ആധാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പേയ്‌മെന്റ് കമ്പനികള്‍ക്ക് വിലക്ക്; തീരുമാനം ബാധിക്കാതെ പേടിഎം

|

ആധാര്‍ അടിസ്ഥാന സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും പേയ്‌മെന്റ് കമ്പനികളെയും യുഐഡിഎഐ വിലക്കി. എന്നാല്‍ ബാങ്കിംഗ് ലൈസന്‍സുള്ള പേടിഎമ്മിനെ തീരുമാനം ബാധിക്കുകയില്ല.

അടിസ്ഥാന സേവനങ്ങള്‍

അടിസ്ഥാന സേവനങ്ങള്‍

ആധാര്‍ അടിസ്ഥാന സേവനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് യുഐഡിഎഐ രേഖാമൂലം കമ്പനികളെ അറിയിക്കുകയായിരുന്നു. പേപോയിന്റ്, ഇകോ ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഓക്‌സിജന്‍ സര്‍വ്വീസസ് തുടങ്ങിയ കമ്പനികള്‍ക്ക് ഇനി ആധാര്‍ അടിസ്ഥാന സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുകയില്ല. പേയ്‌മെന്റ് ബാങ്കിംഗ് ലൈസന്‍സ് ഉള്ളതിനാല്‍ പേടിഎം തീരുമാനത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആധാര്‍ (ഓതന്റിക്കേഷന്‍) റെഗുലേഷന്‍സ്, 2016-ലെ വകുപ്പ് 23 (2) പ്രകാരം പുറത്തുപോകാനുള്ള നടപടികള്‍ ആരംഭിക്കാനും യുഐഡിഎഐ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യക്തമല്ല

വ്യക്തമല്ല

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവ വായ്പകള്‍ നല്‍കുന്നുണ്ട്. ഈ സേവനങ്ങളെ തീരുമാനം ബാധിക്കുമോ എന്ന് വ്യക്തമല്ല.

യുഐഡിഎഐ തീരുമാനത്തിന് പിന്നിലെന്ത്?
 

യുഐഡിഎഐ തീരുമാനത്തിന് പിന്നിലെന്ത്?

കെവൈസി വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ആധാര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സ്വകാര്യ കമ്പനികളെയും ടെലികോം കമ്പനികളെയും സെപ്റ്റംബര്‍ 25-ന് സുപ്രീംകോടതി തടഞ്ഞിരുന്നു. ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് അഞ്ചംഗ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. സ്വകാര്യ കമ്പനികള്‍ ശേഖരിച്ച ആധാര്‍ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

സുപ്രീംകോടതി വിധി വരുന്നതിന് ഏതാണ്ട് ഒരുമാസം മുമ്പ് തന്നെ പേടിഎമ്മും ഫോണ്‍പേയും കെവൈസിക്കായി ആധാര്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. അതുകൊണ്ട് തന്നെ കോടതി വിധി ഈ കമ്പനികളെ കാര്യമായി ബാധിച്ചിട്ടില്ല.

ഇനി എന്ത്?

ഇനി എന്ത്?

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് സ്ഥാപനങ്ങളും ഏതുരീതിയില്‍ ആധാര്‍ വിവരങ്ങള്‍ നശിപ്പിക്കുമെന്നാണ് ഇനി അറിയേണ്ടത്. ജിയോ, എയര്‍ടെല്‍ ഐഡിയ, വോഡാഫോണ്‍ തുടങ്ങിയ കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ യുഐഎഡിഎഐ-ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാലും ഇക്കാര്യത്തിലെ ആശയക്കുഴപ്പം തുടരുകയാണ്.

ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി കമ്പനികള്‍ ഉള്‍പ്പെടെയുള്ളവ പ്രധാനമായും ആധാറിനെയാണ് ആശ്രയിച്ചിരുന്നത്. QR കോഡുകള്‍ ഉപയോഗിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമോയെന്ന് പരിശോധിച്ചുവരുകയാണെന്ന് ഡിജിറ്റല്‍ പേയ്‌മെന്റ്‌സ് കമ്പനിയായ ഓക്‌സിജന്‍ സര്‍വ്വീസസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുല്‍ക്കര്‍ണി പറഞ്ഞു.

മധ്യനിര സ്മാർട്ഫോണുകളിലെ രാജാവായി ഓണർ 8X!മധ്യനിര സ്മാർട്ഫോണുകളിലെ രാജാവായി ഓണർ 8X!

Best Mobiles in India

Read more about:
English summary
Payment Companies Banned From Using Aadhaar-Services; Paytm Not Affected!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X