ജാഗ്രത! നിങ്ങളുടെ പണം നഷ്ടമാകാൻ ഒരു നിമിഷം മതി!! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!!

|

സാങ്കേതികവിദ്യയുടെ വളർച്ചയോടപ്പം തന്നെ ഇതുപയോഗിച്ചുള്ള തട്ടിപ്പുകളുടെയും വഞ്ചനയുടെയും ലോകവും വലുതായികൊണ്ടിരിക്കുകയാണല്ലോ. ആളുകളുടെ അറിവില്ലായ്മയെ പരമാവധി ചൂഷണം ചെയ്ത് ഏതൊക്കെ തരത്തിൽ വഞ്ചിക്കാൻ കഴിയുമോ അതെല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് തട്ടിപ്പുകാരും ഹാക്കർമാരും.

 

വഞ്ചിക്കാൻ എളുപ്പം..

വഞ്ചിക്കാൻ എളുപ്പം..

സ്മാർട്ഫോണുകൾക്ക് ആളുകൾ മൊത്തം അടിമപ്പെട്ടു കഴിഞ്ഞതിനാൽ ഇത്തരം തട്ടിപ്പുകാരെ സംബന്ധിച്ചോളം കാര്യനാൽ വളരെ എളുപ്പവുമാണ്. ലക്ഷക്കണക്കിന് ആപ്പുകൾ ഇന്ന് ആപ്പ് സ്റ്റോറുകളിൽ ലഭ്യമായതിനാൽ ഇവയിൽ ഏത് ശരി, ഏത് തെറ്റ് എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധം കാര്യങ്ങൾ മാറിയത് കൊണ്ട് ആളുകളെ ചതിക്കുഴിയിൽ വീഴ്ത്താനുള്ള സാധ്യതയും കൂടിവരുന്നു.

ഏറ്റവുമധികം തട്ടിപ്പ് ബാങ്കിങ് മേഖലയിൽ

ഏറ്റവുമധികം തട്ടിപ്പ് ബാങ്കിങ് മേഖലയിൽ

ഇവിടെ ഏറ്റവുമധികം തട്ടിപ്പുകൾ നടക്കുന്നത് ബാങ്കുകളുമായി ബന്ധപ്പെട്ടാണെന്ന് യാതൊരു സംശയത്തിനും ഇടയില്ലാത്ത നമുക്ക് പറയാനാകും. ബാങ്ക് ആപ്പുകളുടെ പേരിൽ വ്യാജ ആപ്പുകൾ ഉണ്ടാക്കി അതുവഴി ഉപഭോക്താക്കളുടെ വിലയേറിയ പല വിവരങ്ങളും പലപ്പോഴും പണവും അപഹരിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. മുമ്പ് ഇതിനെ കുറിച്ച് പല കാര്യങ്ങളും നമ്മൾ ഇവിടെ ചർച്ച ചെയ്തതാണെങ്കിലും അതിലേക്ക് ചേർത്തുവായിക്കാവുന്ന ചില സംഭവങ്ങൾ കൂടെ ഈയിടെ നടക്കുകയുണ്ടായി. അല്പം ഞെട്ടിപ്പിക്കുന്ന ആ റിപ്പോർട്ടുകളിലൂടെ ഒന്ന് കണ്ണോടിക്കുകയാണ് ഇന്നിവിടെ..

പ്രമുഖ ബാങ്കുകളുടെയെല്ലാം പേരിൽ വ്യാജന്മാർ
 

പ്രമുഖ ബാങ്കുകളുടെയെല്ലാം പേരിൽ വ്യാജന്മാർ

രാജ്യത്തെ പ്രമുഖ ബാങ്കുകളുടെയെല്ലാം പേരിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ ഇന്ന് വിലസിക്കൊണ്ടിരിക്കുകയാണ്. ബാങ്കിങ് മേഖലയിൽ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് മുതൽ തുടങ്ങുന്ന ഓരോന്നും ഉപഭോക്താവിന്റെ അറിവില്ലായ്മയെ പരമാവധി ഉപയോഗപ്പെടുത്തിയാണ് നടക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ഇന്ത്യയിലെ പല ബാങ്കുകളുടെയും പേരിൽ ചില തട്ടിപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഒരേപോലുള്ള ലോഗോ.. പേര്..

