പാനസോണിക് എലുഗ I7 ഇന്ത്യയില്‍; 18:9 ഡിസ്‌പ്ലേ, 4000 mAh ബാറ്ററി എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍

|

പാനസോണിക്കിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എലുഗ I7 ഇന്ത്യന്‍ വിപണിയിലെത്തി. 6499 രൂപ വിലയുള്ള ഫോണ്‍ ഏപ്രില്‍ 24 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയും. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന എലുഗ I7, 18:9 ഡിസ്‌പ്ലേ, വലിയ ബാറ്ററി എന്നിവയോടെയാണ് എത്തുന്നത്.

പാനസോണിക് എലുഗ I7 ഇന്ത്യയില്‍;  18:9 ഡിസ്‌പ്ലേ, 4000 mAh ബാറ്ററി എന്നി

18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ 5.45 ഇഞ്ച് ബിഗ് വ്യൂ HD+ ഡിസ്‌പ്ലേ, 2.5D കര്‍വ്ഡ് ഗ്ലാസ്, 1.3GHz ക്വാഡ്‌കോര്‍ MTK6737H പ്രോസ്സസ്സര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. 2GB റാമോട് കൂടിയ എലുഗ I7-ന്റെ മെമ്മറി ശേഷി 16 GB ആണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 GB വരെ കൂട്ടാന്‍ കഴിയും.

ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ് എന്നിവയോട് കൂടിയ 8MP ക്യാമറയാണ് പിന്നിലുള്ളത്. സെല്‍ഫി ക്യാമറയും 8MP ആണ്. ഇതിലും എല്‍ഇഡി ഫ്‌ളാഷുണ്ട്.

ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എലുഗ I7-ന്റെ മറ്റൊരു പ്രധാന ആകര്‍ഷണം 4000 mAh ബാറ്ററിയാണ്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ 4G LTE, ബ്ലൂടൂത്ത് 4.1, വൈ-ഫൈ, മൈക്രോ യുഎസ്ബി പോര്‍ട്ട്, ആക്‌സിലെറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ്, മാഗ്നെറ്റോമീറ്റര്‍, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

FOTA അപ്‌ഡേറ്റിലൂടെ എലുഗ I7 ഉപയോക്താക്കള്‍ക്ക് പാനസോണിക്കിന്റെ Arbo Hub ആപ്പ് ലഭിക്കും. ഒന്നിലധികം ആപ്പുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആപ്പ് ആണിത്. ആപ്പുകള്‍ കൂടുന്നത് മൂലം ഫോണിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് പാനസോണിക് ഇത്തരമൊരു ആശയം അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഉപയോക്താവിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തും. ക്രിക്കറ്റ് സ്‌കോര്‍, വാര്‍ത്തകള്‍, പേയ്‌മെന്റ്, ക്യാബ് ബുക്കിംഗ് തുടങ്ങിയ എന്തിനും ഈ ഒറ്റ ആപ്പ് മതി.

10000 രൂപക്ക് ഒരു ഫേസ് അൺലോക്ക് ഫോൺ; ഇൻഫോക്കസ് വിഷൻ 3 പ്രൊ റിവ്യൂ10000 രൂപക്ക് ഒരു ഫേസ് അൺലോക്ക് ഫോൺ; ഇൻഫോക്കസ് വിഷൻ 3 പ്രൊ റിവ്യൂ

യുവാക്കളെ ലക്ഷ്യം വച്ചാണ് വലിയ ഡിസ്‌പ്ലേയോട് കൂടിയ എലുഗ I7 പുറത്തിറക്കിയിരിക്കുന്നതെന്ന് പാനസോണിക് ഇന്ത്യ മൊബിലിറ്റി ഡിവിഷന്‍ ബിസിനസ്സ് മേധാവി പങ്കജ് റാണ പറഞ്ഞു. ശക്തമായ 4000 mAh ബാറ്ററി, മുന്നിലെയും പിന്നിലെയും ഫ്‌ളാഷോട് കൂടിയ 8MP ക്യാമറകള്‍ എന്നിവ മികച്ച അനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാനസോണിക് എലുഗ I7 എക്‌സ്‌ക്ലൂസീവായി ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍ക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫ്‌ളിപ്കാര്‍ട്ട് മൊബൈല്‍സ് സിനീയര്‍ ഡയറക്ടര്‍ അയ്യപ്പന്‍ രാജഗോപാല്‍ വ്യക്തമാക്കി. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ എത്തുന്നതില്‍ ഉപഭോക്താക്കള്‍ക്കുള്ളത് പോലെ ഫ്‌ളിപ്കാര്‍ട്ടിനും സന്തോഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Best Mobiles in India

Read more about:
English summary
Panasonic Eluga I7, a new budget smartphone has been launched in India. Priced at Rs. 6,499, the smartphone will be exclusively available on Flipkart.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X