2019-ല്‍ പ്രതീക്ഷിക്കാവുന്ന പുത്തന്‍ ക്യാമറകള്‍

|

ക്യാമറ വിപണിയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2018. പുത്തന്‍ ക്യാമറകളും പുതിയ സാങ്കേതികവിദ്യകളും 2018-ല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവരെ തേടിയെത്തി. പുതുവര്‍ഷവും ഈ രീതിയില്‍ തന്നെ മുന്നോട്ട് പോവുമെന്ന് കരുതാം. 2019-ല്‍ ക്യാമറ വിപണിയില്‍ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

കാനണിന്റെ മിറര്‍ലെസ് ക്യാമറകള്‍

കാനണിന്റെ മിറര്‍ലെസ് ക്യാമറകള്‍

കാനണില്‍ നിന്ന് പുതിയ മിറര്‍ലെസ് ക്യാമറകള്‍ വിപണിയിലെത്തുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. EOS Rx, EOS Rs എന്നീ പേരുകളിലാകും ഇവ പുറത്തിറങ്ങുക. ഇതിലൊരെണ്ണം 26.2 MP ഫുള്‍ഫ്രെയിം സെന്‍സറോട് കൂടിയതായിരിക്കും.

പുതുതായി പ്രതീക്ഷിക്കപ്പെടുന്ന മിറര്‍ലെസ് ക്യാമറകളില്‍ ഒന്ന് ഫോട്ടോഗ്രാഫി വിനോദമായി കൊണ്ടുനടക്കുന്നവരെ ലക്ഷ്യമിട്ടായിരിക്കും വിപണിയിലെത്തുന്നത്. രണ്ടാമത്തേത് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണിലുണ്ണിയായി മാറുമത്രേ! ഇതിന് പുറമെ ഇന്‍-ബോഡി സ്‌റ്റെബിലൈസേഷനെ കുറിച്ചും അഭ്യൂഹങ്ങളുണ്ട്. പക്ഷെ കൃത്യമായ വിവരങ്ങള്‍ക്ക് വേണ്ടി കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.

75 MP ക്യാമറ, C300 മാര്‍ക്ക് III മോഡല്‍, EOS M5-നും EOS M6-നും പകരക്കാര്‍ എന്നിവയും കാനണില്‍ നിന്ന് പ്രതീക്ഷിക്കാം.

കാനണ്‍ EOS 7D മാര്‍ക്ക് II മാറും

കാനണ്‍ EOS 7D മാര്‍ക്ക് II മാറും

ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ കാലത്തിനൊത്ത് പരിഷ്‌കരിക്കുന്നതില്‍ കാനണ്‍ എന്നും മുന്നിലായിരുന്നു. എന്നാല്‍ 2014-ല്‍ വിപണിയിലെത്തിയ EOS 7D മാര്‍ക്ക് II-ന്റെ കാര്യത്തില്‍ ഇതുവരെ ഇതുണ്ടായിട്ടില്ല. EOS 7D മാര്‍ക്ക് III പുറത്തിറക്കി കാനണ്‍ ഈ പേരുദോഷം മാറ്റുമെന്ന് പ്രതീക്ഷിക്കാം. മാര്‍ക്ക് II-ലെ 20 MP സെന്‍സര്‍, ഡ്യുവല്‍ DIGIC 6 പ്രോസസ്സറുകള്‍ എന്നിവ മാറ്റിയാവും കാനണ്‍ മാര്‍ക്ക് III വിപണിയിലെത്തിക്കുക. 4K വീഡിയോ റിക്കോഡിംഗും പ്രതീക്ഷിച്ചോളൂ.

നിക്കോണിന്റെ D760-ഉം S- മൗണ്ട് ലെന്‍സുകളും
 

നിക്കോണിന്റെ D760-ഉം S- മൗണ്ട് ലെന്‍സുകളും

2019-ല്‍ നിക്കോണ്‍ ഒരുപിടി പുതിയ നിര ലെന്‍സുകള്‍ പുറത്തിറക്കുമെന്ന് തന്നെയാണ് ഫോട്ടോഗ്രാഫി ലോകത്തിന്റെ കണക്കുകൂട്ടല്‍. പുതിയ മോഡലുകളും വിപണിയിലെത്തിയേക്കാം. 20mm f/1.8, 85mm f/1.8, 24-70mm f/2.8, 70-200mm f/2.8, 14-30mm f/4 ലെന്‍സുകള്‍ നിക്കോണ്‍ വിപണിയിലെത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ 58mm f/0.95-ഉം പ്രതീക്ഷിക്കാം.

D750-യുടെ പുതിയ അവതാരമായ D760 ആണ് നിക്കോണില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മറ്റൊരു ക്യാമറ.

ആൻഡ്രോയിഡിൽ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാംആൻഡ്രോയിഡിൽ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാം

 നിക്കോണിന്റെ പരിഷ്‌കരിച്ച ഫ്‌ളാഗ്ഷിപ്പ് ഡിഎസ്എല്‍ആര്‍

നിക്കോണിന്റെ പരിഷ്‌കരിച്ച ഫ്‌ളാഗ്ഷിപ്പ് ഡിഎസ്എല്‍ആര്‍

നിക്കോണിന്റെ ഫ്‌ളാഗ്ഷിപ്പ് ഡിഎസ്എല്‍ആര്‍ ആയ D5-ന് ജനുവരിയില്‍ മൂന്ന് വയസ്സ് തികഞ്ഞിരിക്കുകയാണ്. മുന്‍കാല ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ ക്യാമറയുടെ പരിഷ്‌കരിച്ച പതിപ്പ് 2019-ല്‍ വിപണിയിലെത്തും. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ മുന്നില്‍ കണ്ടുള്ള ക്യാമറകള്‍ക്കാണ് നിക്കോണ്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും ഡിഎസ്എല്‍ആര്‍ ശ്രേണിയെ കമ്പനി പൂര്‍ണ്ണമായും അവഗണിക്കുകയില്ലെന്ന് കരുതാം.

സൂക്ഷിക്കുക! നിങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളെ ഹാക്ക് ചെയ്‌തേക്കാം ഈ 6 ആപ്പുകള്‍സൂക്ഷിക്കുക! നിങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളെ ഹാക്ക് ചെയ്‌തേക്കാം ഈ 6 ആപ്പുകള്‍

ഫുജിഫിലിം X-Pro2-ന് പുത്തന്‍ അവതാരം

ഫുജിഫിലിം X-Pro2-ന് പുത്തന്‍ അവതാരം

മിക്ക മോഡലുകളുടെയും പരിഷ്‌കരിച്ച പതിപ്പുകള്‍ ഫുജിഫിലിം ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. എന്താകും കമ്പനിയുടെ അടുത്ത ചുവടുവയ്പ്പ് എന്നറിയാനുള്ള ആകാംക്ഷ എല്ലാവരിലുമുണ്ട്.

പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഫുജിഫിലിം X-Pro2 പുതുക്കി വിപണിയിലെത്തിക്കും. ഫുജിഫിലിമിന്റെ ജനപ്രിയ മോഡലുകളിലൊന്നായ X-Pro2 നിരവധി അപ്‌ഡേറ്റുകള്‍ കഴിഞ്ഞ് നില്‍ക്കുകയാണ്. പരിഷ്‌കരിച്ച മോഡലില്‍ 26 MP സെന്‍സര്‍ പ്രതീക്ഷിക്കാം. മെച്ചപ്പെടുത്തിയ ഓട്ടോഫോക്കസ് സംവിധാനവും ഉണ്ടാകും.

X100 ശ്രേണിയിലും മാറ്റങ്ങളുണ്ടാകുമെന്ന് അണിയറ സംസാരങ്ങളുണ്ട്. എന്നാല്‍ X100F ഇപ്പോഴും വിപണിയിലെ പ്രിയതാരമായതിനാല്‍ ഇതിനുള്ള സാധ്യത കുറവാണ്.

സോണിയുടെ A7S III

സോണിയുടെ A7S III

പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാരുടെ ഇഷ്ടഭാജനമായ സോണി A7S III പുറത്തിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിപണിയില്‍ തിളങ്ങിനില്‍ക്കുകയാണ്. പാനസോണിക്കും ഫുജിഫിലിമും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും സോണി അതൊന്നും കാര്യമായി എടുത്തിട്ടില്ല. എന്നിരുന്നാലും 2019-ല്‍ സോണി A7S III-ല്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. പുതുക്കിയ സെന്‍സര്‍, ശക്തമായ 4K സവിശേഷതകള്‍, മെച്ചപ്പെടുത്തിയ ഓട്ടോഫോക്കസ്, അധിക കാര്‍ഡ് സ്ലോട്ട്, Z ശ്രേണിയിലെ ബാറ്ററി എന്നിവയാണ് ഉയര്‍ന്നുകേള്‍ക്കുന്ന പ്രധാന മാറ്റങ്ങള്‍.

