പേറ്റിഎമ്മില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ക്യാഷ്ബാക്ക് ഓഫര്‍, വേഗമാകട്ടേ!
നിങ്ങള്‍ ഒരു നല്ല ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണോ? അതിനായി മികച്ച ഡീലുകള്‍ തിരയുകയാണോ? എന്നാല്‍ ഇനി വിഷമിക്കേണ്ട. നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്.

അതായത് ഇന്ത്യന്‍ ഇ-ടെയിലര്‍ പേറ്റിഎം മാള്‍ വിവിധ ബ്രാന്‍ഡുകളിലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നുണ്ട്. ഓപ്പോ, മോട്ടോറോള, ഹോണര്‍ എന്നീ ഫോണുകള്‍ക്ക് 15% വരെ ക്യാഷ്ബാക്ക് ഓഫറുകളാണ് നല്‍കുന്നത്. ഡീലുകളെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങളുടെ ഈ ലേഖനം തുടര്‍ന്നു വായിക്കുക.
Oppo F5 Youth
ഈ വര്‍ഷം ആദ്യമാണ് ഓപ്പോ F5 യൂത്ത് വിപണിയില്‍ ഇറങ്ങിയത്. 15% ക്യാഷ്ബാക്ക് ഓഫറാണ് ഈ ഫോണിനു ലഭിക്കുന്നത്. ഇതിനോടൊപ്പം 3,499 രൂപ യുടെ അധിക ഡിസ്‌ക്കൗണ്ടും ഫോണിനു നല്‍കുന്നു. അങ്ങനെ 17,999 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 14,500 രൂപയ്ക്കു വാങ്ങാം. ക്യാഷ്ബാക്ക് ലഭിക്കണമെങ്കില്‍ പേയ്‌മെന്റിന്റെ സമയത്ത് പ്രോമോകോഡ് MOB15 നല്‍കണം. 24 മണിക്കൂറിനുളളില്‍ ഷിപ്പിംഗ് നടക്കുകയും ഓഫര്‍ തുക നിങ്ങളുടെ പ്രേറ്റിം വാലറ്റില്‍ ക്രഡിറ്റ് ആകുകയും ചെയ്യും.
Oppo F7 Diamond Black Edition
ഓപ്പോയുടം ഫ്‌ളാഗ്ഷിപ്പ് ഫോണും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4000 രൂപ ഡിസ്‌ക്കൗണ്ടാണ് ഫോണിനു നല്‍കുന്നത്. കൂടാതെ പേയ്‌മെന്റിന്റെ സമയത്ത് MOB15 എന്ന പ്രോമോകോഡ് നല്‍കിയാല്‍ 15% ക്യാഷ്ബാക്കും ഫോണിനു ലഭിക്കുന്നു. അങ്ങനെ 27,990 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 23,990 രൂപയ്ക്കു വാങ്ങാം.
Moto G6
അടുത്തിടെ പുറത്തിറങ്ങിയ മോട്ടോ G6ന് ഡിസ്‌ക്കൗണ്ടും അതു പോലെ ക്യാഷ്ബാക്കും പേറ്റിഎം നല്‍കിയിരുന്നു. പേയ്‌മെന്റിന്റെ സമയത്ത് MOB15 എന്ന പ്രോമോകോഡ് നല്‍കിയാല്‍ 2210 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു.അങ്ങനെ 19,999 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 16,998 രൂപയ്ക്കു നേടാം.
Moto G6 Play
മോട്ടോ G6 നോടൊപ്പം മോട്ടോ G6 പ്ലേയും കമ്പനി അവതരിപ്പിച്ചിരുന്നു. 12,255 രൂപയുടെ ഈ ഫോണിന് 1,644 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 12,255 രൂപയ്ക്കു വാങ്ങാം. ഇതിനോടൊപ്പം പേയ്‌മെന്റിന്റെ സമയത്ത് പ്രോമോകോഡ് MOB15 നല്‍കിയാല്‍ 1593 രൂപയുടെ ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.
Honor 9 Lite
2018ല്‍ ഹോണര്‍ കമ്പനി പുറത്തിറക്കിയ ആദ്യത്തെ ഫോണാണ് ഹോണര്‍ 9 ലൈറ്റ്. 15 ശതമാനം ക്യാഷ്ബാക്കാണ് കമ്പനി നല്‍കുന്നത്. ക്യാഷ്ബാക്ക് നേടാനായി പ്രമോകോഡ് MOB15 എന്ന് നല്‍കേണ്ടതാണ്. ഇതിനോടൊപ്പം 2000 രൂപ അധിക ഡിസ്‌ക്കൗണ്ടും കമ്പനി നല്‍കുന്നു. ഡിസ്‌ക്കൗണ്ടിനു ശേഷം 14,988 രൂപയ്ക്ക് നിങ്ങള്‍ക്കീ ഫോണ്‍ സ്വന്തമാക്കാം.
Honor 7X
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്പനി അവതരിപ്പിച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ് ഹോണര്‍ 7X. ഡ്യുവല്‍ ക്യാമറ സെറ്റപ്പുളള ഈ ഫോണിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം 15% ക്യാഷ്ബാക്കാണ് നല്‍കുന്നത്. പേയ്‌മെന്റിന്റെ സമയത്ത് പ്രോമോകോഡ് ചേര്‍ത്താല്‍ 2516 രൂപയുടെ ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. അങ്ങനെ 16,770 രൂപയ്ക്ക് നിങ്ങള്‍ക്കീ ഫോണ്‍ നേടാം.


Click it and Unblock the Notifications








