പങ്കാളികള്‍ക്ക് മാത്രമായി പെയര്‍ ആപ്ലിക്കേഷന്‍

By Super
|
പങ്കാളികള്‍ക്ക് മാത്രമായി പെയര്‍ ആപ്ലിക്കേഷന്‍

നിങ്ങള്‍ ഇവിടെ, നിങ്ങളുടെ പങ്കാളി മറ്റൊരിടത്ത്. എങ്ങനെയായിരിക്കും നിങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍? മൊബൈല്‍ ചാറ്റോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലൂടെയുള്ള സംസാരമോ ആകാം അല്ലേ? എന്നാല്‍ പിന്നീടൊരിക്കല്‍ അത് മറ്റാരെങ്കിലും വായിക്കുന്നത് നിങ്ങള്‍ക്കിഷ്ടപ്പെട്ടേക്കില്ല. ഇവിടെ ഒരു ആപ്ലിക്കേഷനെ പരിചയപ്പെടുത്താം.

അകലങ്ങളിലുള്ള പങ്കാളികള്‍ക്ക് മാത്രമല്ല, എന്നും കാണാറുള്ള ജോഡികള്‍ക്കും ഈ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താം. പങ്കാളിയെന്നാല്‍ കാമുകനോ കാമുകിയോ ആവാം അല്ലെങ്കില്‍ ഭര്‍ത്താവോ ഭാര്യയോ ആവാം. പെയര്‍ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. അടുത്തിടെ ഐഫോണിലെത്തിയ ആപ്ലിക്കേഷനാണിത്. ഇനി ഇതിന്റെ പ്രത്യേകത നോക്കാം.

 

പങ്കാളികള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള ആപ്ലിക്കേഷനാണിത്. ഇതില്‍ സൈന്‍ അപ് ചെയ്ത് നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ പങ്കാളിയുടെ ഇമെയില്‍ വിലാസം നല്‍കുകയാണ്. അത് വഴി ആ ആള്‍ക്ക് നിങ്ങളോടൊപ്പം ചേര്‍ന്ന് പെയര്‍ സേവനം ഉപയോഗിക്കാനുള്ള ക്ഷണം ലഭിക്കും.

ബ്രേക്ക്അപും ഡൈവോഴ്‌സുമെല്ലാം ധാരാളം നടക്കുന്ന കാലമായതിനാല്‍ ഈ ആപ്ലിക്കേഷനും അതെല്ലാം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതായത് നിങ്ങള്‍ക്ക് ആ പങ്കാളിയുമായി ഈ സേവനം ഉപയോഗിക്കേണ്ടയെങ്കില്‍ ആ വ്യക്തിയെ അണ്‍പെയര്‍ ചെയ്യാം. മറ്റൊരാളെ കണ്ടെത്തിയെങ്കില്‍ അയാളെ ഇതിലേക്ക് ക്ഷണിക്കുകയും ആവാം. എന്നാല്‍ ഒരേ സമയം ഒന്നിലേറെ പേരെ ജോഡിയാക്കാന്‍ ഈ ആപ്ലിക്കേഷന്‍ അനുവദിക്കില്ല എന്നതാണ് മറ്റൊരു സവിശേഷത.

തമ്പ്കിസ്സ് ആണ് ഈ ആപ്ലിക്കേഷന്റെ ഒരു പ്രധാന സവിശേഷത. രണ്ട് പേരും ഒരേ സമയം ഐഫോണ്‍ സ്‌ക്രീനിന്റെ ഒരേ സ്ഥാനത്ത് കൈവിരല്‍ വെച്ച് അമര്‍ത്തിയാല്‍ രണ്ട് ഫോണുകളും വൈബ്രേറ്റ് ചെയ്യാന്‍ തുടങ്ങും. പിന്നീട് ഈ രണ്ട് ഫോണ്‍ സ്‌ക്രീനും ചുവപ്പ് നിറത്തിലാകും.

ചിത്രങ്ങളും വീഡിയോകളുമെല്ലാം ഷെയര്‍ ചെയ്യാനും പെയര്‍ ആപ്ലിക്കേഷനില്‍ സാധിക്കും.രണ്ട് പേരും ഓണ്‍ലൈന്‍ ആണെങ്കില്‍ ചാറ്റ് പ്രോഗ്രാം പോലെയാണിത്. കാരണം നിങ്ങളുടെ ജോഡി ടൈപ്പ് ചെയ്യുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക്് മനസ്സിലാക്കാന്‍ സാധിക്കും. ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ പറ്റുന്നതിനൊപ്പം പരസ്പരം ലൊക്കേഷന്‍ പങ്കുവെക്കാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും.

മികച്ച പ്രതികരണമാണ് പെയര്‍ ആപ്ലിക്കേഷന് ലഭിക്കുന്നതത്രെ. പുറത്തിറങ്ങി നാല് ദിവസത്തിനുള്ളില്‍ 10 ലക്ഷം മെസേജുകള്‍ ഈ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ കൈമാറിയതായി ഇതിന്റെ ഡെവലപറായ ജാമീ മുറായ് വ്യക്തമാക്കി. 50,000 രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും ഇതിനുണ്ടത്രെ.

ആപ്പിള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിനെ മാത്രം പിന്തുണക്കുന്ന ഈ ആപ്ലിക്കേഷന്‍ എന്നാകും ആന്‍ഡ്രോയിഡിലെത്തുകയെന്ന് വ്യക്തമല്ല. എന്തായാലും പെയര്‍ എത്തുന്ന വരെയെങ്കിലും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ബെറ്റ്‌വീന്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ആന്‍ഡ്രോയിഡിന് പുറമെ ഐഒഎസിലും ലഭ്യമാകുന്ന ഈ ആപ്ലിക്കേഷന്‍ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇത്തരത്തിലൊരു വെബ് ആപ്ലിക്കേഷന്‍ തിരയുന്നവര്‍ക്ക് അവര്‍സ്‌പോട്ട് എന്ന സ്വാകാര്യ നെറ്റ്‌വര്‍ക്കും ഉണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X