Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നു; ഫിറ്റ്നസ് രഹസ്യമതാണ്!, നദിയ മൊയ്തു പറയുന്നു
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ക്യൂആർ കോഡുകൾ കൂട്ടിയിട്ട് കത്തിച്ചു; Paytm ജീവനക്കാർക്കെതിരെ പരാതിയുമായി PhonePe
ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ ഏറ്റവും വലിയ എതിരാളികളാണ് ഫോൺപേയും പേടിഎമ്മും. ഇവർ തമ്മിലുള്ള മത്സരവും മറ്റ് പോരടിക്കലുകളും ഫിൻടെക് രംഗം പലപ്പോഴായി ഏറെ ചർച്ച ചെയ്തിട്ടുള്ള വിഷയമാണ്. എന്നാൽ ഇപ്പോൾ വീണ്ടും ഇരു കമ്പനികളുമായി ബന്ധപ്പെട്ട് ഏറെ കൌതുകം സൃഷ്ടിക്കുന്ന വാർത്തകൾ പുറത്ത് വരികയാണ്. തങ്ങളുടെ ക്യൂർ കോഡ് കത്തിച്ചതിൽ, പേടിഎം ജീവനക്കാർക്കെതിരെ ഫോൺപേ പൊലീസിൽ നൽകിയ പരാതിയാണ് വാർത്തയാകുന്നത് (Paytm Employees Burns Phonepe QR Codes).

തങ്ങളുടെ ക്യൂർ കോഡ് പാഡുകൾ പേടിഎം ജീവനക്കാർ കൂട്ടിയിട്ട് കത്തിച്ചതായി കാട്ടിയാണ് ഫോൺപേ പൊലീസിൽ പരാതി നൽകിയത്. പേടിഎമ്മിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് ഫോൺപേ പരാതി നൽകിയിരിക്കുന്നത്. ഇതിൽ ഒരാൾ നേരത്തെ ഫോൺപേയിൽ ജോലി ചെയ്തിരുന്ന ആളാണെന്നും കമ്പനി നൽകിയ പരാതിയിൽ പറയുന്നു.

പേടിഎം ജീവനക്കാർ ഫോൺപേയുടെ ക്യുആർ കോഡ് പാഡുകൾ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പിന്നാലെയാണ് കമ്പനി പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഗ്രേറ്റർ നോയിഡ ഏരിയയിലെ സൂരജ്പൂർ ലഖ്‌നവാലി പോലീസ് സ്റ്റേഷനിലാണ് ജൂലൈ 29 ന് ഫോൺപേ പരാതി നൽകിയത്. സംഭവത്തിന് പിന്നിൽ "വലിയ" ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കമ്പനിയുടെ പരാതിയിൽ പറയുന്നുണ്ട്.

ഈ വലിയ ഗൂഢാലോചനയെന്ന ആരോപണം പേടിഎമ്മിനെ തന്നെ ലക്ഷ്യം വച്ചിട്ടാണോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. കമ്പനിയെ അപമാനിക്കാനും സാമ്പത്തിക നഷ്ടം ഉണ്ടാക്കാനും വേണ്ടിയാണ് ഗൂഢാലോചന നടക്കുന്നതെന്നും ഫോൺപേ ആരോപിക്കുന്നു. കമ്പനിയുടെ വസ്തുവകകൾക്ക് തെറ്റായ നഷ്ടം വരുത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് സംഘം പ്രവർത്തിച്ചതെന്നും ഫോൺപേയുടെ പരാതിയിൽ പറയുന്നു.

ക്യൂആർ കോഡുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ ഫോൺപേയിലെ ജീവനക്കാർക്ക് ലഭിച്ചതോടെയാണ് സംഭവം കമ്പനിയുടെ ശ്രദ്ധയിൽ വരുന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നതിനെക്കുറിച്ചും പരാതി നൽകിയതിനെക്കുറിച്ചും ഫോൺപേ വക്താവ് സ്ഥിരീകരണം നൽകിയിട്ടുമുണ്ട്. ക്യൂആർ കോഡ് പാഡ്സ് കത്തിക്കുന്ന കൂട്ടത്തിലുള്ള ചിലരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഫോൺപേ വക്താവ് പറഞ്ഞു.

ക്യൂആർ കോഡുകൾ കൂട്ടിയിട്ട് കത്തിക്കുന്നവരുടെ കൂട്ടത്തിൽ പേടിഎമ്മിന്റെ ഒരു എരിയ സെയ്ൽസ് മാനേജർ ( എഎസ്എം ) ഉണ്ടെന്നും ഫോൺപെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണെന്നും ഫോൺപെ വക്താവ് പറയുന്നു.

ദേവാംശു ഗുപ്ത, അമൻ കുമാർ ഗുപ്ത, രാഹുൽ പാൽ എന്നിവർക്കെതിരെയാണ് ഫോൺപേ പരാതി നൽകിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ദേവാൻഷു ഗുപ്ത 2018 നും 2022 നും ഇടയിൽ ഫോൺപേയിൽ ജോലി ചെയ്തിരുന്ന ആളാണ്. കമ്പനിയിലെ മുൻ ജീവനക്കാരനായതിനാൽ ക്യുആർ കോഡുകൾ എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന് ദേവാൻഷു ഗുപ്തയ്ക്ക് അറിയാമായിരുന്നുവെന്നാണ് കമ്പനി ആരോപിക്കുന്നത്.

ഈ അറിവ് ഉപയോഗിച്ച് ക്യൂആർ പാഡുകൾ മോഷ്ടിക്കാൻ മറ്റുള്ളവരുമായി ചേർന്ന് ഗുപ്ത ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഫോൺപേയുടെ ക്യൂആർ കോഡുകൾ തങ്ങളുടെ ജീവനക്കാർ കൂട്ടിയിട്ട് കത്തിച്ച സംഭവത്തിൽ തണുത്ത പ്രതികരണമാണ് പേടിഎമ്മിൽ നിന്നുണ്ടായിരിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഫോൺപേയും മുൻ ജീവനക്കാരും തമ്മിലുള്ള പ്രശ്നമെന്ന് പേടിഎം
ക്യൂആർ കോഡുകൾ കത്തിച്ച സംഭവത്തിൽ കമ്പനിയ്ക്ക് പങ്കില്ലെന്നാണ് പേടിഎം പറയുന്നത്. ഫോൺപേയും മുൻ ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും പേടിഎം പ്രതികരിച്ചു. ജീവനക്കാരുടെ പ്രവർത്തിയെ അപലപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആയി ഇവരെ സസ്പെൻഡ് ചെയ്തതായും പേടിഎം അറിയിച്ചു.

ഇത്തരം പെരുമാറ്റം വച്ച് പൊറുപ്പിക്കാൻ ആകില്ലെന്നും ഉന്നതമായ വർക്ക് എത്തിക്സ് പാലിക്കുന്ന സ്ഥാപനമാണ് പേടിഎമ്മെന്നും കമ്പനി വക്താവ് പ്രതികരിച്ചു. എന്നാൽ പേടിഎമ്മിന്റെ മറുപടിയിൽ ഫോൺപേ അത്ര തൃപ്തരല്ലെന്നാണ് മനസിലാക്കേണ്ടത്. പേടിഎം പ്രതികരണം വന്നതിന് പിന്നാലെ ഫോൺപേ സിഇഒ സമീർ നിഗം നടത്തിയ ട്വീറ്റിലും ഈ അതൃപ്തി കാണാവുന്നതാണ്.

ഈ പഴയ ഫോൺപേ ജീവനക്കാർ ഇപ്പോൾ പേടിഎമ്മിലാണ് ജോലിയെടുക്കുന്നത് എന്ന കാര്യം പറയേണ്ടത് തന്നെയാണെന്നായിരുന്നു സമീർ നിഗത്തിന്റെ പ്രതികരണം. ക്യൂആർ കോഡ് കത്തിച്ചവരുടെ കൂട്ടത്തിൽ 10 പേർ കൂടിയുണ്ടെന്നാണ് സമീർ പറയുന്നത്. എന്തായാലും ക്യുആർ കോഡുകൾ കത്തിച്ച സംഭവം ഇരു കമ്പനികൾക്കും ഇടയിൽ ഉരസലിന് കാരണമായിട്ടുണ്ടെന്നത് വ്യക്തമായിരിക്കുകയാണ്.

ഫിൻടെക് രംഗത്തെ എതിരാളികളുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ നിയമ നടപടിയല്ല ഇത്. 2020ൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് പേയ്ക്ക് ഫോൺപേയും പേടിഎമ്മും അടക്കമുള്ള സ്ഥാപനങ്ങൾ ലീഗൽ നോട്ടീസ് അയച്ചിരുന്നു. ഫിൻടെക് രംഗത്തെ എതിരാളികൾ ചൈനീസ്, അമേരിക്കൻ സ്ഥാപനങ്ങളെന്ന് മുദ്ര കുത്തി നോട്ടീസുകൾ വിതരണം ചെയ്തതിനാണ് അന്ന് നിയമ നടപടി സ്വീകരിച്ചത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470