Home
News

പാകിസ്ഥാൻ നടിയുടെ ചിത്രം, വാട്സാപ്പിന്റെ ഈച്ചക്കോപ്പി.. വിവാദങ്ങളോടെ പതഞ്‌ജലി ആപ്പ്!

By Shafik

"ഇനി ഇന്ത്യ സംസാരിക്കും" എന്ന ടാഗ്‌ലൈനോട് കൂടി ബാബാ രാം ദേവിന്റെ പതഞ്‌ജലി പുറത്തിറക്കിയ മെസ്സേജിങ്ങ് ആപ്പ്, പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ മെസ്സേജിങ്ങ് ആപ്പിൽ ആദ്യം പ്ളേ സ്റ്റോർ ചിത്രങ്ങളിൽ കൊടുത്തിരുന്നത് ഒരു പാക് നടിയുടെ ചിത്രമായിരുന്നു. എന്നാൽ വിവാദമായതോടെ ഒഴിവാക്കിയിരിക്കുകയാണ് പതഞ്‌ജലി.

വിവാദമായതോടെ ചിത്രം പിൻവലിച്ചു

വിവാദമായതോടെ ചിത്രം പിൻവലിച്ചു

പാക് നടി മവ്ര ഹൊക്കൈനിന്റെ ചിത്രമായിരുന്നു ഈ ആപ്പ് പുറത്തിറക്കിയ സമയത്ത് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് വിവാദമായതിനെ തുടർന്ന് ചിത്രങ്ങൾ ഒഴിവാക്കുകയായിരുന്നു. പല പ്രമുഖ ട്വീറ്റുകളും ഈ കാര്യം സൂചിപ്പിച്ചതോടെ അത് ആപ്പിന് വിനയാവുകയായിരുന്നു. ഇന്ത്യയുടെ ശബ്ദം എന്നും പറഞ്ഞുകൊണ്ട് ഒരു ദേശി ആപ്പ് ഇറക്കിയിട്ട് അതിൽ ആദ്യം തന്നെ പാകിസ്ഥാൻ നടിയുടെ ചിത്രം വെച്ചതിനെയാണ് എല്ലാവരും വിമർശിക്കുന്നത്.

ആപ്പിൽ യാതൊരു സുരക്ഷയുമില്ലെന്ന് കണ്ടെത്തൽ

ആപ്പിൽ യാതൊരു സുരക്ഷയുമില്ലെന്ന് കണ്ടെത്തൽ

ചിത്രം വിവിവാദമായത് മാത്രമല്ല പ്രശ്നം, ഈ ആപ്പിനെ സംബന്ധിച്ച് ടെക്ക് ലോകത്തെ ഹാക്കർമാരും മറ്റും പറയുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ആപ്പിൽ കണ്ടെത്തിയിരിക്കുന്നു എന്നാണ്. ആധാർ കാർഡിൽ ഉണ്ടായിരുന്ന സുപ്രധാനമായ സുരക്ഷാ വീഴ്ച കാണിച്ചുകൊടുത്ത പ്രസിദ്ധ ഹാക്കർ ആയ Elliot Alderson ഈ ആപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അതീവ ഗുരുതരമായ സുരക്ഷാ പോരായ്മകളാണ്. എല്ലാ ആളുകളുടെയും മെസ്സേജുകൾ എനിക്ക് വായിക്കാൻ കഴിയുന്നു എന്നാണ് ഇദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വാട്സാപ്പ് അതെ പോലെ പകർത്തിവെച്ചിരിക്കുന്ന ഡിസൈൻ

വാട്സാപ്പ് അതെ പോലെ പകർത്തിവെച്ചിരിക്കുന്ന ഡിസൈൻ

വാട്സാപ്പ് അതേപോലെ അനുകരിച്ച ഡിസൈൻ ആണ് ഈ കിമ്പോ ആപ്പിനുള്ളത്. നമ്മൾ ഉപയോഗിക്കുന്ന വാട്സാപ്പിന്റെ പേരും ലോഗോയും മാറ്റിയാൽ എങ്ങനെയുണ്ടാകും. അത്രയ്ക്കും ഒരുപോലെയാണ് ഇവിടെ ഈ ആപ്പ് കാണാൻ കഴിയുന്നത്. എന്തിന് ലോഗോയിൽ വരെ വലിയ സാമ്യമുണ്ട്. ഇത് കൂടാതെ നിറം, ഓപ്ഷനുകൾ, ഐക്കണുകൾ, ഇമോജികൾ എല്ലാം അതുപോലെ തന്നെ.

വാട്സാപ്പിന് വെല്ലുവിളി??

വാട്സാപ്പിന് വെല്ലുവിളി??

രണ്ടു ദിവസം മുമ്പ് ബി എസ് എൻ എല്ലുമായി ചേർന്ന് പതഞ്ചലി സിം കാർഡുകൾ ബാബ രാംദേവ് അവതരിപ്പിച്ചിരുന്നു. അതിന് തൊട്ടു പിറകെയാണ് ഈ ആപ്പും അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിന് വെല്ലുവിളി ആകും എന്നൊക്കെ പറഞ്ഞത് എത്ര മാത്രം പ്രാവർത്തികമാകും എന്ന് കണ്ടറിയാം.

കമ്പനി വക്താവ് പറഞ്ഞത്

കമ്പനി വക്താവ് പറഞ്ഞത്

കമ്പനിയുടെ വക്താവായ എസ് കെ തിജാരവാല ട്വിറ്റർ വഴി പറഞ്ഞത് ഇങ്ങനെയാണ്: "ഇനി ഭാരതം സംസാരിക്കും. സിം കാർഡുകൾ അവതരിപ്പിച്ചതിന് ശേഷം ബാബ രാം ദേവ് ഇപ്പോൾ ഒരു പുതിയ മെസ്സേജിങ്ങ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. കിമ്പോ എന്നാ ആപ്പിന്റെ പേര്. ഇനി മുതൽ വാട്സാപ്പിന് ഒരു വെല്ലുവിളി ഉണ്ടാകും. നമ്മുടെ സ്വന്തം #SwadeshiMessagingplatform ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം"

കിമ്പോ (Kimbho) അഥവാ ദേസി മെസ്സേജിങ് ആപ്പ്

കിമ്പോ (Kimbho) അഥവാ ദേസി മെസ്സേജിങ് ആപ്പ്

നിലവിൽ ഒട്ടനവധി മെസ്സേജിങ് ആപ്പുകൾ കൊണ്ട് പ്ളേ സ്റ്റോർ സമ്പന്നമാണ്. അവയിൽ നിന്നെല്ലാം ഏറെ മെച്ചമുള്ള എല്ലാ ഉപഭോക്താക്കളും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് വാട്സാപ്പ്. ആ വാട്സാപ്പിന് വെല്ലുവിളി എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ടെക്സ്റ്റ്, ഫോട്ടോസ്, വീഡിയോസ്, ജിഫ്, ഓഡിയോ, വിഡിയോ ചാറ്റ്, ഗ്രൂപ്പ്സ് തുടങ്ങിയ എല്ലാം ഉണ്ടെന്ന് കമ്പനി പറയുന്നു.

ഗൂഗിളിന് പോലും സാധിക്കാത്തത്

ഗൂഗിളിന് പോലും സാധിക്കാത്തത്

കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ടേക് ഭീമന്മാരിൽ ഒന്നായ ഗൂഗിൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് വാട്സാപ്പിന് സമാനമായ ഒരു മെസ്സേജിങ്ങ് ആപ്പ് ഉണ്ടാക്കാൻ. ഗൂഗിൾ ടോക്ക് വികസിപ്പിച്ചും അലോ ഡുഓ പോലെയുള്ള ആപ്പുകൾ പരീക്ഷിച്ചുമെല്ലാം നോക്കിയിട്ടും ഒന്നും നടന്നില്ല. ഈയൊരു അവസരത്തിൽ ഗൂഗിളിന് പോലും നടക്കാത്ത ഒരു കാര്യത്തിൽ ബാബയുടെ പതഞ്‌ജലി കിമ്പോ വിജയിക്കുമോ എന്ന് കണ്ടറിയാം.

സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി

സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി

ഞായറാഴ്ചയായിരുന്നു പതഞ്ചലിയുടെ സിം കാർഡുകൾ അവതരിപ്പിച്ചത്. ബിഎസ്എൻഎല്ലുമായി ചേർന്നാണ് പതഞ്ചലിയുടെ സിം കാർഡുകകൾ അവതരിപ്പിക്കുന്നത്. സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി എന്നാണ്. പതഞ്ചലിയുടെ തൊഴിലാളികൾക്കും സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും ഈ സിം കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക. ഈ കാർഡ് ഉപയോഗിച്ച് പതഞ്ചലിയുടെ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

ഒപ്പം ഇൻഷുറൻസും

ഒപ്പം ഇൻഷുറൻസും

144 രൂപയുടെ റീചാർജ്ജ് ചെയ്‌താൽ പരിധികൾ ഇല്ലാത്ത കോളുകളും 2 ജിബി ഡാറ്റയും 100 എസ് എം എസ്സുകളും ലഭ്യമാകും. ഒരു മാസമായിരിക്കും ഇതിന്റെ കാലാവധി. ഇതോടൊപ്പം ആരോഗ്യ അപകട ഇൻഷുറൻസും ഈ സിം കാർഡിലൂടെ ലഭ്യമാകും.

സഹകരണം ബിഎസ്എൻഎലുമൊത്ത്

സഹകരണം ബിഎസ്എൻഎലുമൊത്ത്

ബിഎസ്എൻഎൽ ഇന്ത്യയുടെ തന്നെ ഒരു കമ്പനി ആയതിനാൽ ആണ് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയ്യാറായതെന്ന് ബാബ രാംദേവ് പറയുന്നു. ബിഎസ്എൻഎല്ലിന്റെ 5 ലക്ഷത്തോളം കൗണ്ടറുകൾ വഴി ഈ സിം കാർഡ് ലഭ്യമാകും.

പതഞ്‌ജലി സിം രംഗത്തേക്ക് ഇറങ്ങുമ്പോൾ

പതഞ്‌ജലി സിം രംഗത്തേക്ക് ഇറങ്ങുമ്പോൾ

ഏതായാലും പൊതുജനങ്ങൾക്ക് മൊത്തം ലഭ്യമല്ലാത്തതിനാൽ ഇതിനെ കുറിച്ച് നമുക്ക് ആലോചിക്കേണ്ടതില്ല. ഒപ്പം പതഞ്ജലിയുടെ ഉത്പന്നങ്ങൾ വൻതോതിൽ വിട്ടൊഴിയുന്നുണ്ട്, വിശ്വാസയോഗ്യമായതാണ് എന്ന് കമ്പനി പറയുമ്പോഴും അതിനുമാത്രം ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും നിലവിലുണ്ട്. ഇടയ്ക്കെപ്പോഴോ കമ്പനിയുടെ ഉൽപ്പനങ്ങളുടെ പ്രശ്നങ്ങൾക്കെതിരെ ചില പരാതികൾ ഉയർന്നുവന്നെങ്കിലും എല്ലാം പിന്നീട് അതെ കുറിച്ച് ആരും കേട്ടിരുന്നില്ല. ഏതായാലും കണ്ടറിയാം പതഞ്‌ജലി ഇനി ഇതുപോലെ എന്തെല്ലാം ഉൽപ്പന്നങ്ങൾ കൊണ്ടുവരും എന്നത്.

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

അങ്ങനെയും ചില വാക്കുകളുണ്ടോ എന്നായിരിക്കും ചിന്ത. എന്നാൽ ഉണ്ട്. ഗൂഗിളിൽ എന്നല്ല, ഇന്റർനെറ്റിൽ തന്നെ എവിടെയും സെർച്ച് ചെയ്യാനോ ടൈപ്പ് ചെയ്യാനോ പാടില്ലാത്ത ചില വാക്കുകൾ. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.

1

1

ആത്മഹത്യയുടെ ഇംഗ്ളീഷ് വാക്കായ സൂയിസൈഡ് ആണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. യാതൊരു കാരണവശാലും ഈ വാക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ നിൽക്കരുത്. സെർച്ച് ചെയ്‌താൽ തന്നെ നിങ്ങളോട് സഹായത്തിനായുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും അവ നിങ്ങൾ കൊടുക്കുകയാണെങ്കിൽ നിങ്ങളെ തേടി പോലീസ് എത്തുകയും ചെയ്യും.

2

2

ഈ വാക്ക് കേൾക്കുമ്പോൾ എന്താണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്, അതൊന്നുമായിരിക്കില്ല ഗൂഗിളിൽ ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. തികച്ചും ഭീതിജനകമായ ചില ചിത്രങ്ങളും വാർത്തകളും വിഡിയോകളും ആയിരിക്കും ലഭിക്കുക. ഒരു മനുഷ്യൻ ഒരു കുതിരയാൽ കൊല്ലപ്പെടുന്ന അതിഭീകരമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളായിരിക്കും ലഭിക്കുക.

3

3

ഇതെന്ത്, ക്ലോക്കിന്റെ അത്രയും വലിപ്പമുള്ള ചിലന്തി ആണോ,,? അതെ. പക്ഷെ അതിനു മാത്രം എന്താണ് ഇത്ര പേടിക്കാനോ ഞെട്ടാനോ ഉള്ളതെന്ന് ചിന്തിക്കാൻ വരട്ടെ, കാരണം വിചാരിച്ച അത്രയും നിസ്സാരക്കാരനല്ല ഈ ചിലന്തി. നിങ്ങളുടെയൊക്കെ സകല കണക്കുകൂട്ടലുകൾക്കും ഇത് തെറ്റിക്കും. അതിനാൽ ആ വഴിക്കേ പോകാൻ നിൽക്കേണ്ട.

4

4

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഒരു നായയുടെ ചിത്രവും വിഡിയോയുമാണ് ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. കണ്ടാൽ അറപ്പ് തോന്നുന്ന ഒരു നായ. എന്നാൽ ചിലർക്കെങ്കിലും അതിനെയെടുത്ത് ഒരു ഡോഗ് സലൂണിൽ കൊണ്ടുപോകാനും മുടിയൊക്കെ വെട്ടി സുന്ദരാക്കാനും തോന്നിയേക്കാം.

ഇത് മാത്രമല്ല, ഇതിവിടെ കഴിയുന്നുമില്ല. കാരണം ഇതിലും മോശമായ, അറപ്പുണ്ടാക്കുന്ന ഭീതിജനകമായ പല വാക്കുകളും വേറെയുണ്ട്. അവയൊന്നും ഇവിടെ മനപ്പൂർവ്വം കൊടുക്കാതിരിക്കുകയാണ്. എന്തെങ്കിലും സാഹചര്യവശാൽ കാണാനിടയായാൽ ദിവസങ്ങളോളം നിങ്ങളെ വേട്ടയാടുന്നതായിരിക്കും അവ ഓരോന്നും എന്നതിനാൽ അത്തരത്തിലുള്ള ഒന്ന് പോലും ഇവിടെ ചേർത്തിട്ടില്ല. അതുപോലെ മുകളിൽ പറഞ്ഞത് അടക്കമുള്ള ഇത്തരം വാക്കുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമായി എടുക്കുക.

 

More from GizBot

Best Mobiles in India

English summary
Pathanjali App Completely Imitating Whatsapp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X