ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ ഓഗസ്റ്റ് 31 മുതല്‍ അസാധുവാകും
ഈയിടെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ സുപ്രധാന തീരുമാനമായിരുന്നു വരുമാന നികുതിയുമായി ബന്ധപ്പെട്ടവ അടയ്ക്കാന്‍ ആധാര്‍ ഉപയോഗിക്കാമെന്നത്. ആധാറിനും പാന്‍കാര്‍ഡിനേതു തുല്യമായ പരിഗണനയാണ് പുതിയ തീരുമാനത്തിലൂടെയുണ്ടായത്. ഓഗസ്റ്റ് 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാകുമെന്നാണ് ഇപ്പോള്‍ ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രാജ്യത്താകെ 22 കോടി പാന്‍കാര്‍ഡുകള്‍ മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇനിയും 18 കോടി പാന്‍കാര്‍ഡുകള്‍ ബന്ധിപ്പിക്കാന്‍ ബാക്കിയുണ്ട്. ഓഗസ്റ്റ് 31ന് ശേഷം ഇവ അസാധുവാകും. എന്നാല്‍ പാന്‍കാര്‍ഡില്ലാതെയും ഇനി ആദായനികുതി സമര്‍പ്പിക്കാമെന്ന പുതിയ പ്രഖ്യാപനം ഉപയോക്താക്കള്‍ക്ക് അധികം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇടയില്ല.

ആധാര്‍ കാര്‍ഡ്
ആധാര്‍ ഉപയോഗിച്ചും ആധായനികുതി അടയ്ക്കാമെന്ന പുതിയ ബജറ്റിലെ പ്രഖ്യാപനം ഏവര്‍ക്കും ആശ്വാസം നല്‍കുന്നുണ്ട്. ആധാര്‍ മാത്രമുപയോഗിച്ച് നികുതി റിട്ടേണ്‍ നല്‍കുമ്പോള്‍ സ്വമേധയാല്‍ തന്നെ പുതിയ പാന്‍കാര്‍ഡ് ലഭിക്കും. റിട്ടേണ്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും പാന്‍കാര്‍ഡിനും ശുപാര്‍ശ ചെയ്യുക.

പാന്‍കാര്‍ഡ്
ആധാറിന്റെ കാലം കഴിഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ സുപ്രധാന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. പലപ്പോഴായി അവസാന തീയതി നീട്ടി നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ രാജ്യത്താകമാനം 400 മില്ല്യണ്‍ പാന്‍കാര്‍ഡുകളാണുള്ളത്.

ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
1. പുതിയ രീതിയനുസരിച്ച് പാന്‍കാര്‍ഡിന്റെ സാധുത ഇങ്ങനെ
2. എല്ലാവരും തങ്ങളുടെ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം
3. ആധാര്‍ നമ്പരില്ലാത്തവര്‍ എത്രയും വേഗം അത് നേടണം
4. ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍കാര്‍ഡുകള്‍ ഓഗസ്റ്റ് 31ന് അസാധുവാകും. അതിനാല്‍ ഈ തീയതിക്കുള്ളല്‍ ആധാറുമായി ബന്ധിപ്പിക്കണം.
5. നിലവില്‍ പാന്‍കാര്‍ഡില്ലാത്തവര്‍ ഭയപ്പെടേണ്ടതില്ല. ഇവര്‍ക്ക് തങ്ങളുടെ ആധാറിനെ പാന്‍കാര്‍ഡായും ഉപയോഗിക്കാവുന്നതാണ്.
6. ആധാറുപയോഗിച്ച് നികുതിയടയ്ക്കുന്ന സമയം ഒരു വെര്‍ച്വല്‍ പാന്‍ നമ്പര്‍ നിങ്ങള്‍ക്കായി ലഭിക്കും. ഭാവിയില്‍ ഈ നമ്പര്‍ ഉപയോഗിക്കാം.
7. incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടത്.
8. 567678, 56161 എന്ന നമ്പരുകളിലൂടെ എസ്.എം.എസ് വഴിയും ബന്ധിപ്പിക്കാവുന്നതാണ്.


Click it and Unblock the Notifications








