Home
News

ഇതിലും വലിയൊരു ഭാഗ്യം ആർക്കും കിട്ടില്ല! ഒളിംപിക്സിൽ പങ്കെടുക്കുന്നവർക്ക് സാംസങ് ഗാലക്‌സി Z ഫ്ളിപ് 6 ലഭിക്കും

പാരീസ് 2024 ഒളിമ്പിക്‌സ് കഴിഞ്ഞ ആഴ്ച ഗംഭീരമായ ഉത്‌ഘാടന ചടങ്ങോട് കൂടി ആരംഭിച്ചു. അതിശയകരമെന്നു പറയട്ടെ, കൊവിഡ് ബാധിച്ച മുൻ എഡിഷന് ശേഷം ശക്തമായ തിരിച്ച് വരവ് നടത്തുന്ന പാരീസ് 2024 ഒളിമ്പിക്‌സ് അത്‌ലറ്റുകൾക്ക് മാത്രമല്ല, സാംസങ്ങിനെ പോലെ ഉള്ള ഒരു ടെക് ഭീമനെ സംബന്ധിച്ചും ഇത് വളരെ നിർണായകമായ ദിവസങ്ങൾ ആണ്. ഇത് വരെ, ഈ മഹത്തായ കായിക മേളയിൽ പങ്കെടുക്കുന്ന അത്‌ലറ്റുകൾക്ക് സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെ ഉള്ള വ്യക്തിഗത സാധനങ്ങൾ വേദിയിലേക്ക് കൊണ്ടുവരാൻ അനുവാദം ഇല്ലായിരുന്നു.

ചടങ്ങിനെ വിദൂര കാഴ്‌ചയിൽ നോക്കാതെ, ഒപ്പം പങ്കെടുക്കുന്നവരുടെ കാഴ്ചപ്പാടിൽ നിന്ന് ചിന്തിച്ചു തുടങ്ങിയിട്ടാകണം ചില മാറ്റങ്ങൾ കൊണ്ടുവന്നത്. ഒളിമ്പിക്‌സിൽ ആദ്യമായി, പങ്കെടുക്കുന്നവർക്ക് 2024ലെ പാരീസിലെ പോഡിയത്തിലേക്ക് ഒരു പ്രത്യേക വേർഷൻ സാംസങ് ഗാലക്‌സി ഇസഡ് ഫ്ളിപ് 6 (Samsung Galaxy Z Flip 6) കൊണ്ടുപോകാനും ഉപയോഗിക്കാനും അനുവാദം നൽകിയിട്ടുണ്ട്.

ഒളിംപിക്സിൽ പങ്കെടുക്കുന്നവർക്ക് സാംസങ് ഗാലക്‌സി Z ഫ്ളിപ് 6 ലഭിക്കും

2024 ഒളിമ്പിക്‌സിന് വേണ്ടി നിർമ്മിച്ച സാംസങ്ങിൻ്റെ ഫോൾഡബിൾ ഫോൺ ആയ സാംസങ് ഗാലക്‌സി ഇസഡ് ഫ്ളിപ് 6 അത്‌ലറ്റുകൾക്ക് കസ്റ്റമൈസേഷനിലും ഡീറ്റൈലിങ്ങിലും കൂടുതൽ ആകർഷിക്കപ്പെടാൻ അവസരം ഒരുക്കുന്നു. സാംസങ് ഗാലക്‌സി ഇസഡ് ഫ്ളിപ് 6 ഒളിമ്പിക് എഡിഷനെ ഒരു പ്രത്യേക ഫോണാക്കി മാറ്റുന്നത് എന്തുകൊണ്ട് എന്ന് നോക്കാം.

