mobiles in India

English summary
The number of movies being released on OTT platforms is increasing. Even movies released in theaters reach OTT within days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X