ഇനി പതഞ്ചലിയുടെ സിം കാർഡുകളും..!! സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി

By Shafik
|

ആയുർവേദ ഉത്പന്നങ്ങളും കോസ്മറ്റിക്‌സും മറ്റുമെല്ലാം വിപണിയിലെത്തിച്ചതിന് ശേഷം ബാബ രാംദേവിന്റെ പതഞ്ചലി മറ്റൊരു സംരംഭവവുമായി എത്തുകയാണ്. സിം കാർഡുകളാണ് ഇത്തവണ ബാബാ രാംദേവ് അവതരിപ്പിക്കുന്നത്.

സ്വദേശി സമൃദ്ധി

സ്വദേശി സമൃദ്ധി

ഞായറാഴ്ചയായിരുന്നു പതഞ്ചലിയുടെ സിം കാർഡുകൾ അവതരിപ്പിച്ചത്. ബിഎസ്എൻഎല്ലുമായി ചേർന്നാണ് പതഞ്ചലിയുടെ സിം കാർഡുകകൾ അവതരിപ്പിക്കുന്നത്. സിം കാർഡിന്റെ പേര് സ്വദേശി സമൃദ്ധി എന്നാണ്. പതഞ്ചലിയുടെ തൊഴിലാളികൾക്കും സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും ഈ സിം കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കുക. ഈ കാർഡ് ഉപയോഗിച്ച് പതഞ്ചലിയുടെ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും.

ഒപ്പം ഇൻഷുറൻസും

ഒപ്പം ഇൻഷുറൻസും

144 രൂപയുടെ റീചാർജ്ജ് ചെയ്‌താൽ പരിധികൾ ഇല്ലാത്ത കോളുകളും 2 ജിബി ഡാറ്റയും 100 എസ് എം എസ്സുകളും ലഭ്യമാകും. ഒരു മാസമായിരിക്കും ഇതിന്റെ കാലാവധി. ഇതോടൊപ്പം ആരോഗ്യ അപകട ഇൻഷുറൻസും ഈ സിം കാർഡിലൂടെ ലഭ്യമാകും.

സഹകരണം ബിഎസ്എൻഎലുമൊത്ത്

സഹകരണം ബിഎസ്എൻഎലുമൊത്ത്

ബിഎസ്എൻഎൽ ഇന്ത്യയുടെ തന്നെ ഒരു കമ്പനി ആയതിനാൽ ആണ് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയ്യാറായതെന്ന് ബാബ രാംദേവ് പറയുന്നു. ബിഎസ്എൻഎല്ലിന്റെ 5 ലക്ഷത്തോളം കൗണ്ടറുകൾ വഴി ഈ സിം കാർഡ് ലഭ്യമാകും.

പതഞ്‌ജലി സിം രംഗത്തേക്ക് ഇറങ്ങുമ്പോൾ

പതഞ്‌ജലി സിം രംഗത്തേക്ക് ഇറങ്ങുമ്പോൾ

ഏതായാലും പൊതുജനങ്ങൾക്ക് മൊത്തം ലഭ്യമല്ലാത്തതിനാൽ ഇതിനെ കുറിച്ച് നമുക്ക് ആലോചിക്കേണ്ടതില്ല. ഒപ്പം പതഞ്ജലിയുടെ ഉത്പന്നങ്ങൾ വൻതോതിൽ വിട്ടൊഴിയുന്നുണ്ട്, വിശ്വാസയോഗ്യമായതാണ് എന്ന് കമ്പനി പറയുമ്പോഴും അതിനുമാത്രം ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയവും നിലവിലുണ്ട്. ഇടയ്ക്കെപ്പോഴോ കമ്പനിയുടെ ഉൽപ്പനങ്ങളുടെ പ്രശ്നങ്ങൾക്കെതിരെ ചില പരാതികൾ ഉയർന്നുവന്നെങ്കിലും എല്ലാം പിന്നീട് അതെ കുറിച്ച് ആരും കേട്ടിരുന്നില്ല. ഏതായാലും കണ്ടറിയാം പതഞ്‌ജലി ഇനി ഇതുപോലെ എന്തെല്ലാം ഉൽപ്പന്നങ്ങൾ കൊണ്ടുവരും എന്നത്.

Best Mobiles in India

Read more about:
English summary
Pathanjali SIM Cards Launched With BSNL.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X