Home
News

പാൻ കാർഡിൽ ഇനി ക്യുആർ കോഡും; അ‌ടിമുടി മാറ്റവുമായി പാൻ 2.0 പ്രോജക്ട്; സൗജന്യമായി പുതിയ കാർഡ് നേടാം

രാജ്യത്ത് ക്യുആർ കോഡുള്ള പുതിയ പാൻ കാർഡ് വ്യാപകമാക്കാൻ പാൻ 2.0 പ്രോജക്ടിന് അ‌നുമതി നൽകി കേന്ദ്ര സർക്കാർ. ആദായനികുതി വകുപ്പിൻ്റെ പാൻ 2.0 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (CCEA) അംഗീകാരം നൽകി. നികുതിദായകരുടെ രജിസ്ട്രേഷൻ സംവിധാനം (ഡിജിറ്റൽ പാൻ/ടാൻ സേവനങ്ങൾ) ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു ഇ-ഗവേണൻസ് പ്രോജക്റ്റാണ് പാൻ 2.0 പ്രോജക്റ്റ്. ഈ പ്രോജക്ടിനായി 1,435 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പാൻ 2.0 പ്രോജക്ടിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് ക്യുആർ കോഡുള്ള പാൻ കാർഡ് നൽകുമെന്നും പുതിയ കാർഡിലേക്കുള്ള അപ്‌ഡേഷൻ പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്. നികുതിദായകർക്ക് മെച്ചപ്പെട്ട ഡിജിറ്റൽ എക്സ്പീരിയൻസ് നൽകാൻ പാൻ 2.0 പ്രോജക്ട് ലക്ഷ്യമിടുന്നു.

പാൻ കാർഡിൽ ഇനി ക്യുആർ കോഡും; അ‌ടിമുടി മാറ്റവുമായി പാൻ 2.0 പ്രോജക്ട്;

കോർ, നോൺ-കോർ പാൻ/ടാൻ പ്രവർത്തനങ്ങളും പാൻ മൂല്യനിർണ്ണയ സേവനവും ഏകീകരിച്ചുകൊണ്ട് നിലവിലെ പാൻ/ടാൻ 1.0 ഇക്കോ-സിസ്റ്റം നവീകരിക്കാനും പുതിയ പാൻ 2.0 പ്രോജക്ട് ലക്ഷ്യമിടുന്നു. പാൻ 2.0യുടെ മറ്റൊരു പ്രധാന നേട്ടം എന്തെന്നാൽ, സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കുമുള്ള പൊതുപൊതു തിരിച്ചറിയൽ കാർഡ് എന്ന നിലയിലും ക്യുആർ കോഡുള്ള പുതിയ പാൻ കാർഡ് ഉപയോഗിക്കാൻ സാധിക്കും.

നിലവിലെ പാൻ നമ്പർ മാറാതെ തന്നെ ഉപയോക്താക്കൾക്ക് പാൻ 2.0യിലേക്ക് ഓൺലൈനിലൂടെ അപ്ഗ്രേഡ് ചെയ്യാം. ഇത് പൂർണ്ണമായും സൗജന്യമാണ്. പാൻ 2.0 പ്രോജക്റ്റിൻ്റെ 4 ലക്ഷ്യങ്ങൾ: 1- മെച്ചപ്പെട്ട ഗുണനിലവാരത്തോടെ വേഗത്തിലുള്ള സേവനം നികുതിദായകർക്ക് ഉറപ്പാക്കുക. 2- വിവരങ്ങളുടെ യഥാർഥ ഡാറ്റ ഉറപ്പാക്കുക. 3- പരിസ്ഥിതി സൗഹൃദമാകുകയും ചെലവ് ചുരുക്കുകയും ചെയ്യുക. 4- കൂടുതൽ സുരക്ഷ ഉറപ്പാക്കുക.

