പാനസോണിക്ക്‌ ബെസെല്‍ലെസ്സ്‌ സമാര്‍ട്‌ഫോണ്‍ എലുഗ സി പുറത്തിറക്കി

Posted By: Archana V

ബെസെല്‍ലെസ്സ്‌ സ്‌മാര്‍ട്‌ഫോണ്‍ എലുഗ സി നവംബര്‍ 29 ന്‌ തായ്‌വാനില്‍ പുറത്തിറക്കാന്‍ പാനസോണിക്‌ തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

പാനസോണിക്ക്‌ ബെസെല്‍ലെസ്സ്‌ സമാര്‍ട്‌ഫോണ്‍ എലുഗ സി പുറത്തിറക്കി

പ്രതീക്ഷിച്ചിരുന്നത്‌ പോലെ എലുഗ സി സംബന്ധിച്ച്‌ കമ്പനി പ്രഖ്യാപനെ നടത്തിയിരിക്കുകയാണ്‌. എലുഗസിയുടെ വില 6000 തായ്‌വാന്‍ ഡോളര്‍ (ഏകദേശം 12,900 രൂപ) ആണ്‌ .

പാനസോണിക്‌ എലുഗ സിയ്‌ക്ക്‌ രണ്ട്‌ പ്രധാന സവിശേഷതകള്‍ ആണ്‌ ഉള്ളത്‌. ഒന്ന്‌ അതിന്റെ ബെസെല്‍ലെസ്സ്‌ ഡിസ്‌പ്ലെയാണ്‌. മറ്റൊന്ന്‌ പിന്‍ഭാഗത്തുള്ള ഇരട്ട ക്യാമറയുടെ ഉപയോഗമാണ്‌. അള്‍ട്ര തിന്‍ ബെസെല്‍സോടു കൂടിയ 5.5 ഇഞ്ച്‌ ഡിസ്‌പ്ലെ ആണ്‌ സ്‌മാര്‍ട്‌ഫോണിലുള്ളത്‌.

ബെസെല്‍ലെസ്സ്‌ ഡിസ്‌പ്ലെ ആയതിനാല്‍ സ്‌മാര്‍ട്‌ഫോണിന്‌ ഫുള്‍സ്‌ക്രീന്‍ ഡിസൈന്‍ ഇല്ല എന്ന്‌ തോന്നും. ഡിസ്‌പ്ലെയുടെ റെസല്യൂഷന്‍ 1280x720 പിക്‌സലാണ്‌ അതേസമയം ആസ്‌പെക്ട്‌ റേഷ്യോ 18: 9 ന്‌ പകരം 16: 9 ആണ്‌. 3000 എംഎഎച്ച്‌ ബാറ്ററിയാണ്‌ പാനസോണിക്‌ എലുഗ സിയെ പ്രവര്‍ത്തിപ്പിക്കുന്നത്‌.

4ജബി റാമോട്‌ കൂടിയ ഒക്‌ടകോര്‍ 1.5 ജിഗഹെട്‌സ്‌ മീഡിയടെക്‌ എംടി 6750ടി എസ്‌ഒസിയാണ്‌ പാനസോണിക്‌ സ്‌മാര്‍ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്‌. 64 ജിബിയാണ്‌ ഡിഫോള്‍ട്ട്‌ സ്‌റ്റോറേജ്‌ . മൈക്രോ എസ്‌ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ ഇത്‌ 256 ജിബി വരെ നീട്ടാം.

ഓണ്‍ലൈനിലെ മതിപ്പ്‌ നിലനിര്‍ത്താന്‍ ചില മികച്ച വഴികള്‍

എഫ്‌/2.2 അപ്പെര്‍ച്ചറോട്‌ കൂടിയ 12എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറും അടങ്ങിയ ഡ്യുവല്‍ ക്യാമറ സംവിധാനമാണ്‌ പിന്‍വശത്തുള്ളത്‌. സമാനമായ അപ്പെര്‍ച്ചറോട്‌ കൂടിയ 8എംപി സെല്‍ഫി ക്യാമറയാണ്‌ മുന്‍വശത്തുള്ളത്‌.

മുന്‍വശത്തായി ഫിംഗര്‍പ്രിന്റ്‌ സെന്‍സറോട്‌ കൂടിയ ഹോം ബട്ടണ്‍ കാണാം. ഇത്‌ ഉപയോഗിച്ച്‌ 0.3 സെക്കന്‍ഡിനുള്ളില്‍ ഡിവൈസ്‌ തുറക്കാം.

കണക്ട്‌ിവിറ്റി സംബന്ധിച്ച്‌ ഇപ്പോള്‍ കൂടുതല്‍ പറയാനില്ല . അതേസമയം നിലിവിലെ സ്‌മാര്‍ട്‌ഫോണുകളില്‍ കാണപ്പെടുന്ന സാധാരണ ഫീച്ചറായ 4ജി വോള്‍ട്ടി എലുഗ സിയിലും ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പുതിയ സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നതോടെ വളര്‍ന്നു കൊണ്ടിരിക്കുന്ന തിന്‍-ബെസെല്‍ സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്‌ പാനസോണിക്കും പ്രവേശിച്ചിരിക്കുകയാണ്‌.

വിലയുടെ കാര്യത്തില്‍ ഷവോമി, ഷാര്‍പ്‌, ജിയോണി പോലുള്ള ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളുടെ കൂട്ടത്തിലേക്കാണ്‌ പാനസോണിക്കും ചേര്‍ന്നിരിക്കുന്നത്‌. ഹാന്‍ഡ്‌സെറ്റുകളുടെ വിലയില്‍ വലിയ വര്‍ധന വരുത്താതെയാണ്‌ ഈ കമ്പനികള്‍ ബെസെല്‍ലെസ്സ്‌ സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്‌ പ്രവേശിച്ചത്‌.

Read more about:
English summary
Panasonic Eluga C with a bezel-less display and dual rear cameras has been announced in Taiwan.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot