വാട്സ്ആപ്പിലൂടെ ഇന്ത്യൻ ആർമി സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ; എത്തുന്നത് നിരവധി സന്ദേശങ്ങൾ
ഇന്ത്യയിലെ ആർമി സ്കൂളുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഇന്റലിജൻസ് ഓപറേറ്റീവുകൾ. വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് വഴി പാകിസ്ഥാൻ നമ്പറുകളിൽ നിന്ന് വലിയ രീതിയിൽ സന്ദേശങ്ങളും കോളുകളും ലഭിക്കുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ചേരാൻ ആവിശ്യപ്പെട്ടാണ് സന്ദേശങ്ങൾ എത്തുന്നത്.
ഇതിന് പുറമെ രാജ്യത്തിന്റെ സെൻസിറ്റീവ് വിവരങ്ങൾ പങ്കിടാനും ഇവർ വിദ്യാർത്ഥികളോട് ആവിശ്യപ്പെടുന്നുണ്ട്. ഈ രീതിയിൽ ചാരപ്രവർത്തനം നടത്താനാണ് പാകിസ്ഥാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇന്ത്യൻ ആർമിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ആധ്യാപകർ എന്ന രീതിയിലാണ് പാകിസ്ഥാൻ നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ എത്തുന്നത്. വിദ്യാർത്ഥികൾക്കുള്ള ഗ്രൂപ്പ് ആണെന്നും ഇതിൽ ചേർന്നാൽ പഠനം എളുപ്പമാകുമെന്നും ഇവർ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുമുണ്ട്.

മാത്രമല്ല വിദ്യാർത്ഥികളുടെ നമ്പറിലേക്ക് ഒടിപി അയച്ച് ഇത് പങ്കുവെക്കണം എന്നും ഇവർ ആവിശ്യപ്പെടുന്നുണ്ട്. വിദ്യാർത്ഥികളുടെ വിശ്വാസം നേടിയെടുക്കാനായി ഇവർക്ക് പരിചയമുള്ള മറ്റ് ആരുടെയെങ്കിലും വിവിരങ്ങൾ കൂടി ഇവർ സംസാരത്തിനിടയിൽ പങ്കുവെക്കും. യഥാർത്ഥ അധ്യാപകരണെന്ന് വിദ്യാർത്ഥികളെ വിശ്വസിപ്പിക്കാനാണ് ഇവരുടെ ഈ ശ്രമം. 8617321715, 9622262167 എന്നീ നമ്പറുകളിൽ നിന്നാണ് കൂടുതലും സന്ദേശങ്ങൾ എത്തുന്നത്.
പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ ആർമി പബ്ലിക് സ്കൂളുകളിലെ പ്രിൻസിപ്പൽമാർ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഗ്രൂപ്പിൽ ചേരുന്ന വിദ്യാർത്ഥികളോട് അവരുടെ പിതാവിന്റെ ജോലി, സ്കൂൾ ദിനചര്യ, സമയം, അധ്യാപകരുടെ പേരുകൾ, യൂണിഫോം വിശദാംശങ്ങൾ പോലുള്ള വിവരങ്ങൾ പങ്കിടാനാണ് പാകിസ്ഥാൻ ചാരന്മാർ ആവിശ്യപ്പെടുന്നത്. ആയതിനാൽ ഇത്തരം കോളുകളെ ജാഗ്രതയോടെ നേരിടാനാണ് പ്രിൻസിപ്പൽമാർ വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന ഉപദേശം.

കൂടുതൽ നമ്പറുകളിൽ നിന്ന് ഇനിയും സന്ദേശങ്ങളോ കോളുകളോ എത്തിയേക്കാം ആയതിനാൽ പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് അകലം പാലിക്കകണമെന്നും വിദ്യാർത്ഥികൾക്ക് നൽകിയ ഉപദേശത്തിൽ പറയുന്നു. ഇത്തരം അനുഭവം ഉണ്ടായാൽ അധ്യാപകരെയോ രക്ഷകർത്താക്കളെയോ അറിയിക്കണമെന്നും ഉപദേശത്തിൽ കൂട്ടിച്ചേർക്കുന്നു. മുമ്പും ഇത്തരത്തിൽ പല സംഭവങ്ങൾ പാകിസ്ഥാൻ ചാരന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്.
അതേ സമയം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാമെന്ന് നമ്മുക്ക് നോക്കാം. അപരിചിതമായ വാട്സ്ആപ്പ് കോളുകൾ സൈലന്റ് ആക്കാനുള്ള ഫീച്ചർ നിലവലിൽ വാട്സ്ആപ്പിൽ ഉണ്ട്. ഇത്തരത്തിൽ ചാരസംഘടനകളുടെ പ്രവർത്തനങ്ങളും ഓൺലൈൻ തട്ടിപ്പുകളും നടക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്പിന്റെ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. നിരവധി തട്ടിപ്പുകളാണ് ഇത്തരത്തിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.
ഈ ഫീച്ചർ ലഭിക്കാനായി ഉപഭോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പ് സെറ്റിംഗ്സിൽ പ്രൈവസി ഓപ്പൺ ചെയ്യുക. ശേഷം വരുന്ന ഓപ്ഷനുകളിൽ നിന്ന് കോൾ ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് സൈലന്റ് അൺനോൺ കോൾസ് എന്ന ഓപ്ഷൻ ഓൺ ആക്കേണ്ടതാണ്. അപ്ഡേറ്റ് ലഭിക്കാനായി ഉപഭോക്താക്കൾ ആപ്പ് സ്റ്റോറിൽ വാട്സ്ആപ്പ് എടുത്ത് അപ്ഡേറ്റ് എന്ന ടാബ് ക്ലിക്ക് ചെയ്യുക. നിങ്ങൾ നേരത്തെ തന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇവിടെ അപ്ഡേറ്റഡ് എന്ന് കാണിക്കുന്നതാണ്.
ഇതിന് പുറമെ തുടർച്ചയായി ശല്യമാകുന്ന നമ്പറുകൾ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ്പിൽ നേരത്തെ തന്നെ ഉള്ളതാണ്. നമ്പറുകൾ ബ്ലോക്ക് ചെയ്യാനായി സന്ദേശങ്ങൾ വരുന്ന നമ്പറിന്റെ ചാറ്റ് ബോക്സ് തുറക്കുക. ശേഷം മുകളിൽ വലത് വശത്ത് കാണുന്ന ത്രീഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യണം. ഇപ്പോൾ പുതിയതായി ഒരു മെനു പ്രത്യക്ഷപ്പെടും. ഇതിൽ അവസാന ഓപ്ഷനായ മോർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം.
ഇതോടെ പ്രത്യക്ഷപ്പെടുന്ന മെനുവിൽ ബ്ലോക്ക് എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഈ നമ്പർ ബ്ലോക്ക് ചെയ്യണമോ എന്നതിനുള്ള കൺഫർമേഷൻ ചോദിക്കും ആവിശ്യമെങ്കിൽ നിങ്ങൾക്ക് ഈ നമ്പർ റിപ്പോർട്ട് ചെയ്യാനും സാധിക്കുന്നതാണ്. റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് എന്ന ഓപ്ഷനിൽ കൺഫോം ചെയ്താൽ ഈ നമ്പർ ബ്ലോക്ക് ആകുന്നതാണ്. പിന്നീട് അൺബ്ലോക്ക് ചെയ്യാതെ ഈ നമ്പറിൽ നിന്ന് നിങ്ങൾക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കില്ല.


Click it and Unblock the Notifications