റിക്കോയുടെ പുതിയ APS-C ഡിഎസ്എല്‍ആര്‍

റിക്കോയുടെ പുതിയ APS-C ഡിഎസ്എല്‍ആര്‍

പെന്റാക്‌സ് ബ്രാന്‍ഡ് ക്യാമറകള്‍ക്ക് റിക്കോ ക്യാഷ്ബാക്കിന്റെ രൂപത്തില്‍ വന്‍വലിക്കിഴിവ് നല്‍കി പഴയ സ്റ്റോക്ക് തീര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. പുതിയ മോഡലുകളെ വരവേല്‍ക്കുന്നതിന്റെ മുന്നോടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. എന്‍ട്രി ലെവല്‍ പെന്റാക്‌സ് ഡിഎസ്എല്‍ആറിലും മീഡിയം ഫോര്‍മാറ്റ് ശ്രേണിയിലെ ക്യാമറകളിലുമാകും റിക്കോ 2019-ല്‍ ശ്രദ്ധപതിപ്പിക്കുക.

റിക്കോയുടെ APS-C ക്യാമറയായ KP മോഡലിനും ചില മാറ്റങ്ങള്‍ വരാം. മികച്ച സവിശേഷതകള്‍, കുറ്റമറ്റ ഓട്ടോഫോക്കസ് സംവിധാനം, പുതിയ സെന്‍സര്‍ എന്നിവ പ്രതീക്ഷിക്കാം.

ജിയോ ഫോണില്‍ ഉടന്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട്..!ജിയോ ഫോണില്‍ ഉടന്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട്..!

ഒളിമ്പസിന്റെ മിറര്‍ലെസ് മോഡല്‍

ഒളിമ്പസിന്റെ മിറര്‍ലെസ് മോഡല്‍

2018-ല്‍ ഒളിമ്പസ് ഏറെക്കുറെ നിശബ്ദമായിരുന്നു. നൂറാം ജന്മദിനം ആഘോഷിക്കുന്നതിനാല്‍ കമ്പനിക്ക് 2019-ല്‍ അങ്ങനെയിരിക്കാന്‍ കഴിയുകയില്ല. ഒളിമ്പസ് പുതിയ മിറര്‍ലെസ് ക്യാമറ പുറത്തിറക്കുമെന്ന് പറയപ്പെടുന്നു.

ഇന്റഗ്രേറ്റഡ് ചിപ്പോട് കൂടിയ പ്രോ-ഡിഎസ്എല്‍ആര്‍ സ്‌റ്റൈല്‍ ബോഡി, 7.5 സ്‌റ്റോപ് ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയൊക്കെയാണ് ഇതില്‍ പ്രധാനമായും പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കാം.

L-മൗണ്ട് അലയെന്‍സ്

L-മൗണ്ട് അലയെന്‍സ്

ക്യാമറ നിര്‍മ്മാതാക്കളില്‍ മുന്നില്‍ തന്നെയാണ് പാനസോണിക്കിന്റെ സ്ഥാനം. സിഗ്മ, ലെയ്ക എന്നിവയും 2018-ല്‍ പുതിയ മോഡലുകള്‍ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്. ഇവ മൂന്നും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത L-മൗണ്ട് സിസ്റ്റം കാനണ്‍, നിക്കോണ്‍, സോണി എന്നിവയുടെ ഫുള്‍--ഫ്രെയിമിന്റെ വിശ്വസിക്കാവുന്ന പകരക്കാരനാണ്.

2014 മുതല്‍ L-മൗണ്ട് സിസ്റ്റം നിലവിലുണ്ടെങ്കിലും ലെയ്ക്ക ക്യാമറകളില്‍ മാത്രം ഉപയോഗിച്ചിരുന്നതിനാല്‍ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഫുള്‍ഫ്രെയിം L-മൗണ്ട് ക്യാമറ പുറത്തിറക്കുന്നതിനുള്ള ആഗ്രഹം സിഗ്മ പ്രകടമാക്കിയതോടെയാണ് പാനസോണിക്കും ഈ വഴിക്ക് വരുന്നത്. പാനസോണിക് രണ്ട് L-മൗണ്ട് ക്യാമറകള്‍ പുറത്തിറക്കും.

സവിശേഷതകളില്‍ കേമന്‍, കരുത്തന്‍ പെര്‍ഫോമന്‍സ്; അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 റിവ്യൂസവിശേഷതകളില്‍ കേമന്‍, കരുത്തന്‍ പെര്‍ഫോമന്‍സ്; അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 റിവ്യൂ

Best Mobiles in India

Read more about:
English summary
Our new camera predictions for 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X