സാംസങ് ഗാലക്‌സി ഇസഡ് ഫ്ളിപ് 6 ഒളിമ്പിക് ലിമിറ്റഡ് എഡിഷൻ ഫോണിൻ്റെ പ്രത്യേകത എന്താണ്?കടുത്ത മഞ്ഞ അല്ലെങ്കിൽ സ്വർണ്ണ നിറത്തിൽ ഉള്ള ഒളിമ്പിക് റിങ്ങുകളും പാരാലിമ്പിക് അജിറ്റോകളും കൊണ്ട് അലങ്കരിച്ച മഞ്ഞ നിറത്തിലാണ് ഈ ഫോൺ വരുന്നത്. ഓരോ ഉപകരണത്തിനും ഒരു കേസ് രൂപകൽപന ചെയ്യുന്നതിനായി ടെക് ഭീമൻ പാരീസിയൻ മെൻസ് ലക്ഷ്വറി മൈസണിലെ ബെർലൂട്ടിയുമായി സഹകരിച്ചു. വെനീസിയ ലെതറിൽ നിന്നാണ് കെയ്‌സ് നിർമ്മിച്ചിരിക്കുന്നത്.

കൂടാതെ ഒളിമ്പിക് റിംഗുകൾ പ്രചോദിപ്പിച്ച കളർ മിക്‌സോട് കൂടിയ സവിശേഷമായ പാറ്റീനയും ഈ ഫോൺ ഫീച്ചർ ചെയ്യുന്നു. ഈ ഉപകരണം ലോകമെമ്പാടും വിൽപ്പനക്ക് എത്തുന്നതിന് മുമ്പ് തന്നെ എല്ലാ പാരീസ് 2024 കായിക താരങ്ങൾക്കും സാംസങ് പ്രത്യേക ഫോൾഡബിൾ ഫോൺ കൈമാറി.

മത്സരിക്കുന്ന എല്ലാ അത്‌ലറ്റിനും ഈ ഫോൾഡബിൾ ഫോൺ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 100 ജിബി ഡാറ്റയും അൺലിമിറ്റഡ് ടെക്‌സ്‌റ്റുകളും കോളുകളും കൊണ്ട് ലോഡ് ചെയ്യുന്ന ഫോൺ ആണ് നൽകുന്നത്. അത്‌ലറ്റുകൾക്ക് ഓൺലൈനിൽ വരാനും ഇവൻ്റിൽ ഉടനീളം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്താനും ഇത് അനുവദിക്കുന്നു.

കോളുകളുടെ ലൈവ് ടാൻസ്‌ലേഷൻ, അത്‌ലറ്റുകളെ കൂടുതൽ പ്രേക്ഷകരിലേക്ക് വ്യക്തമായി എത്തിച്ചേരാൻ അനുവദിക്കുന്ന ഒരു ടെക്‌സ്‌റ്റ് കമ്പോസ് തുടങ്ങിയ സവിശേഷതകൾ ഈ ഫോണിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ, ഫോൾഡ് ചെയ്യാവുന്ന ഈ ഉപകരണത്തിന് തത്സമയ സംഭാഷണങ്ങൾ തൽക്ഷണം വിവർത്തനം ചെയ്യാൻ കഴിയുന്ന ഒരു എഐ സപ്പോർട്ട് ഉള്ള ഇൻ്റർപ്രെറ്ററും ലഭിക്കുന്നു.

അത്‌ലറ്റുകൾക്ക് മറ്റ് അത്‌ലറ്റുകളുമായും സന്നദ്ധ പ്രവർത്തകരുമായും ചാറ്റ് ചെയ്യാനും അവർ സംസാരിക്കുമ്പോൾ തന്നെ സ്‌ക്രീനിൽ പറയുന്നതിൻ്റെ തത്സമയ വിവർത്തനം സ്വീകരിക്കാനും അനുവദിക്കുന്നു. സാംസങ് ഗ്യാലക്‌സി ഇസഡ് ഫ്ലിപ്പ് 6 ഒളിമ്പിക് എഡിഷൻ ടെക്ക് പ്രേമികൾക്കും ടെക്ക് കളക്ടർമാർക്കും വളരെ പ്രലോഭിപ്പിക്കുന്നത് ആണെങ്കിലും, ഇത് പൊതുജനങ്ങൾക്ക് ലഭ്യമല്ല. കൂടാതെ പാരീസ് 2024 ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏകദേശം 17,000 അത്‌ലറ്റുകൾക്ക് മാത്രമേ ഇത് ഓഫർ ചെയ്യൂ.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
For the first time at the Olympics, participants are allowed to carry and use a special version of the Samsung Galaxy Z Flip 6 on the podium in Paris 2024. This article tells about what makes the Samsung Galaxy Z Flip 6 Olympic Edition a special phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X