പതഞ്ജലി ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ വാങ്ങാം

|

യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ഉത്പന്നങ്ങള്‍
ഇപ്പോള്‍ ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ എത്തുന്നു. എഫ്‌സിജി ബ്രാന്‍ഡിലൂടെ സ്വദേശി എക്‌സ്‌ച്ചേഞ്ച് ഓഫ് ഫാസ്റ്റ് മെയ്ഡ് കണ്‍സ്യൂമര്‍ ഗുഡ് (FMCG) ഓണ്‍ലൈന്‍ വഴി വിറ്റഴിക്കാനായി ഈ വെബ്‌സൈറ്റുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

പതഞ്ജലി ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ വാങ്ങാം

പരമ്പരാഗത റീട്ടെയില്‍ മാര്‍ക്കറ്റ് വിപുലീകരിച്ച് സൗകര്യപ്രദമായ രീതിയില്‍ ഇത് കൊണ്ടു പോകാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വിപണിയില്‍ ഈ വര്‍ഷം 1000 കോടി രൂപയുടെ വിറ്റുവരവാണ് പതഞ്ജലി ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങള്‍

ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങള്‍

ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഷോപ്പ് ക്ലൂസ്, ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ്, പേ ടി എം മാള്‍, നെറ്റ്‌മെഡ്‌സ് എന്നിവ വഴിയാണ് പതഞ്ജലി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

പതഞ്ജലിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേന കഴിഞ്ഞ മാസം പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു. ഇതിന്റെ ഉയര്‍ച്ചയിലാണ് ഓണ്‍ലൈന്‍ ശൃംഘലയുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്.

'ദിവ്യജന്‍' എന്ന പേരില്‍

'ദിവ്യജന്‍' എന്ന പേരില്‍

'ദിവ്യജന്‍' എന്ന പേരില്‍ കുപ്പിവെളളം, ചെരുപ്പ്, വസ്ത്രം എന്നീ ഉത്പന്നങ്ങള്‍ ഭാവിയില്‍ വിപണിയില്‍ എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ 5000 പതഞ്ജലി സ്റ്റോറുകള്‍ രാജ്യത്തുണ്ട്. ഇവ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും പതഞ്ജലി ഉത്പന്നങ്ങള്‍ എത്തിക്കുമെന്നും രാംദേവ് പറഞ്ഞു.

വിദേശ നിക്ഷേപം

വിദേശ നിക്ഷേപം

പതഞ്ജലി ഉത്പന്നങ്ങള്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നു. ഭക്ഷ്യ സംസ്‌കരണ നിര്‍മ്മാണ ശാലകള്‍ തുടങ്ങുന്നതിനാണ് മൂലധന സമാഹരണം ലക്ഷ്യമിടുന്നത്. എന്നാല്‍ ഓഹരി പങ്കാളിത്തം നല്‍കില്ല, കുറഞ്ഞ പലിശ നിരക്കായിരിക്കണം, എന്നീ വ്യവസ്ഥകള്‍ മുന്നോട്ടു വച്ചാണ് വിവിധ നിക്ഷേപ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി വരുന്നത്.

ഓണര്‍ വ്യൂ 10 എഐ സ്മാര്‍ട്ട്‌ഫോണ്‍: എന്താണ് ഈ എഐ?ഓണര്‍ വ്യൂ 10 എഐ സ്മാര്‍ട്ട്‌ഫോണ്‍: എന്താണ് ഈ എഐ?

Best Mobiles in India

Read more about:
English summary
Baba Ramdev-led Patanjali Ayurved Ltd will sell its products on eight leading e-commerce platforms including Flipkart, Amazon, Paytm Mall and Big Basket.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X