ഒരേപോലുള്ള ലോഗോ.. പേര്..

ബാങ്കിങ് ആപ്പുകളുടെ രൂപത്തിലാണ് ഇപ്പോൾ ഇവ ശക്തിപ്രാപിച്ചിരിക്കുന്നത്. ഒരു ബാങ്കിന്റെ ഏകദേശം അതെ പേരും ലോഗോയുമെല്ലാം ഉപയോഗിച്ച് ആ ബാങ്കിന്റെ ആപ്പ് ആണെന്ന് തോന്നിപ്പിച്ചു ആളുകളെ കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിച്ചുകൊണ്ടാണ് ഇവ തങ്ങളുടെ ചതികൾക്ക് തുടക്കമിടുന്നത്. പലപ്പോഴും പ്ളേ സ്റ്റോറിൽ കയറി തങ്ങളുടെ ബാങ്കിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്ന സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം അവ ബാങ്കിന്റെ ഒറിജിനൽ ആപ്പ് തന്നെയാണോ എന്ന് വേർതിരിച്ചു മനസിലാക്കാനുള്ള കഴിവ് ഉണ്ടാകില്ല എന്നത് തന്നെയാണ് ഇവയുടെ വിജയം.

എങ്ങനെ പണം നഷ്ടപ്പെടുന്നു?

എങ്ങനെ പണം നഷ്ടപ്പെടുന്നു?

അങ്ങനെ ഇത്തരത്തിലുള്ള വ്യാജ ബാങ്കിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം അതിൽ ആവശ്യപ്പെടുന്ന കാര്യങ്ങളായ നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ മുഴുവൻ വിവരങ്ങളും കൊടുക്കുമ്പോൾ അവയുപയോഗിച്ച് എളുപ്പം നമ്മുടെ ബാങ്ക് വിവരങ്ങൾ അവർക്ക് ലഭിക്കുന്നു. ഇത് നമ്മുടെ പണം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഏതെല്ലാം ബാങ്കുകൾ?

ഏതെല്ലാം ബാങ്കുകൾ?

ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ് ബാങ്ക്, സിറ്റി ബാങ്ക് എന്നീ ബാങ്കുകളുടെ പേരിലാണ് ഇത്തരത്തിലുള്ള വ്യാജ ആപ്പുകൾ പ്ളേ സ്റ്റോറിൽ ഉള്ളത്. SophosLabs നടത്തിയ റിപ്പോർട്ട് പ്രകാരം 160,000നു മേൽ ആളുകൾ ഈ വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഇത് അല്പം ഞെട്ടൽ ഉളവാക്കുന്ന കാര്യം തന്നെയാണ്.

ജാഗ്രത!

ജാഗ്രത!

അതിനാൽ തന്നെ നിങ്ങൾ ഉപയോഗിക്കുന്ന ബാങ്കിങ് ആപ്പ് ഒറിജിനൽ തന്നെയാണോ എന്ന് പരിശോധിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ്. പ്ളേ സ്റ്റോറിൽ കയറി നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് തന്നെയാണോ നിങ്ങൾ ഉപയോഗിക്കുന്നത് എന്നുറപ്പുവരുത്തുക, ഒപ്പം തന്നെ മറ്റുള്ളവർക്ക് ഇതിനെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക.

<strong>നോക്കിയ ബനാനാ ഫോൺ ഇന്ത്യയിൽ എത്തി; ജിയോഫോണിന് കടുത്ത വെല്ലുവിളി..!</strong>നോക്കിയ ബനാനാ ഫോൺ ഇന്ത്യയിൽ എത്തി; ജിയോഫോണിന് കടുത്ത വെല്ലുവിളി..!

Best Mobiles in India

Read more about:
English summary
Over 160000 Customers Using Fake banking Apps: Says Report.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X