1961-ലെ ആദായനികുതി നിയമത്തിന് അനുസൃതമായി ഒന്നിലധികം ഐഡൻ്റിറ്റികൾക്ക് പകരം ഒരൊറ്റ ഐഡൻ്റിറ്റി നിലനിർത്താൻ ബിസിനസുകൾക്ക് ഈ പുതിയ പാൻ 2.0 കാർഡ് സഹായകരമാകും. ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നതിനാൽ, ശക്തവും സുരക്ഷിതവുമായ തിരിച്ചറിയൽ രേഖയായി മാറാൻ പാൻ 2.0 കാർഡുകൾക്ക് കഴിയും എന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

പുതിയ പാൻ 2.0 പ്രോജക്ട് പ്രഖ്യാപിച്ചതോടെ നിലവിലുള്ള പാൻ കാർഡുകൾ അ‌സാധുവാകുമോ എന്ന സംശയം ആളുകൾക്കുണ്ട്. എന്നാൽ, ആദായ നികുതി നിയമങ്ങൾ അനുസരിച്ച്, ആധാർ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ മാത്രമേ പാൻ അസാധുവാകൂ. പാൻ കാർഡിൽ ക്യുആർ കോഡ് ഇല്ല എന്ന കാരണത്താൽ നിലവിലുള്ള പാൻ കാർഡ് അസാധുവാകില്ല.

എന്നാൽ ഭാവിയിൽ ക്യുആർ കോഡ് ഇല്ലാത്ത പാൻ കാർഡുകൾ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഇത് ഒഴിവാക്കുന്നതിനായി പുതിയ ക്യുആർ കോഡുള്ള പാൻ കാർഡിലേക്ക് മാറുന്നത് നന്നായിരിക്കും. എല്ലാ സാമ്പത്തിക ഇടപാടുകൾക്കുമുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് എന്ന നിലയിൽ, നികുതി വെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ പാൻ 2.0 പ്രോജക്ട് നികുതി വകുപ്പിനെ കൂടുതൽ സഹായിക്കും.

പാൻ പുതുക്കുന്നതിനുള്ള പോർട്ടൽ ഉടൻ നിലവിൽ വരും. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ പാൻ ഉടമകൾക്കും ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അ‌റിയിച്ചിട്ടുണ്ട്. എന്താണ് പാൻ: വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മാർഗ്ഗമാണ് - 10-അക്ക ആൽഫാന്യൂമറിക് നമ്പറോട് കൂടിയ- പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ.

പാൻ കാർഡിൽ ഇനി ക്യുആർ കോഡും; അ‌ടിമുടി മാറ്റവുമായി പാൻ 2.0 പ്രോജക്ട്;

അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയാൻ ഉദ്ദേശിച്ചാണ് ആദായനികുതി വകുപ്പിന്റെ 139(എ) പ്രകാരം പാൻ വ്യവസ്ഥകൾ വിഭാവനം ചെയ്തിട്ടുള്ളത്. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിബന്ധമാണ്. ആദായനികുതിയിലെ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്), വിൽപന ഇടപാടിൽ നിന്നുള്ള നികുതി (ടിസിഎസ്), മറ്റ് നികുതി ഇടപാടുകൾ എന്നിവ ഒറ്റക്കുടക്കീഴിൽ കേന്ദ്രീകരിക്കാൻ പാൻ വിവരങ്ങളിലൂടെ കഴിയും.

പാൻ 2.0. പ്രോജക്ടിലൂടെ നികുതിദായകരുടെ റജിസ്ട്രേഷൻ സേവനങ്ങളെ നവീകരിക്കാൻ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മെച്ചപ്പെട്ട ഗുണനിലവാരത്തോടെ വേഗത്തിലുള്ള സേവനം നികുതിദായകർക്ക് ഉറപ്പാക്കാൻ പാൻ 2.0 പ്രോജക്ട് ലക്ഷ്യമിടുന്നു. നിലവിൽ പുതിയ പാൻ കാർഡിലേക്ക് മാറാൻ നിശ്ചിത സമയപരിധി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഘട്ടം ഘട്ടമായി നിലവിലുള്ള പാൻ കാർഡുകൾ പുതിയ പാൻ 2.0 കാർഡുകളിലേക്ക് മാറ്റപ്പെടും.

More from GizBot

Best Mobiles in India

English summary
The Cabinet Committee on Economic Affairs (CCEA) chaired by Prime Minister Narendra Modi has approved the PAN 2.0 project of the Income Tax Department. The PAN 2.0 project is an e-governance project to digitize the taxpayer registration system (digital PAN/TAN services). As part of the PAN 2.0 project, users will be provided with a PAN card with a QR code free of cost.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X