അശ്ലീല സൈറ്റുകളെ ചൈന പടിക്ക് പുറത്താക്കുന്നു....!

Written By:

ഓണ്‍ലൈന്‍ മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചൈന കഴിഞ്ഞവര്‍ഷം 10,000 സൈറ്റുകളില്‍ നിന്നായി 30 ലക്ഷത്തോളം അശ്ലീല ക്ലിപ്പുകള്‍ നീക്കം ചെയ്തു. നിയമവിരുദ്ധ പബ്ലിക്കേഷനുകള്‍ തടയുന്ന ചൈനീസ് മന്ത്രാലയത്തിലെ ഉന്നതര്‍ വ്യക്തമാക്കിയതാണ് ഈ വിവരം.

ഇതോടെ ചൈനയില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതില്‍ വലിയ കുറവ് വന്നതായാണ് അധികൃതര്‍ പറയുന്നത്. ഇതോടപ്പം തന്നെ ലേഖനങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയുളള 16 ദശലക്ഷം നിയമവിരുദ്ധ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും ചൈനീസ് അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ 12 ദശലക്ഷവും കോപ്പിയടിക്കപ്പെട്ട ഉളളടക്കമുളള സൈറ്റുകളാണ്.

അശ്ലീല സൈറ്റുകളെ ചൈന പടിക്ക് പുറത്താക്കുന്നു....!

പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിലവില്‍ 212 കേസുകളാണ് ചൈന എടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ 700 പോണോഗ്രാഫിക്ക് സൈറ്റുകള്‍ ചൈന നിര്‍ത്തലാക്കിയിരുന്നു. ഈ സംഭവത്തില്‍ 224 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Read more about:
English summary
Over 3 million pornographic files deleted from Internet in China.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot