മള്‍ട്ടി മോഡ് ക്യാമറയോട് കൂടിയ പാനസോണിക് പി91 പുറത്തിറക്കി

Posted By: Archana V

പാനസോണിക് അടുത്തിടെ നിരവധി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ ഏറ്റവും പുതിയതായി എത്തിയത് ബജറ്റ് നിരക്കിലുള്ള എലുഗ എ4 , എലുഗ 15 എന്നിവ ആയിരുന്നു.

മള്‍ട്ടി മോഡ് ക്യാമറയോട് കൂടിയ പാനസോണിക് പി91 പുറത്തിറക്കി

എന്നാല്‍ ഇപ്പോള്‍ 6,490 രൂപ നിരക്കില്‍ പാനസോണിക് പി91 എന്ന പുതിയ സ്മാര്‍ട് ഫോണ്‍ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.

നീല, കറുപ്പ് ,സ്വര്‍ണ്ണ നിറങ്ങളിലാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ അംഗീകൃത പാനസോണിക് ഔട്ട്‌ലെറ്റുകളിലും ഫോണ്‍ ലഭ്യമാകും.

മള്‍ട്ടി- മോഡ് ക്യാമറയാണ് പാനസോണിക് പി91ന്റെ പ്രധാന സവിശേഷത. വ്യത്യസ്ത മോഡുകളില്‍ വിവിധ ഭാവങ്ങള്‍ ഈ ക്യാമറയിലൂടെ ഒപ്പിയെടുക്കാം.

താഴ്ന്ന പ്രകാശത്തില്‍ പോലും മികച്ച ഷോട്ടുകള്‍ എടുക്കാന്‍ കഴിയും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക, ദൃശ്യങ്ങള്‍ സ്വയമേവ തിരിച്ചറിയുക, സീന്‍ ഫ്രെയിം സെലക്ട് ചെയ്യുക, ടൈം ലാപ്‌സ് റെക്കോര്‍ഡ് ചെയ്യുക, എക്‌സ്‌പോഷര്‍ വാല്യു ക്രമീകരിക്കുക , മികച്ച ഫോട്ടോകള്‍ എടുക്കുന്നതിന് പോര്‍ട്രേയ്റ്റ്, പ്രൊഫഷല്‍ മോഡുകള്‍ ഉപയോഗിക്കുക തുടങ്ങി വിവിധ കാര്യങ്ങള്‍ മള്‍ട്ടി മോഡ് ക്യാമറ അനുവദിക്കും .

പിസി ഉപയോഗിക്കുന്നവര്‍ക്കായി മികച്ച ഓണ്‍ലൈന്‍ ഉപകരണങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശവും!

തിളങ്ങുന്ന ബോഡിയാണ് സ്മാര്‍ട്‌ഫോണിനുള്ളത് കൂടാതെ അമിതമായി ചൂടാകുന്നതിലൂടെ സര്‍ക്യൂട്ടുകള്‍ തകരാറിലാകുന്നത് തടയാന്‍ ഇതിലുള്ള ഗ്രാഫൈറ്റ് ഫിലിം സഹായിക്കും.

സ്മാര്‍ട്ട് ജെസ്റ്റര്‍, സ്മാര്‍ട് ആക്ഷന്‍ എന്നിങ്ങനെ രണ്ട് സവിശേഷതകള്‍ ഈ ഡിവൈസിനുണ്ട്. ഒരു പ്രത്യേക ഭാവം നിര്‍ണയിക്കാനും നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ അത് ഉപയോഗിക്കാനും സ്മാര്‍ട് ജസ്റ്ററിലൂടെ കഴിയും. വില കുറവാണെങ്കിലും മതിയായ ഊര്‍ജവും പ്രവര്‍ത്തന ക്ഷമതയും ് ഈ സ്മാര്‍ട് ഫോണ്‍ ലഭ്യമാക്കുന്നുണ്ട് .

വിപണിയിലെ മറ്റ് എതിരാളികളേക്കാള്‍ 2ഡിബി ഉയര്‍ന്ന ഓഡിയോ ഔട്പുട്ടാണ് പാനസോണിക് നല്‍കുന്നത്. അതിനാല്‍ ശബ്ദം വളരെ വ്യക്തമായിരിക്കും.

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 8 എംപി റിയര്‍ ക്യാമറ, താഴ്ന്ന പ്രകാശത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന 5 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് സ്മാര്‍ട് ഫോണിലുള്ളത്. കളര്‍, സ്‌കിന്‍, ഷാര്‍പ്‌നെസ്സ് എന്നിവ ക്രമീകരിക്കാനും വിശദാശംങ്ങള്‍ പോലും സ്വയം എടുത്തു കാണിക്കാനും ഉള്ള ശേഷി ക്യാമറയ്ക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ഡിവൈസില്‍ 5-ഇഞ്ച് എച്ച്ഡി 720പി ഐപിഎസ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. 128 ജിബി വരെ അധിക സ്‌റ്റോറേജ് സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് , ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ട് എന്നിവയും ഫോണിലുണ്ട്. 1ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയോട് കൂടിയ 1.1ജിഗഹെട്‌സ് പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്, , 2500 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

6 മണിക്കൂര്‍ വരെ ഇന്റേണല്‍ ബ്രൗസിങും 9 മണിക്കൂര്‍ വരെ ഓഫ്‌ലൈന്‍ വീഡിയോ പ്ലെബാക്ക് സമയവും സാധ്യമാക്കാനുള്ള ശേഷി ബാറ്ററിയ്ക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്.

Read more about:
English summary
Panasonic P91 with a multi-mode camera and a glossy body has been launched at Rs. 6,490.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot