ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടൽ ഗ്രൂപ്പായി 'ഒയോ' മാറുന്നു

|

ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃഖലയായ ഓയോ റൂംസിൻറെ കീഴിലാണ് ചൈനയിലെ മിക്ക ഹോട്ടലുകളും. റിതേഷ് അഗര്‍വാള്‍ എന്ന ഇന്ത്യക്കാരൻറെ കമ്പനിയായ ഓയോയ്ക്ക് കീഴിൽ ചൈനയിൽ 337 നഗരങ്ങളിലായി ഏകദേശം അഞ്ചു ലക്ഷം ഹോട്ടൽ റൂമുകളുണ്ട്. വെറും രണ്ട് വർഷം കൊണ്ടാണ് ചൈനയിൽ ഈ ശൃഖല ഒന്നാമതെത്തിയിരിക്കുന്നത്. ഇപ്പോൾ, 24 രാജ്യങ്ങളിലായി 800-ലധികം നഗരങ്ങളിൽ ഒയോ ഹോട്ടൽസ് ആന്റ് ഹോംസിന് സ്ഥാനങ്ങളുണ്ട്.

ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടൽ ഗ്രൂപ്പായി 'ഒയോ' മാറുന്നു

 

ചൈനയിൽ 60 കോടി ഡോളറാണ് ഓയോ നിക്ഷേപിക്കുന്നത്. ഇവിടെ ഓയോക്ക് വേണ്ടി ജോലി ചെയ്യുന്നത് 10,000 പേരാണ്. കൂടാതെ രണ്ടു ലക്ഷത്തോളം പേർ ഭാഗികമായും ഓയോയ്ക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ട്. കേവലം ആറു വര്‍ഷം മുൻപ് തുടങ്ങിയ ഓയോ ഇന്ത്യയ്ക്ക് പുറത്ത് നിരവധി രാജ്യങ്ങളിൽ സ്വാധീനം ഇതിനോടകം ചെലുത്തി കഴിഞ്ഞു. ഇന്ത്യയിൽ ഓയോയ്ക്ക് ഏകദേശം 175,000 റൂമുകളുണ്ട്.

 വലിയ ഹോട്ടൽ ഗ്രൂപ്പായി 'ഒയോ

വലിയ ഹോട്ടൽ ഗ്രൂപ്പായി 'ഒയോ

ഓരോ മാസവും 60,000 റൂമുകളാണ് അധികമായി ഓയോയിൽ ചേര്‍ക്കപ്പെടുന്നത്. അടുത്തിടെ അമേരിക്കയിൽ 30 കോടി ഡോളറാണ് ഓയോ നിക്ഷേപിച്ചത്. അമേരിക്കയില്‍ 15 സ്റ്റേറ്റുകളിലായി 50 ഹോട്ടലുകൾ ഇപ്പോൾ ഓയോയുടെ ഉടമസ്ഥതയിലുണ്ട്. യാത്രകളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതിനുണ്ടായ പ്രയാസവും പല ഹോട്ടലുകളുടേയും നിലവാരക്കുറവുമാണ് ഓയോ റൂംസ് എന്ന ആശയത്തിലേക്ക് റിതേഷിന് എത്തിച്ചത്.

ഓയോ റൂംസ്

ഓയോ റൂംസ്

ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് എന്നതിലുപരി ബജറ്റ് ഹോട്ടലുകളെ ഒന്നിപ്പിച്ചതാണ് ഓയോ റൂംസിൻറെ പ്രത്യകത. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃഖലയായ ഓയോ റൂംസിൻറെ അധിപനാണ് റിതേഷ്. ഇരുപത്തിയഞ്ചുകാരനായ റിതേഷിൻറെ ഓയോ റൂംസ് ഇപ്പോള്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്. റിതേഷ് ഓണ്‍ലൈന്‍ ഹോട്ടല്‍ റെന്റര്‍ രംഗത്തെ ആഗോള സൈറ്റായ എയര്‍ ബിഎന്‍ബിയുടെ മാതൃകയില്‍ ഒരാവെല്‍ എന്ന പേരില്‍ വെബ് സൈറ്റ് ആരംഭിക്കുകയാണ് ആദ്യം ചെയ്തത്.

ആദിത്യ ഘോഷ്
 

ആദിത്യ ഘോഷ്

തുടർന്ന്, സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെ സഹായിക്കുന്ന വെഞ്ച്വര്‍ നഴ്‌സറിയില്‍ നിന്ന് 30 ലക്ഷം രൂപ സ്വരൂപിക്കുകയും, ഈ പണം ഉപയോഗിച്ച്‌ റിതേഷ് ബിസിനസ്സ് വിപുലീകരിക്കുകയും ചെയ്യ്തു. വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മുറി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഓയോ ഒരുക്കിയിട്ടുള്ളത്. മുറികള്‍ക്ക് ശരാശരി 999 രൂപയാണ് നിരക്ക്.

ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടൽ ശൃഖല

ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടൽ ശൃഖല

വന്‍കിട ഉപഭോക്താക്കളേക്കാള്‍ ഇടത്തരം ഉപഭോക്താക്കളെയാണ് ഓയോ ലക്ഷ്യം വെച്ചത്. വൈ-ഫൈ ഇന്റര്‍നെറ്റ്, ബ്രേക്ക് ഫാസ്റ്റ്, എന്നിവ സൗജന്യമായി താമസക്കാര്‍ക്ക് ലഭിക്കും. "കൂടാതെ, തൊഴിൽ വർദ്ധനവ് കാരണം ഒരു ലക്ഷത്തിലധികം ചെറുപ്പക്കാർക്ക് ഞങ്ങൾ ജോലി പ്രാപ്തമാക്കിയിട്ടുണ്ട്, കൂടുതൽ ആളുകൾ ഞങ്ങളുടെ ഹോട്ടലുകളിൽ താമസിക്കുന്നതിനാൽ കൂടുതൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കുറഞ്ഞ ചിലവിൽ മികച്ച അനുഭവം കാരണം എല്ലാ ദിവസവും 200,000 ആളുകൾ ഇവിടെ എത്തുന്നുണ്ട്," ഒയോ ചൈന സിഒഒ സാം ഷിഹ് പറഞ്ഞു.

Most Read Articles
Best Mobiles in India

Read more about:
English summary
Hospitality firm Oyo on Wednesday said it has become the second-largest hotel group in China within 18 months of its foray into the country, with presence in 320 cities and nearly 10,000 Oyo-branded hotels with 450,000 rooms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X