ഇന്നത്തെ ഓഫര്‍: പേപ്പര്‍ ക്യാമറ വെറും 12 രൂപയ്ക്ക്

Posted By: Staff

ഇന്നത്തെ ഓഫര്‍: പേപ്പര്‍ ക്യാമറ വെറും 12 രൂപയ്ക്ക്

ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് അഥവാ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇന്ന് 12 രൂപയ്ക്ക് ആപ്ലിക്കേഷന്‍ വാങ്ങാം. ഈ പ്ലാറ്റ്‌ഫോമിലെ പ്രശസ്തമായ പേപ്പര്‍ക്യാമറ എന്ന ആപ്ലിക്കേഷനാണ് ഇന്ന് വെറും 12 രൂപയ്ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്.  149 രൂപയാണ് ഇതിന്റെ യഥാര്‍ത്ഥ വില.

ക്യാമറയിലെ ദൃശ്യത്തെ കാര്‍ട്ടൂണ്‍ ആക്കി മാറ്റുന്ന ആപ്ലിക്കേഷനാണിത്. കാര്‍ട്ടൂണ്‍ കൂടാതെ സ്‌കെച്ച്, കോമിക് ബുക്ക്, ഹാഫ് ടോണ്‍, നോയര്‍, നിയോണ്‍ എന്നിങ്ങനെ ധാരാളം ഫോട്ടോ ഇഫക്റ്റുകള്‍ ഈ ആപ്ലിക്കേഷനിലുണ്ട്.

ഇവയില്‍ ഏതെങ്കിലും ഇഫക്റ്റ് ഉപയോഗിച്ച് ഫോണ്‍ ക്യാമറയില്‍ ഫോട്ടോയെടുക്കാനും എടുത്തുവെച്ച ഫോട്ടോകള്‍ക്ക് ഈ ഇഫക്റ്റുകള്‍ നല്‍കാനും പേപ്പര്‍ ക്യാമറ ആപ്ലിക്കേഷനിലൂടെ സാധിക്കും.

ഈ ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ വീഡിയോയും പിന്തുണക്കുന്നുണ്ട്. മിക്ക ആന്‍ഡ്രോയിഡ് 2.3 ഫോണുകളിലും എല്ലാ ആന്‍ഡ്രോയിഡ് 4 ഉത്പന്നങ്ങളിലും ഇത് പ്രവര്‍ത്തിക്കും.

ഏന്തെങ്കിലും കാരണം കൊണ്ട് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഡെവലപറായ ജെഎഫ്ഡിപി ലാബ്‌സുമായി ബന്ധപ്പെടാം. ആവശ്യമെങ്കില്‍ പണം തിരികെ നല്‍കുമെന്നും ഡെവലപര്‍മാര്‍ അറിയിക്കുന്നു.

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot