Home
News

ഈ സ്വതന്ത്ര്യദിനത്തിൽ 100 കോടിയുടെ ക്യാഷ്ബാക്ക് ഓഫറുകളുമായി Paytm!

By Gizbot Bureau

മികച്ച സേവനങ്ങളിലൂടെയും ഓഫറുകളിലൂടെയും രാജ്യത്ത് ഏറെ മെച്ചമുണ്ടാക്കിയ ഒപ്പം ഏറെ ഉപഭോക്താക്കളെയും സൃഷിടിച്ച ആപ്പ് ആണ് പെയ്ടിഎം. വെറും പെയ്ടിഎം വാലെറ്റും മൊബൈൽ റീച്ചാർജ്ജും മാത്രമായി നടത്തിരുന്ന കമ്പനി ഡിജിറ്റൽ ഇന്ത്യയുടെ ചുവടുപിടിച്ചാണ് വളർന്നതും ഇന്നീ നിലയിൽ എത്തിയതും. യാഥാർഥാ ക്യാഷ്ബാക്കിന് പകരം വാലെറ്റിൽ മാത്രം പണം തിരികെ ലഭിക്കുന്ന ചില പ്രശ്നങ്ങൾ അല്പം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടെങ്കിലും നിരവധി ആളുകൾ രാജ്യത്ത് ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്ന് തന്നെയാണ് പെയ്ടിഎം.

പെയ്ടിഎം മണി

പെയ്ടിഎം മണി

പെയ്ടിഎം ഈയടുത്തായി പല തരത്തിലുള്ള പുതിയ സർവീസുകളും ആരംഭിച്ചിട്ടുണ്ട്. അവയിലേക്ക് ഏറ്റവും പുതിയതായി ഇതാ പെയ്ടിഎം മണി കൂടെ എത്തുകയാണ്. പെയ്ടിഎം മണിയെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായിട്ടുണ്ട്. വൈകാതെ തന്നെ അവതരിപ്പിക്കാൻ പോകുകയുമാണ് കമ്പനി. എന്നാൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പെയ്ടിഎം മണിയിലേക്ക് ഇപ്പോൾ തന്നെ 5 ലക്ഷത്തോളം ഉപഭോക്താക്കളാണ് മ്യൂച്ചൽ ഫണ്ടുകൾ വാങ്ങാൻ തയ്യാറായി രെജിസ്റ്റർ ചെയ്തിരിക്കുന്നത്.

വളരുന്ന കമ്പനി

വളരുന്ന കമ്പനി

പെയ്ടിഎം മണിയെ സംബന്ധിച്ചെടുത്തോളം വളരെ നല്ല ഒരു തുടക്കമാകും എന്നുറപ്പിക്കാം. കാരണം ഈ സേവനം ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. അതിനുള്ളിൽ തന്നെ ഇത്രയധികം രെജിസ്ട്രേഷനുകൾ എന്നത് പെയ്ടിഎമ്മിനെ സംബന്ധിച്ചെടുത്തോളം കൂടുതൽ ഈ രംഗത്ത് ശ്രദ്ധ കൊടുക്കാനും മികച്ച സേവനങ്ങൾ ഉൾപ്പെടുത്താനും പ്രേരിപ്പിക്കുന്നവയാണ്. സാമ്പത്തികരംഗത്ത് ഒരുപക്ഷെ ചില പുത്തൻ വിപ്ലവങ്ങൾ കൂടെ ഉണ്ടാക്കാൻ ഇത് കാരണമായേക്കാം.

 എന്തുകൊണ്ട് ഇത്രയധികം?

എന്തുകൊണ്ട് ഇത്രയധികം?

ആളുകളുടെ പ്രധാന ആവശ്യം അല്ലെങ്കിൽ സംശയം മ്യൂച്ചൽ ഫണ്ടുകൾ പെയ്ടിഎം മണിയിൽ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകും അല്ലെങ്കിൽ ലഭ്യമാക്കുമോ എന്നതാണ്. മറ്റു പലതിനും ഓഫറുകളും ആനുകൂല്യങ്ങളും നൽകുമ്പോൾ ഈ രംഗത്തും പെയ്ടിഎം ഇത് ആവർത്തിക്കും എന്ന ഒരു ആശയമാകും ഇത്രയധികം ആളുകളെ പെയ്ടിഎം മ്യൂച്ചൽ ഫണ്ടിലേക്ക് ആകർഷിച്ചിട്ടുണ്ടാകുക എന്ന് നമുക്ക് അനുമാനിക്കാം.

  100 കോടി രൂപയുടെ ക്യാഷ്ബാക്കുമായി പെയ്ടിഎം 'ഫ്രീഡം ക്യാഷ്ബാക്ക് സെയിൽ'

100 കോടി രൂപയുടെ ക്യാഷ്ബാക്കുമായി പെയ്ടിഎം 'ഫ്രീഡം ക്യാഷ്ബാക്ക് സെയിൽ'

എന്നാൽ ഇതോടൊപ്പം ചേർത്തുവായിക്കേണ്ട ഒന്നാണ് പെയ്ടിഎം അവതരിപ്പിക്കുന്ന ഫ്രീഡം സെയിൽ. 'ഫ്രീഡം ക്യാഷ്ബാക്ക് സെയിൽ' എന്ന പേരിൽ ഓഗസ്റ്റ് 8 മുതൽ 15 വരെ നടക്കുന്ന ഈ ഓഫർ മേളയിൽ മൊത്തം 100 കോടിയുടെ കാഷ്ബാക്കുമായാണ് പെയ്ടിഎം എത്തുന്നത്. പെയ്ടിഎമ്മിന് പുറമെ മുഖ്യ എതിരാളികളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവരും ഓഫറുകളുമായി രംഗത്തുണ്ട്. ഓഗസ്റ്റ് 9 മുതൽ 12 വരെയാണ് ആമസോൺ 'ഫ്രീഡം സെയിൽ' നടക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ 'ബിഗ് ഫ്രീഡം സെയിൽ' ആണെങ്കിൽ ഓഗസ്റ്റ് 10 മുതൽ 12 വരെയാണ് നടക്കുന്നത്. ഇവർക്ക് രണ്ടും കരുത്തുറ്റ ഒരു എതിരാളി തന്നെയായിരിക്കും പെയ്ടിഎം എന്നുറപ്പിക്കാം.

More from GizBot

Best Mobiles in India

English summary
Paytm Independence Day Sale and Paytm Money
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X